For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ശ്രേയസിന്റെ ശാപം! കെകെആര്‍ ഈ തോല്‍വി അര്‍ഹിക്കുന്നു; ടീം മാനേജ്‌മെന്റിന് വിമര്‍ശനം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് ഏഴ് വിക്കറ്റിനാണ് കെകെആര്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ട് വിക്കറ്റിന് 174 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 22 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. സ്പിന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ആര്‍സിബിക്ക് കരുത്തായത്.

ബാറ്റിങ്ങില്‍ വിരാട് കോലി 59 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ഫില്‍ സാള്‍ട്ട് 56 റണ്‍സും നേടി. രജത് പാട്ടീധാര്‍ 34 റണ്‍സാണ് അടിച്ചെടുത്തത്. എന്തായാലും ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ആര്‍സിബിക്ക് സാധിച്ചിരിക്കുകയാണ്. ആര്‍സിബിയെ സംബന്ധിച്ച് തുടക്കം ഗംഭീരമായി. എന്നാല്‍ കെകെആറിന് തട്ടകത്തില്‍ ആദ്യ മത്സരം തന്നെ തോറ്റ് തുടങ്ങേണ്ടി വന്നത് വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്ന് പറയാം.

ഇപ്പോഴിതാ കെകെആറിന്റെ ഹോം ഗ്രൗണ്ടിലെ തോല്‍വിക്ക് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ശ്രേയസ് അയ്യരുടെ ശാപമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ശ്രേയസ് അയ്യരെ കൈവിട്ടതിന്റെ തിരിച്ചടി

ഇത്തവണ അധികമാരും ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്താണ് കെകെആര്‍ എത്തിയിരിക്കുന്നത്. അവസാന സീസണിലെ ചാമ്പ്യന്മാരാണ് കെകെആര്‍. എന്നാല്‍ ടീമിനെ കപ്പിലേക്കെത്തിച്ച നായകനായ ശ്രേയസ് അയ്യരെ പോലും ടീമില്‍ നിന്ന് പുറത്താക്കിയാണ് കെകെആര്‍ ഇത്തവണ ഇറങ്ങിയത്. അജിന്‍ക്യ രഹാനെയെ സര്‍പ്രൈസായി ടീമിന്റെ നായകനാക്കുകയും ചെയ്തു. കെകെആര്‍ കാട്ടിയത് വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഗൗതം ഗംഭീറിനെപ്പോലൊരു ഉപദേഷ്ടാവുണ്ടായിരുന്നെങ്കില്‍ ടീമിന് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കെകെആറിന് മികച്ച ടീം കരുത്തുണ്ടെങ്കിലും പദ്ധതികളുടെ പാളിച്ചയാണ് കാണാനാവുന്നത്.

kkr

ശ്രേയസ് അയ്യരെ കെകെആര്‍ കൈവിട്ടത് എത്രത്തോളം വലിയ മണ്ടത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിയെന്നാണ് ആരാധകര്‍ പറയുന്നത്. രഹാനെക്ക് കെകെആറിനെ കപ്പിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി

ആര്‍സിബിക്കെതിരേ കെകെആറിനെ ചതിച്ചത് മധ്യനിരയിലെ ബാറ്റ്‌സ്മാന്‍മാരാണ്. 230ലേക്ക് എങ്കിലും എത്തിക്കാവുന്ന തരത്തില്‍ മികച്ച തുടക്കം കെകെആറിന് ലഭിച്ചിരുന്നു. ആദ്യത്തെ 10 ഓവറില്‍ 107 എന്ന മോശമല്ലാത്ത സ്‌കോര്‍ കെകെആറിനുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ എത്തിയവര്‍ക്ക് ഇത് മുതലാക്കാന്‍ സാധിക്കാതെ പോയി. റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് ഫോം കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് കെകെആറിനെ തളര്‍ത്തിയത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത തരത്തില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. ആര്‍സിബിയുടെ സ്പിന്നര്‍മാരുടെ മികവാണ് ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതായുള്ളത്. ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ് പ്രകടനം കെകെആറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. സുയാഷ് ശര്‍മ ആന്‍ഡ്രേ റസലിനെ ക്ലീന്‍ബൗള്‍ഡാക്കിയതും മത്സരഫലത്തെ മാറ്റിമറിച്ചുവെന്ന് പറയാം. എന്തായാലും കെകെആറിന് വലിയ നാണക്കേടാവുന്ന തോല്‍വിയാണിത്.

കെകെആര്‍ ബൗളിങ് നിരക്ക് പഴയ മികവില്ല

കെകെആര്‍ ബൗളിങ് നിരക്ക് ഒരു ഘട്ടത്തിലും ആര്‍സിബിക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. കഴിഞ്ഞ സീസണിലെ മൂര്‍ച്ച ഇത്തവണത്തെ കെകെആറിന്റെ ബൗളിങ് നിരക്കില്ല. വൈഭവ് അറോറ, സ്‌പെന്‍സര്‍ ജോണ്‍സന്‍, ഹര്‍ഷിത് റാണ എന്നീ പേസര്‍മാര്‍ കൂടുതല്‍ മികവ് കണ്ടെത്തേണ്ടതായുണ്ട്. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതായില്ല. എന്നാല്‍ കെകെആറിന്റെ പേസ് നിര ദുര്‍ബലമാണെന്നതാണ് വസ്തുത. എന്തായാലും തട്ടകത്തിലെ തോല്‍വിയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് കെകെആറിന് എളുപ്പമല്ല.

Story first published: Sunday, March 23, 2025, 7:57 [IST]
Other articles published on Mar 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+