Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അടുത്ത എതിരാളി റോയല്‍സ്, കെകെആറിന് എങ്ങനെ ജയിക്കാം? 3 അഴിച്ചുപണി വേണം!!

ഗുവാഹത്തി: ഐപിഎല്ലില്‍ മികച്ചൊരു ജയവുമായി സീസണ്‍ തുടങ്ങാനുറച്ച് ഇറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ കൈല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന ഉദ്ഘാടന മല്‍സത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു അവര്‍ തകര്‍ന്നടിയുകയായിരുന്നു. പുതിയ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ കണ്ണ് തുറപ്പിക്കുന്ന പരാജയം കൂടിയാണിത്.

ഈ സീസണില്‍ കിരീടം നിലനിര്‍ത്തുക എളുപ്പമാവില്ലെന്നും ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂവെന്നു റോയല്‍സിനു ബോധ്യമായിരിക്കുകയാണ്. 26നു ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് കെകെആറിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ ജയിച്ചുകൊണ്ട് വിജയവഴിയില്‍ മടങ്ങിയെത്തുയായിരിക്കും ഇനി രഹാനെയുടെയും സംഘത്തിന്റെയും ലക്ഷ്യം.

പക്ഷെ ആര്‍സിബിക്കെതിരേ പരീക്ഷിച്ച അതേ ഇലവനെ തന്നെ ഇറക്കിയാല്‍ കെകെആറിനു ജയം കടുപ്പമായിരിക്കും. തീര്‍ച്ചയായും ചില മാറ്റങ്ങള്‍ ടീം കോമ്പിനേഷനില്‍ അവര്‍ വരുത്തിയേ തീരൂ. റോയല്‍സിനെതിരേ കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ എന്തൊക്കെ അഴിച്ചുപണികളാണ് വരുത്തേണ്ടതെന്നു നമുക്കു പരിശോധിക്കാം.

GURBAZ

ഡികോക്കിനു പകരം അഫ്ഗാന്‍ താരം

സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ക്വിന്റണ്‍ ഡികോക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ആദ്യ കളിയില്‍ ഒട്ടും ആത്മവിശ്വാസത്തിലായിരുന്നില്ല കാണപ്പെട്ടത്. അഞ്ചു ബോളില്‍ ഒരു ഫോറടക്കം നാലു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. അതു മാത്രമല്ല ഓപ്പണിങില്‍ രണ്ടു ഇടംകൈയന്‍മാരെ കളിപ്പിക്കുന്നതും നല്ലൊരു ഓപ്ഷനല്ല. ഡികോക്കിന്റെ ഓപ്പണിങ് പങ്കാളിയായ സുനില്‍ നരെയ്‌നും ഇടംകൈയന്‍ ബാറ്ററാണ്.

ഓപ്പണിങില്‍ രണ്ടു ഇടംകൈയന്‍ ബാറ്റര്‍മാര്‍ കളിക്കാനിറങ്ങുമ്പോള്‍ എതിര്‍ ടീമിനു പ്ലാനിങ് കൂടുതല്‍ എളുപ്പമായി മാറി. ബൗളര്‍മാര്‍ക്കു രണ്ടു പേര്‍ക്കുമെതിരേ ഒരേ രീതിയിലുള്ള ഗെയിം പ്ലാന്‍ പരീക്ഷിക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ഓപ്പണിങില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് കെകെആറിന് ആലോചിക്കാം.

ഡികോക്കിനു പകരം അഫ്ഗാനിസ്താന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും വലംകൈയന്‍ ബാറ്ററുമായ റഹ്മാനുള്ള ഗുര്‍ബാസിനെ ഓപ്പണിങില്‍ കെകെആറിനു പരീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി കെകെആര്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ടിന്റെ സാന്നിധ്യം കാരണം കഴിഞ്ഞ സീസണില്‍ ഗുര്‍ബാസിനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ സാള്‍ട്ട് ടീമിനൊപ്പമില്ലെന്നതിനാല്‍ ഗുര്‍ബാസിനെ ഓപ്പണിങില്‍ കെകെആറിനു പരീക്ഷിക്കാം. 2023ലെ ഐപിഎല്‍ കൊല്‍ക്കത്തയ്ക്കായി ഓപ്പണറായി ഇറങ്ങി 11 മല്‍സരങ്ങളില്‍ നിന്നും 227 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. അതിനാല്‍ തന്നെ അടുത്ത കളിയില്‍ ഗുര്‍ബാസ്- നരെയ്ന്‍ ജോടിയെ കെകെആര്‍ ഓപ്പണിങില്‍ കൊണ്ടു വരേണ്ടത് പ്രധാനമാണ്.

