Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 3 ഇന്ത്യക്കാര്‍, ആ അഞ്ചു വിക്കറ്റ് വേണം!! ഞാനെടുക്കും, ഉറപ്പിച്ച് വരുണ്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു ലഭിച്ചിരിക്കുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചാണ് അദ്ദേഹം കെകെആറിന്റെ കുപ്പായണിഞ്ഞത്. പക്ഷെ ദേശീയ ടീമിനോടൊപ്പമുള്ള മാജിക്കല്‍ പ്രകടനം ഇനിയും പുറത്തെടുക്കാന്‍ വരുണിനായിട്ടില്ല.

സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സസരങ്ങളില്‍ വെറും മൂന്നു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളൂ. എങ്കിലും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ തനിക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് വരുണ്‍. ഈ സീസണില്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ചു ഡ്രീം വിക്കറ്റുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

VARUN CHAKRAVARTHY

ഡ്രീം വിക്കറ്റുകള്‍ ഇവരുടേത്

ഈ ഐപിഎല്‍ സീസണില്‍ വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ചു ഡ്രീം വിക്കറ്റുകളില്‍ മൂന്നു പേര്‍ ഇന്ത്യന്‍ താരങ്ങളാണെന്നതാണ് കൗതുകകരമായ കാര്യം. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരുടെ ഓരോ വെടിക്കെട്ട് കളിക്കാരും ലിസ്റ്റിലുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, അവരുടെ തന്നെ സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം വലിയ കളിക്കാരാണ്. കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്‍ട്രിച്ച് ക്ലാസെന്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരന്‍ എന്നിവരും മാച്ച് വിന്നര്‍മാരാണ്. ഇവരുടെയെല്ലാം വിക്കറ്റുകള്‍ നേടാനായാല്‍ അതു ഏറെ സന്തോഷം നല്‍കുമെന്നും വരുണ്‍ വ്യക്തമാക്കി.

ഈ സീസണില്‍ ഇതിനകം തന്നെ ആര്‍സിബിയുടെ റണ്‍മെഷീനായ കോലിക്കെതിരേ വരുണ്‍ പന്തെറിഞ്ഞു കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തിലായിരുന്നു ഇത്. പക്ഷെ കെകെആറിന്റെ തട്ടകമായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ പക്ഷെ കോലിയെ പുറത്താക്കാന്‍ അദ്ദേഹത്തിനായില്ല.

ഇതിനു ശേഷം മുംബൈയിലെ വാംഖടെയില്‍ രോഹിത്, സൂര്യ എന്നിവര്‍ക്കെതിരേയും വരുണ്‍ ബൗള്‍ ചെയ്തിരുന്നു. പക്ഷെ രണ്ടു പേരുടെയും വിക്കറ്റുകള്‍ കിട്ടിയില്ല. വരുണ്‍ ബൗള്‍ ചെയ്യാനെത്തും മുമ്പ് തന്നെ ഹിറ്റ്മാന്‍ മടങ്ങിയപ്പോള്‍ റണ്‍ചേസില്‍ സൂര്യ പുറത്താവാതെയും നില്‍ക്കുകയായിരുന്നു.

ടീം ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്

ഇന്ത്യന്‍ ടീമിലേക്കുള്ള രണ്ടാം വരവില്‍ ഗംഭീര പ്രകടങ്ങളിലൂടെ സ്പിന്‍ നിരയിലെ വജ്രായുധമായി വരുണ്‍ ചക്രവര്‍ത്തി മാറിയിരിക്കുകയാണ്. 2021ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടായരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ വന്‍ ഫ്‌ളോപ്പായി മാറി. ഇതോടെ ലോകകപ്പിനു ശേഷം വരുണ്‍ ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.

എങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനങ്ങളുമായി അദ്ദേഹം സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയായി മാറി. ഒടുവില്‍ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു ശേഷം വരുണിനു വീണ്ടും ടീം ഇന്ത്യയുടെ വിളിയെത്തുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല.

മാച്ച് വിന്നിങ് പ്രകടനങ്ങളുമായി വരുണ്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. രണ്ടാം വരവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 11 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം കടപുഴക്കിയത് 31 വിക്കറ്റുകളാണ്. ടി20, ഏകദിന ടീമുകളിലെ അവിഭാജ്യ ഘടകമായും ഇപ്പോള്‍ വരുണ്‍ മാറിയിരിക്കുകയാണ്.

Story first published: Wednesday, April 2, 2025, 14:50 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+