For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സീസണ്‍ തീരും മുമ്പ് രഹാനെ തെറിക്കും!! ഇതെന്ത് ടീം? ചാംപ്യന്‍മാര്‍ 10ാമത്, വിമര്‍ശനം

ഐപിഎല്ലിന്റെ 18ാം സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കഷ്ടകാലം തുടരുകയാണ്. സീസണിലെ മൂന്നാമത്തെ കളി കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ തോല്‍വിയും ഏറ്റുവാങ്ങിയിരിക്കുകയാണ് അജിങ്ക്യ രഹാനെയും സംഘവും. ഇതോടെ സീസണിലാദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു അവര്‍ കൂപ്പുകുത്തുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സുമായി വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ പൊരുതാന്‍ പോലും സാധിക്കാതെ എട്ടു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് കെകെആറിനു നേരിട്ടത്. ഇതാണ് ഒറ്റയടിക്കു അവരെ ലീഗിലെ പത്താം സ്ഥാനത്തേക്കു തള്ളിയിടുകയും ചെയ്തതത്. ടീമിന്റെ ദയനീയ പ്രകടനം ആരാധകരെ വളരെയധികം ക്ഷുഭിതരാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.

RAHANE VENKATESH VARUN

രഹാനെ തെറിക്കും?

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ നായകനായി വന്നിരിക്കുന്ന ഇന്ത്യന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെ സീസണ്‍ അവസാനിക്കും മുമ്പ് തന്നെ നായകസ്ഥാനത്തു നിന്നു തെറിക്കുമെന്നാണ് പലരും സോഷ്യല്‍ മീഡിയയയില്‍ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിന്നും ഇത്തരമൊരു പതനം ഒട്ടും പ്രതീക്ഷിച്ചതല്ല. ടീമിനു ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ ദുരന്തത്തിന്റെ പ്രധാന കാരണക്കാര്‍ കെകെആര്‍ മാനേജ്‌മെന്റ് തന്നെയാണ്. കഴിഞ്ഞ സീസണിനു ശേഷം അവര്‍ കാണിച്ച മണ്ടത്തരങ്ങളാണ് ടീമിനെ ഈ തരത്തിലേക്കു തകര്‍ത്തിരിക്കുന്നത്.

ഐപിഎല്‍ കിരീടത്തിനുള്ള കെകെആറിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച നായകനാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ഇതിന്റെ നന്ദി പോലും കാണിക്കാതെയാണ് സീസണിനു ശേഷം അദ്ദേഹത്തെ കെകെആര്‍ കൈവിട്ടത്. അതിന്റെ ഫലമാണ് ഇപ്പോള്‍ ടീം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

വെങ്കടേഷ് അയ്യരെ മെഗാ ലേലത്തില്‍ തിരികെ വാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മുടക്കിയത് 23.75 കോടി രൂപയാണ്. പകരം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ട്, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെ കൈവിടുകയും ചെയ്തു. പക്ഷെ ഇതു ഭൂലോക മണ്ടത്തരമായി പോയെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ സീസണില്‍ കെകെഅര്‍ പ്ലേഓഫ് പോലും കാണില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

SHREYAS IYER

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കഴിഞ്ഞ ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍- ടീം ഉപദേശകനായ ഗൗതം ഗംഭീര്‍ എന്നിവരായിരുന്നു. പക്ഷെ ഈ സീസണില്‍ രണ്ടു പേരും ടീമിനൊപ്പമില്ല.

ഇതില്‍ ഗംഭീറിനെ നഷ്ടമായത് തടയാന്‍ സാധിക്കില്ലെങ്കിലും ശ്രേയസിനെ തീര്‍ച്ചയായും നിലനിര്‍ത്തമായിരുന്നു. കാരണം ടീമിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് അദ്ദേഹം. പക്ഷെ ശ്രേയസിനു പകരം അജിങ്ക്യ രഹാനെയെ ക്യാപ്റ്റനാക്കിയതോടെ കെകെആറിന്റെ കഷ്ടകാലം തുടങ്ങിയതായും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഐപിഎല്‍ ജേതാക്കളില്‍ നിന്നുംപോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിലേക്കുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഈ വീഴ്ച പ്രതീക്ഷിച്ചതാണ്. കാരണം ശ്രേയസ് അയ്യരും ഗൗതം ഗംഭീറുമില്ലെങ്കില്‍ ഈ ടീം ഒന്നുമല്ല.

കഴിഞ്ഞ എഡിഷനില്‍ ടീമിന ചാംപ്യന്‍ ,സംഘമായി മാറ്റിയെടുത്തത് ഈ രണ്ടു പേരാണ്. ഗംഭീര്‍ ഇന്ത്യന്‍ കോച്ച് റോളിലേക്കു മാറിയപ്പോള്‍ ശ്രേയസിനെ അപമാനിച്ചാണ് കെകെആര്‍ ഇറക്കിവിട്ടത്. ഈ സീസണില്‍ ടീം പ്ലേഓഫ്ില്‍ പോലും കാണില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുകയാണ്.

Story first published: Monday, March 31, 2025, 23:47 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+