Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഞ്ചാബിനായി വെടിക്കെട്ടിന് വിഷ്ണു വിനോദ് തയ്യാര്‍!! വാങ്ങിയത് ഈ തുകയ്ക്ക്

ജിദ്ദ: കേരളത്തില്‍ നിന്നുള്ള വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ വിഷ്്ണു വിനോദ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കാനിറങ്ങും.. മെഗാ ലേലത്തില്‍ അദ്ദേഹത്തെ 95 ലക്ഷം രൂപയ്ക്കാണ് പ്രീതി സിന്റയുടെ ടീം കൈക്കലാക്കിയത്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് വിഷ്ണുവിനെ പഞ്ചാബ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.

മുംബൈയ്‌ക്കൊപ്പം കഴിവ് തെളിയിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന വിഷ്ണു ഇനി പഞ്ചാബില്‍ തന്റെ സമയം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ്. തീപ്പൊരി ഇന്നിങ്‌സുള്‍ കളിക്കാനുള്ള കഴിവ് ഈ ഫോര്‍മാറ്റില്‍ മലയാളി താരത്തെ അപകടകാരിയാക്കി മാറ്റുന്നു.

VISHNU VINOD

ലേലത്തില്‍ സംഭവിച്ചത്

ലേലത്തില്‍ അണ്‍ ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരുടെ പൂളിയാണ് വിഷ്ണു വിനോദ് ഉള്‍പ്പെട്ടിരുന്നത്. ആറു പേരുള്‍പ്പെട്ട സെറ്റില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചതും അദ്ദേഹത്തിനാണ്. 30 ലക്ഷം രൂപയായിരുന്നു വിഷ്ണുവിന്റെ അടിസ്ഥാന വില.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകളാണ് ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി പ്രധാനമായും താല്‍പ്പര്യം കാണിച്ചത്. മുന്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സും തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ 95 ലക്ഷം വിളിച്ചതോടെ അതിനു മുകളില്‍ നല്‍കാന്‍ ആരും തയ്യാറായില്ല. ഇതോടെ വിഷ്ണു പഞ്ചാബിന്റെ ഭാഗമാവുകയും ചെയ്തു.

തുടക്കം ആര്‍സിബിക്കൊപ്പം

2017ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് വിഷ്ണു വിനോദിന്റെ തുടക്കം. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹം 2021ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് പിന്നീട് ടൂര്‍ണമെന്റിലേക്കു മടങ്ങിയെത്തിയത്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു വിഷ്ണു ചേക്കേറി.

2023ലെ ലേലത്തിലാണ് 30 കാരനായ താരം മുംബൈ ഇന്ത്യന്‍സിലെത്തിയത്. കഴിഞ്ഞ രണ്ടു സീസണിലും അദ്ദേഹം അവര്‍ക്കൊപ്പം തുടരുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ വെറും ആറു മല്‍സരങ്ങളില്‍ മാത്രമേ വിഷ്്ണുവിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 56 റണ്‍സാണ് താരം സ്‌കോര്‍ ചെയ്്തത്. ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി നേടിയ 30 റണ്‍സാണ്.

Story first published: Sunday, November 24, 2024, 23:04 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+