ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഇന്ത്യയുടെ വെറ്ററന്‍ ബാറ്ററായ അജിങ്ക്യ രഹാനെ നയിക്കും. ടീമിന്റെ വൈസ് ക്യാപ്റ്റനായി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും അവര്‍ നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിനു ശേഷം ടീം കൈവിട്ട ശ്രേയസ് അയ്യര്‍ക്കു പകരമാണ് രഹാനെ കെകെആറിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്.
കൊല്‍ക്കത്ത ടീമിനോടൊപ്പം അദ്ദേഹത്തിന്റെ രണ്ടാം സീസണ്‍ കൂടിയാണിത്. നേരത്തേ 2022ല്‍ കെകെആറിന്റെ ഭാഗമായിരുന്നു രഹാനെ. സീസണിനു ശേഷം അദ്ദേഹത്തെ ടീം ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ മെഗാ ലേലത്തിലാണ് രഹാനെയെ കെകെആര്‍ വീണ്ടും ടീമിലെത്തിച്ചത്. ലേലത്തിന്റെ ആദ്യറൗണ്ടില്‍ അള്‍സോള്‍ഡായിരുന്ന അദ്ദേഹത്തെ പിന്നീട് 1.5 കോടിക്കു കെകെആര്‍ വാങ്ങുകയായിരുന്നു.
പക്ഷെ രഹാനെയെ കെകെആറിന്റെ നായകസ്ഥാനമേല്‍പ്പിച്ചതിനോടു സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഫാന്‍സ് ഈ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തിരിക്കുകയാണ്.

കെകെആര്‍ പ്ലേഓഫ് കാണില്ല?
അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം ഇത്തവണ പ്ലേഓഫില്‍ പോലും കടക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഞ്ഞടിക്കുന്നത്. അജിങ്ക്യ രഹാനെയ്ക്കു എന്തിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സ് നായകസ്ഥാനം നല്‍കിയിരിക്കുന്നത്. പുതിയ സീസണില്‍ പ്ലേഓഫ് പോലും കാണാതെ കൊല്‍ക്കത്ത ടീം പുറത്താവും. അക്കാര്യത്തില്‍ ഇനി സംശയം വേണ്ടെന്നുമായിരുന്നു ഒരു പ്രതികരണം.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മുന്‍ ഇന്ത്യന്‍ താരവുമായ അജിങ്ക്യ രഹാനെയ്ക്കു ഐപിഎല്‍ പോലെയൊരു വമ്പന്‍ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നന്നായി നയിക്കാന്‍ സാധിക്കില്ല. കൂടുതല്‍ അഗ്രസീവായ, ചെറുപ്പക്കാരനായ ഒരു നായകനെയാണ് കെകെആറിന് വേണ്ടിയിരുന്നത്. വരാനിരിക്കുന്ന സീസണില്‍ കിരീടം നിലനിര്‍ത്താമെന്നു കെകെആറിന് ഇനി പ്രതീക്ഷ വേണ്ടെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അജിങ്ക്യ രഹാനെ യഥാര്‍ഥത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലെയിങ് ഇലവനില്‍ പോലും സ്ഥാനമര്‍ഹിക്കാത്തയാളാണ്. അങ്ങനെയൊരാളെയാണ് അവര്‍ ഇപ്പോള്‍ പുതിയ സീസണിലേക്കുള്ള നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. ഐപിഎല്‍ ട്രോഫി ഇനി കെകെആറിനു മറക്കാമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു അബദ്ധമാണ് ഇപ്പോള്‍ കാണിച്ചിരിക്കുന്നത്. അജിങ്ക്യ രഹാനെയെ യഥാര്‍ഥത്തില്‍ പ്ലെയിങ് ഇലവനില്‍ പോലും കളിപ്പിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങാന്‍ തയ്യാവാതിരുന്നതും ഈ കാരണത്താലാണ്. പക്ഷെ അതേ രഹാനെയാണ് ഇപ്പോള്‍ കെകെആറിന്റെ നായകനായിരിക്കുന്നത്. വളരെ മോശം തീരുമാനമാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
കെകെആര്‍ ഫുള്‍ സ്‌ക്വാഡ്
അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്‍ഡ്രെ റസ്സല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിംഗ്, വെങ്കിടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, റഹ്മാനുള്ള ഗുര്‍ബാസ്, ആന്‍ട്രിച്ച് നോര്‍ക്കിയ, അങ്ക്രിഷ് രഘുവംശി, വൈഭവ് അറോറ, മായങ്ക് മാര്‍ക്കണ്ഡെ, റോവ്മന്‍ പവെല്‍, മനീഷ് പാണ്ഡെ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ലവ്‌നിത് സിസോഡിയ, അനുകുല്‍ റോയ്, മോയിന്‍ അലി, ഉമ്രാന്‍ മാലിക്ക്.