Take a Poll

നോര്‍ക്കിയയെ വിളിക്കൂ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടുത്ത കളിയില്‍ വരുത്തേണ്ട രണ്ടാമത്തെ വലിയ മാറ്റം പേസ് നിരയിലാണ്. ഓസ്‌ട്രേലിയന്‍ താരം സ്‌പെന്‍സര്‍ ജോണ്‍സനെയാണ് ആര്‍സിബിക്കെതിരേ കെകെആര്‍ പരീക്ഷിച്ചത്. പക്ഷെ അദ്ദേഹം ബൗളിങില്‍ വന്‍ പരാജയമായി മാറി. 2.2 ഓവറില്‍ 13.30 ഇക്കോണമി റേറ്റില്‍ 31 റണ്‍സാണ് സ്‌പെന്‍സര്‍ വാരിക്കോരി നല്‍കിയത്.

അടുത്ത കളിയില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും കെകെആര്‍ പുറത്താക്കിയേ തീരൂ. പകരം പരിചയ സമ്പന്നനായ സൗത്താഫ്രിക്കന്‍ പേസര്‍ ആന്‍ട്രിച്ച് നോര്‍ക്കിയയെ കളിപ്പിക്കണം. ആര്‍സിബിയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ക്കിയയെ എന്തുകൊണ്ടാണ് കെകെആര്‍ മാറ്റി നിര്‍ത്തിയതെന്നു വ്യക്തമല്ല. പരിക്കോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കില്‍ അടുത്ത കളിയില്‍ നോര്‍ക്കിയ ഉറപ്പായും പ്ലെയിങ് ഇലവനില്‍ വേണം.

NORTJE

വളരെ കുറച്ചു ബോളുകള്‍ കൊണ്ടു തന്നെ മല്‍സരഗതി മാറ്റി മറിക്കാന്‍ സാധിക്കുന്നയാളാണ് നോര്‍ക്കിയ. മികച്ച വേഗതയും യോര്‍ക്കറുകളെറിയാനുള്ള കഴിവും അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു. തന്റെ വേഗത നന്നായി മുതലാക്കി ബൗള്‍ ചെയ്യാന്‍ ശ്രമിക്കാറുള്ള ബൗളറാണ് നോര്‍ക്കിയ. കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് നിര്‍വഹിച്ച റോള്‍ ഇത്തവണ കെകെആര്‍ ടീമില്‍ നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യനായ ബൗളറാണ് നോര്‍ക്കിയ.

മായങ്ക് ടീമില്‍ വേണം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്ത യുവ പേസര്‍ വൈഭവ് അറോറ നനഞ്ഞ പടക്കമായി മാറിയിരുന്നു. മൂന്നോവറില്‍ 14 ഇക്കോണമി റേറ്റില്‍ 41 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇത്തരമൊരു പ്രകടനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജസ്ഥാന്‍ റോയല്‍സിനെതിരേ വൈഭവിനെ കെകെആര്‍ ടീമില്‍ ആവശ്യമില്ല. പകരം യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കാണ്ഡെയെ പ്ലെയിങ് ഇലവനില്‍ കൊണ്ടു വരാന്‍ കെകെആര്‍ ശ്രമിക്കേണ്ടതുണ്ട്. ലെഗ് സ്പിന്നറായ അദ്ദേഹത്തിനു മധ്യ ഓവറുകളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും. ബൗളിങിലെ വൈവിധ്യവും മായങ്കിനെ ഇതിനു സഹായിക്കുകയും ചെയ്യും.

വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്കൊപ്പം പഞ്ചാബില്‍ നിന്നുള്ള മായങ്കും കൂടി ചേരുന്നതോടെ കെകെആറിന്റെ ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ചയു കൂടുമെന്നുറപ്പാണ്. കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ഈ മൂന്നു ബോള്‍ഡായ മാറ്റങ്ങള്‍ അടുത്ത സീസണില്‍ നടത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫുള്‍ സ്‌ക്വാഡ്

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആംഗ്രിഷ് രഘുവംശി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ആന്‍ട്രിച്ച് നോര്‍ക്കിയ, മനീഷ് പാണ്ഡെ, വൈഭവ് അറോറ, അനുകുല്‍ റോയ്, ലവ്‌നിത് സിസോഡിയ, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, റോവ്‌മെന്‍ പവെല്‍, മായങ്ക് മാര്‍ക്കാണ്ഡെ, ചേതന്‍ സക്കാറിയ.

Story first published: Sunday, March 23, 2025, 15:21 [IST]
Other articles published on Mar 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+