For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഈഡനിലെ ഉദ്ഘാടന മല്‍സരം കെകെആര്‍ നേടും!! ആര്‍സിബി പൊട്ടും, ഈ കാരണം

മുംബൈ: ഒടുവില്‍ സസ്‌പെന്‍സിന് വിരാമം. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്റെ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന തരത്തില്‍ തന്നെയാണ് ഔദ്യോഗിക ഷെഡ്യൂളെന്നു കാണാം. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റിനു കൊടിയേറുന്നത്.

രാത്രി 7.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ആദ്യദിനം ഈ മല്‍സരം മാത്രമേയുള്ളൂ. തൊട്ടടുത്ത ദിവസമായ ഞായറാഴ്ചയാണ് സീസണിലെ ആദ്യത്തെ ഡബിള്‍ ഹെഡ്ഡറുള്ളത്.

വൈകീട്ട് 3.30നുള്ള ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊമ്പുകോര്‍ക്കും. രാത്രി 7.30ന് അഞ്ചു തവണ വീതം ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും അരങ്ങേറും.

ടൂര്‍ണമെന്റിലെ കന്നിയങ്കത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് ജയത്തോടെ കെകെആര്‍ സീസണിനു തുടക്കം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണമെന്താണെന്നു നമുക്കു നോക്കാം.

KKR

കെകെആറിന് മേല്‍ക്കൈ

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കന്നിയങ്കം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ജയിക്കാനുള്ള പ്രധാന കാരണം സമീപകാലത്തെ കണക്കുകളാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആര്‍സിബിക്കെതിരേ അവസാനത്തെ 12 മല്‍സരങ്ങള്‍ നോക്കിയാല്‍ എട്ടിലും ജയം കെകെആറിനായിരുന്നുവെന്നു കാണാം.

ആര്‍സിബിക്കു ജയിക്കാനായത് വെറും നാലു മല്‍സരങ്ങള്‍ മാത്രമാണ്. കണക്കുകളിലെ ഈ മേല്‍ക്കൈ കെകെആറിന് തീര്‍ച്ചയായും മാനസികമായ മുന്‍തൂക്കം നല്‍കും. ഇത്തവണയും ആര്‍സിബിയെ തകര്‍ത്ത് ഈ ആധിപത്യം കാത്തു സൂക്ഷിക്കാന്‍ തന്നെയായിരിക്കും ചാംപ്യന്‍മാരുടെ ശ്രമം.

അവസാന കളിയില്‍ സംഭവിച്ചതെന്ത്?

കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തിലാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ കൊമ്പുകോര്‍ത്തത്. അന്നു ത്രില്ലറില്‍ ഒരു റണ്‍സിന് ശ്രേയസ് അയ്യരുടെ കെകെആര്‍ ആവേശകരമായ ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറു വിക്കറ്റിനു 222 റണ്‍സെന്ന വലി യ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

നായകന്റെ കളി കെട്ടഴിച്ച ശ്രേയസിന്റെ (36 ബോളില്‍ 50) ഫിഫ്റ്റിയും ഫില്‍ സാള്‍ട്ടിന്റെ (14 ബോളില്‍ 48) വെടിക്കെട്ടുമാണ് കൈആറിന് കരുത്തായത്. മറുപടിയില്‍ ആര്‍സിബിയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി തീപാറുക തന്നെ ചെയ്തു. വില്‍ ജാക്ക്‌സും (55) രജത് പാട്ടിധറും (52) ഫിഫ്റ്റികളുമായി മിന്നിച്ചു.

രണ്ടു വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സാണ് ആര്‍സിബിക്കു വേണ്ടിയിരുന്നത്. മിച്ചെല്‍ സ്റ്റാര്‍ക്കാണ് 20ാം ഓവര്‍ എറിയാനെത്തിത്. ആദ്യ ബോള്‍ തന്നെ ആര്‍സിബി താരം കരണ്‍ ശര്‍മ സിക്‌സറിലേക്കു പറത്തി. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ കരണ്‍ വീണ്ടുമൊരു സിക്‌സര്‍ നേടിയതോടെ കെകെആര്‍ ശരിക്കും വിറച്ചു.

RCB

നാലാമത്തെ ബോളില്‍ കരണിന്റെ മറ്റൊരു സിക്‌സര്‍. ഇതോടെ അവസാന രണ്ടു ബോളില്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടത് മൂന്നു റണ്‍സ് മാത്രം. അവര്‍ ജയിക്കുമെന്നു ആരാധകരും ഉറപ്പിച്ച നിമിഷം. എന്നാല്‍ അഞ്ചാമത്തെ ബോളില്‍ കരണിനെ (ഏഴു ബോളില്‍ 20) സ്റ്റാര്‍ക്ക് സ്വന്തം ബൗളിങില്‍ പിടികൂടിയതോടെ കളിയില്‍ വീണ്ടുമൊരു ട്വിസ്റ്റ്.

അവസാന ബോളില്‍ ജയിക്കാവശ്യം മൂന്നു റണ്‍സ്, കൈലിയുള്ളത് ഒരേയൊരു വിക്കറ്റ്. ലോക്കി ഫെര്‍ഗൂസന്‍ ഡീപ്പ് എക്‌സ്ട്രാ കവറിലേക്കു ഷോട്ട് പായിച്ച് ഡബിളിനായി ഓടി. സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാമത്തേതിനു മുമ്പ്് ഫെര്‍ഗൂസനെ ഫില്‍ സാള്‍ട്ട് റണ്ണൗട്ടാക്കിയതോടെ കെകെആര്‍ അവിശ്വസനീയ വിജയം കുറിക്കുകയും ചെയ്തു.

Story first published: Sunday, February 16, 2025, 18:47 [IST]
Other articles published on Feb 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+