For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബട്‌ലര്‍ വേണ്ട, ചതിച്ചത് സഞ്ജു! കാരണം ഓപ്പണര്‍ സ്ഥാനം? ക്യാപ്റ്റന്റെ ലക്ഷ്യം ഇതാണ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 10 ടീമുകളും കഴിഞ്ഞ സീസണുകളിലെ പ്രകടനങ്ങള്‍ വിലയിരുത്തി വമ്പന്‍ മാറ്റങ്ങളാണ് ഇപ്പോള്‍ ടീമുകളില്‍ വരുത്തിയിരിക്കുന്നത്. മലയാളിയായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്.

ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ രാജസ്ഥാന്‍ വിട്ടുകളഞ്ഞതാണ് എടുത്തു പറയേണ്ടത്. ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളാണിവര്‍. എന്നാല്‍ ഇത്തവണ ടീമിനൊപ്പം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. ജോസ് ബട്‌ലറെ രാജസ്ഥാന്‍ ഒഴിവാക്കിയതാണ് എല്ലാവരേയും ഞെട്ടിച്ചത്. ഓപ്പണറായി ഗംഭീര പ്രകടനം സമീപകാലത്തായി നടത്താന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

ബട്‌ലറെ രാജസ്ഥാന്‍ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന ചോദ്യം പ്രസക്തമാണ്. പല ആരാധകരും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും രാജസ്ഥാനത് തിരിച്ചടിയാവുമെന്ന് പറയുന്നുമുണ്ട്. എന്നാല്‍ ബട്‌ലര്‍ ടീമില്‍ നിന്ന് പോയത് ഏറ്റവും ഗുണം ചെയ്യുന്നത് സഞ്ജു സാംസണാണെന്ന് പറയാം. അത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഓപ്പണര്‍ സ്ഥാനം ലഭിക്കും

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലും ഓപ്പണര്‍ റോള്‍ ലഭിച്ചാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലത് വളരെയധികം ഗുണം ചെയ്‌തേക്കും. ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ ഓപ്പണറായിരുന്നു. യശ്വസി ജയ്‌സ്വാള്‍, ബട്‌ലര്‍ ഓപ്പണിങ് കൂട്ടുകെട്ട് കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാന്റെ നട്ടെല്ലായിരുന്നു. ബട്‌ലര്‍ ടീമില്‍ തുടരുമ്പോള്‍ രാജസ്ഥാന്റെ ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് എത്താനാകില്ല.

അതുകൊണ്ടുതന്നെ ബട്‌ലറുടെ അഭാവത്തോടെ ഓപ്പണറായി സഞ്ജു ഇറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. യശ്വസി ജയ്‌സ്വാള്‍ ഇന്ത്യയുടെ പ്രധാന ഓപ്പണറാണ്. അതുകൊണ്ടുതന്നെ സഞ്ജുവും ജയ്‌സ്വാളും ചേര്‍ന്ന് രാജസ്ഥാനായി ഓപ്പണ്‍ ചെയ്ത് ഈ കൂട്ടുകെട്ട് ക്ലിക്കായാല്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍മാരായി ഇരുവര്‍ക്കും തുടരാനാവും. അതുകൊണ്ടുതന്നെ ബട്‌ലറുടെ അഭാവം സഞ്ജുവിന് ഓപ്പണര്‍ റോളിലേക്ക് വഴി തുറന്നിരിക്കുകയാണെന്ന് പറയാം.

sanju samson yashasvi jaiswal

നായകസ്ഥാനത്തെ ഭീഷണി ഒഴിഞ്ഞു

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. എന്നാല്‍ സഞ്ജുവിന്റെ ചില തീരുമാനങ്ങള്‍ പാളുമ്പോള്‍ പ്രധാനമായും എതിരാളികള്‍ പറയുന്നത് നായകനായി ജോസ് ബട്‌ലറെ കൊണ്ടുവരണമെന്നതായിരുന്നു. ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ജോസ് ബട്‌ലര്‍. അത്തരത്തിലുള്ള ബട്‌ലറെ എന്തുകൊണ്ടാണ് രാജസ്ഥാന്‍ നായകനാക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിന്റെ നായകസ്ഥാനത്തിന് വലിയ ഭീഷണി ഉയര്‍ത്തിയ താരമാണ് ജോസ് ബട്‌ലര്‍.

എന്നാല്‍ ഇപ്പോള്‍ ബട്‌ലര്‍ വഴിമാറിയതോടെ സഞ്ജു സാംസണിന്റെ നായകസ്ഥാനത്തിന് മേലുള്ള വലിയ ഭീഷണിയാണ് ഒഴിവായിരിക്കുന്നത്. നിലവില്‍ രാജസ്ഥാന്റെ പ്രധാന താരമായി സഞ്ജു സാംസണ്‍ തന്നെയാണുള്ളത്. സഞ്ജുവിന്റെ നായകസ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു താരം നിലവില്‍ രാജസ്ഥാനിലില്ല. റിയാന്‍ പരാഗിനെയോ യശ്വസി ജയ്‌സ്വാളിനെയോ ഉപ നായകസ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവരാനാണ് രാജസ്ഥാന്റെ പദ്ധതി.

സഞ്ജുവിന് മുന്നില്‍ വലിയ ഉത്തരവാദിത്തം

സഞ്ജു സാംസണിന് ബട്‌ലറുടെ അഭാവം പല തരത്തില്‍ ഗുണം ചെയ്യുമെങ്കിലും അതിലുപരി വലിയ വെല്ലുവിളിയാണെന്ന് പറയാം. സഞ്ജുവിന് മുന്നില്‍ വലിയ ഉത്തരവാദിത്തമാണ് ബട്‌ലറുടെ അഭാവം സൃഷ്ടിക്കുന്നത്. രാജസ്ഥാനായി സ്ഥിരതയോടെ കളിച്ച് തുടക്കത്തിലേ അടിത്തറ പാകാന്‍ ബട്‌ലര്‍ക്കായിരുന്നു. എന്നാല്‍ ബട്‌ലറുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് പ്രയാസമാവും.

ബട്‌ലറുടെ അഭാവത്തില്‍ രാജസ്ഥാന്റെ ഏറ്റവും പ്രധാന വിക്കറ്റായി സഞ്ജു സാംസണ്‍ മാറും. അതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തവും ജോലി ഭാരവും സഞ്ജുവിന്റെ ചുമലിലേക്കെത്തുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Friday, November 1, 2024, 8:03 [IST]
Other articles published on Nov 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+