Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഈ 8 പേരെ റോയല്‍സ് ഒഴിവാക്കൂ, 49 കോടി ലാഭിക്കാം!! ചോപ്രയുടെ ലിസ്റ്റ് വൈറല്‍

ഈ സീസണിലെ ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായി മാറിയ രാജസ്ഥാന്‍ റോയല്‍സ് ടീം അടുത്ത വര്‍ഷത്തേക്കു നടത്തേണ്ട പ്ലാനുകളെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 2026ലെ ഐപിഎല്ലിനു മുന്നോടിയായി മെഗാലേലം നടക്കാനിരിക്കെ റോയല്‍സ് ഒഴിവാക്കേണ്ട താരങ്ങള്‍ ആരൊക്കെയാണന്നും അതു വഴി എത്ര കോടി ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലില്‍ റോയല്‍സിന്റെ അടുത്ത സീസണിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചോപ്ര.

ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ് റോയല്‍സ്. 12 മല്‍സരങ്ങളില്‍ നിന്നും വെറും ആറു പോയിന്റാണ് അവരുടെ സമ്പാദ്യം. വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ റോയല്‍സ് ഇത്തവണ ജയിച്ചിട്ടുള്ളൂ. ശേഷിച്ച ഒമ്പതിലും തോല്‍വിയായിരുന്നു ഫലം.

aakash chopra

ഒഴിവാക്കേണ്ടവര്‍ ആരെല്ലാം?

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സംഘത്തിലുള്ള താരങ്ങൡ എട്ടു പേരെയാണ് ഒഴിവാക്കേണ്ടതെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉയര്‍ വിലയുള്ളവരും വില കുറഞ്ഞവരുമെല്ലാം അദ്ദേഹം തയ്യാറാക്കിയ കളിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 14 കോടി രൂപ മുടക്കി നിലനിര്‍ത്തിയ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, 11 കോടി രൂപയ്ക്കു നിലനിര്‍ത്തിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് ഈ ലിസ്റ്റിലെ രണ്ടു വമ്പന്‍മാര്‍.

കൂടാതെ 5.25 കോടിക്കു മെഗാ ലേലത്തില്‍ വാങ്ങിയ ശ്രീങ്കന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, 4.4 കോടിക്കു വാങ്ങി യ മറ്റൊരു ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ, 6.5 കോടിക്കു വാങ്ങിയ ഇന്ത്യന്‍ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ, നാലു കോടിക്കു നിലനിര്‍ത്തിയ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ, 1.5 കോടിക്കു ലേലത്തില്‍ വാങ്ങിയ സൗത്താഫ്രിക്കന്‍ പേസര്‍ ക്വെന മഫാക്ക, രണ്ടു കോടിക്കു വാങ്ങിയ അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖി എന്നിവരെയും റോയല്‍സ് പുറത്താക്കണമെന്നു ചോപ്ര ആവശ്യപ്പെടുന്നു.

ഈ എട്ടു പേരെയും ഒഴിവാക്കിയാല്‍ അടുത്ത താരലേലത്തിനു മുമ്പ് റോയല്‍സിന്റെ പഴ്‌സിലെത്തുക 49 കോടിയോളം (48.65) രൂപയാണ്. ഇതുപയോഗിച്ച് ലേലത്തില്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ റോയല്‍സ് ശ്രമിക്കണമെന്നും ചോപ്ര ഉപദേശിക്കുന്നു.

dhruv jurel

ഇവര്‍ പകരക്കാര്‍

വെസ്റ്റ് ഇന്‍ഡീസ് ഫിനിഷറായ ഷിംറോണ്‍ ഹെറ്റ്‌മെയറെ ഒഴിവാക്കിയാല്‍ പകരം ഒരു വിദേശ താരത്തെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടണം. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ ഫിലിപ്‌സും ഡാരില്‍ മിച്ചെലും ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരാണ്. ബാറ്റിങില്‍ റോയല്‍സിനു വേണ്ടത് ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി റോയല്‍സിന്റെ പക്കല്‍ നല്ല ഓള്‍റൗണ്ടര്‍മാരില്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.

ഈ സീസണിനു ശേഷം രവീന്ദ്ര ജഡേജയെയും ആര്‍ അശ്വിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കുകയാണെങ്കില്‍ ഇവരെ രാജസ്ഥാന്‍ റോയല്‍സിനു ടീമിലെത്തിക്കാന്‍ സാധിക്കും. 10 കോടിയാണ നിലവലില്‍ ചെന്നൈയില്‍ അശ്വിന്റെ ശമ്പളം.

എന്നാല്‍ അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ 4-5 കോടിക്കു ലേലത്തില്‍ റോയല്‍സിനു വാങ്ങാനായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ചിലപ്പോള്‍ അതിലും ചെറിയ തുകയ്ക്കു അദ്ദേഹത്തെ ലഭിക്കാനുമിടയുണ്ട്. ഈ തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ അടുത്ത സീസണിനു മുന്നോടിയായി റോയല്‍സ് പ്ലാന്‍ ചെയ്യേണ്ടത് ആവശ്യമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 9, 2025, 22:26 [IST]
Other articles published on May 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+