Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു വേറെ ലെവല്‍! അവനെ വ്യത്യസ്തനാക്കുന്നത് ആ കരുത്ത്; ചൂണ്ടിക്കാട്ടി വില്യംസണ്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് രാജസ്ഥാന്‍ റോയല്‍സാണ്. കളിച്ച ആദ്യത്തെ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ തോറ്റു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ഇറങ്ങിയത്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കി.

പകരം ഉത്തമ പകരക്കാരെ കണ്ടെത്താനും രാജസ്ഥാനായില്ല. രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കിയത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുകയാണ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്ത സഞ്ജു സാംസണിന് പകരം റിയാന്‍ പരാഗാണ് ആദ്യത്തെ മൂന്ന് മത്സരത്തിലും രാജസ്ഥാനെ നയിക്കുന്നത്. ഇതും ടീമിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. സഞ്ജു സാംസണ്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയാലും ഇത്തവണ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇത്തവണ രാജസ്ഥാന്‍ പിന്നോട്ട് പോവാനാണ് സാധ്യത കൂടുതല്‍. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ ശോഭിച്ചിട്ടില്ല. ഇപ്പോഴിതാ സഞ്ജു സാംസണിന് മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു കഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ഇത്തവണ അവതാരകനായി വില്യംസണ്‍ ഐപിഎല്ലിനുണ്ട്.

ബാക് ഫൂട്ട് ഷോട്ട് കളിക്കാന്‍ അസാധ്യ മികവ്

സഞ്ജു സാംസണ്‍ തന്റെ കൈക്കരുത്തിനെ കളത്തില്‍ നന്നായി ഉപയോഗിക്കുന്ന താരമാണ്. പേസിനേയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ ഈ കരുത്ത് സഞ്ജുവിനെ സഹായിക്കുന്നുണ്ട്. അതിവേഗം റണ്‍സുയര്‍ത്തുന്ന സഞ്ജു നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണറാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നു. മറ്റ് താരങ്ങളെക്കാള്‍ സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നത് താരത്തിന്റെ ബാക്ക് ഫൂട്ട് ഷോട്ടുകളാണെന്നാണ് കെയ്ന്‍ വില്യംസണ്‍ പറയുന്നത്.

Take a Poll

'സഞ്ജു സാംസണിന്റെ ബാറ്റിങ്ങിന്റെ പ്രധാന സവിശേഷത പവര്‍ഫുള്‍ ഷോട്ട് കളിക്കാനുള്ള കഴിവാണ്. ഷോര്‍ട്ട് ബോളുകളില്‍ ശക്തമായ ഷോട്ട് കളിക്കാന്‍ അവന് സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. ക്രീസിനുള്ളില്‍ നിന്ന് ഇത്തരത്തില്‍ ശക്തമായ ഷോട്ട് കളിക്കുകയെന്നത് എളുപ്പമല്ല. ബാക്ക് ഫൂട്ടിലേക്ക് പോയി ഫ്രണ്ട് ഫൂട്ട് ഉപയോഗിച്ച് ലെഗ് സൈഡിലേക്ക് ഷോട്ട് കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു. ഇത് എല്ലാവര്‍ക്കും സാധിക്കുന്നതല്ല' സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ വില്യംസണ്‍ പറഞ്ഞു.

sanju samson

സഞ്ജുവിനെ പരിക്ക് തളര്‍ത്തുന്നുണ്ട്

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പതിവ് തെറ്റിച്ചില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് കസറിയത്. കടന്നാക്രമിച്ച് കളിച്ച സഞ്ജുവിന് രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച മികവ് കാട്ടാനായിട്ടില്ല. നേരത്തെ രാജസ്ഥാനായി മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് സഞ്ജു മികവ് കാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സഞ്ജു ഓപ്പണര്‍ റോളിലേക്ക് മാറുകയായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം സഞ്ജു നടത്തേണ്ടതായുണ്ട്.

വരുന്ന മത്സരങ്ങളില്‍ സഞ്ജു സാംസണിന് സ്ഥിരത കാട്ടേണ്ടതായുണ്ട്. ടി20യിലെ സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിട്ടാണ് ഇഷാന്‍ കിഷനും ദ്രുവ് ജുറേലും ജിതേഷ് ശര്‍മയുമെല്ലാം സഞ്ജുവിന്റെ സ്ഥാനം നോട്ടമിടുന്നവരാണ്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം സ്ഥിരതയോടെയാവണം. കൈവിരലിനേറ്റ പരിക്ക് സഞ്ജുവിനെ സാരമായി ബാധിച്ചിട്ടുണ്ട്. മൂന്നാം മത്സരത്തിന് ശേഷവും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയണം.

രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പം

രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ വലിയ പ്രതീക്ഷ രാജസ്ഥാനുണ്ടായിരുന്നു. എന്നാല്‍ നിലവാരം കാട്ടാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. ഇത്തവണത്തെ ആദ്യ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ രാജസ്ഥാന് പ്ലേ ഓഫിലെത്തുക പ്രയാസമാണ്. വരുന്ന മത്സരങ്ങളിലൂടെ കസറി ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. എന്നാല്‍ സഞ്ജുവിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Friday, March 28, 2025, 9:46 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+