Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 5, 6, 7, 10 അമ്പമ്പോ, ഇതു ഡെത്ത് ഓവറിലെ റണ്‍സോ? ഞെട്ടിച്ച് ഭുവി + ഹേസല്‍വുഡ് കോംബോ

ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഡെത്ത് ഓവറിലെ ഗംഭീര ഓവറിലെ ബൗളിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും ഗംഭീരമായൊരു പ്രകടനം സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബിനു ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഡെത്ത് ഓവറിലെ മാരക ബൗളിങ് പ്രകടനമാണ് ശക്തമായ ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബിനെ 160 റണ്‍സില്‍ താഴെ ഒതുക്കാന്‍ രജത് പാട്ടിധാറിന്റെ ആര്‍സിബിയെ സഹായിച്ചത്. അവസാന നാലോവറില്‍ ഭുവനേശ്വല്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ മാജിക്കല്‍ പ്രകടനമാണ് പഞ്ചാബിനെ വരിഞ്ഞുകെട്ടിയത്. പഞ്ചാബിനു എങ്ങനെയാണ് ആര്‍സിബി മൂക്കുകയറിട്ടതെന്നു നോക്കാം.

bhuvi hazlewood

എന്തൊരു ബൗളിങ്?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 16ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ സുയാഷ് ശര്‍മയായിരുന്നു. ഒരു സിക്‌സറുള്‍പ്പെടെ 10 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. പഞ്ചാബ് അപ്പോള്‍ ആറു വിക്കറ്റിനു 129 റണ്‍സെന്ന നിലയിലായിരുന്നു. വമ്പനടിക്കാരനായ ശശാങ്ക് സിങും (19*) മാര്‍ക്കോ യാന്‍സനുമായിരുന്നു (10) അപ്പോള്‍ ക്രീസില്‍. അവസാന നാലോവറില്‍ 40-50 റണ്‍സെങ്കിലും പഞ്ചാബ് വാരിക്കൂട്ടുമെന്നാണ് കരുതപ്പെട്ടിരുന്നത്.

എന്നാല്‍ ശേഷിച്ച നാലോവറില്‍ ആര്‍സിബി പേസ് ജോടികളായ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും അഴിഞ്ഞാട്ടമാണ് കണ്ടത്. പഞ്ചാബ് ബാറ്റര്‍മാരെ ഇടംവലം തിരിയാന്‍ ഇരുവരും അനുവദിച്ചില്ല. ഇതോടെ അവസാനത്തെ നാലോവറില്‍ പഞ്ചാബിനു ലഭിച്ചത് വെറും 28 റണ്‍സ് മാത്രം.

5, 6, 7, 10 എന്നിങ്ങനെയായിരുന്നു ഓരോ ഓവറുകളിലും പഞ്ചാബ് നേടിയ റണ്‍സ്. നാലോവറിവിടെ ഒരു ഫോര്‍ പോലും വഴങ്ങാതിരുന്ന ഭുവി- ഹേസല്‍വുഡ് ജോടി വഴങ്ങിയത് ഒരേയൊരു സിക്‌സര്‍ മാത്രം. ഭുവിയാണ് 17ാം ഓവര്‍ എറിഞ്ഞത്. രണ്ട്, മൂന്ന്, നാല്, അഞ്ച് ഓവറുകളിലെ ഓരോ സിംഗളും ഡൈവിലൂടെ ലഭിച്ച ഒരു സിംഗിളും മാറ്റി നിര്‍ത്തിയാല്‍ ഈ ഓവറില്‍ മറ്റൊന്നും തന്നെയില്ല.

RCB

18ാം ഓവറില്‍ ഇതിനോടു കിട പിടിക്കുന്ന പ്രകടനമാണ് ഹേസല്‍വുഡും പുറത്തെടുത്തത്. ഒരു ഡബിളും നാലു സിംഗിളും മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. 19ാം ഓവറല്‍ വീണ്ടും ഭുവിയുടെ തീപ്പൊരി ബൗളിങ്. ഒരു ഡബിളും അഞ്ചു സിംഗിളും മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ.

അവസാന ബോളില്‍ ശശാങ്കിന്റെ വിക്കറ്റ് ഭുവിക്കു ലഭിക്കേണ്ടതായിരുന്നു. പക്ഷെ യഷ് ദയാല്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. 20ാം ഓവറില്‍ ഹേസല്‍വുഡിന്റെ ആദ്യത്തെ അഞ്ചു ബോളില്‍ നാലു സിംഗിള്‍ മാത്രമേ പഞ്ചാബ് നേടിയുള്ളൂ. പക്ഷെ അവസാന ബോളില്‍ യാന്‍സന്‍ സിക്‌സര്‍ പാടിക്കുകയിരുന്നു. എങ്കിലും ഈ ഓവറില്‍ 10 റണ്‍സ് മാത്രമേ പഞ്ചാബ് നേടിയുള്ളൂ.

ഇന്നത്തെ കളിയിലെ 11

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നെഹാല്‍ വദേര, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, തേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.

Story first published: Sunday, April 20, 2025, 18:17 [IST]
Other articles published on Apr 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+