For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇവരെ അടുത്ത സീസണില്‍ കണ്ടേക്കില്ല, വിട്ടുനിന്നേക്കും? പ്രമുഖര്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണ ജിദ്ദയിലാണ് മെഗാ ലേലം നടക്കുന്നത്. കഴിഞ്ഞ സീസണുകളേക്കാള്‍ വ്യത്യസ്തമായി ഇന്ത്യന്‍ ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഇത്തവണത്തെ മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട പ്രമുഖരാണെന്ന് പറയാം.

അതുകൊണ്ടുതന്നെ മെഗാ ലേലത്തില്‍ ഇവര്‍ക്കായി കോടികള്‍ വാരിയെറിയാന്‍ ടീമുകള്‍ തയ്യാറായേക്കും. 1574 താരങ്ങളാണ് ഇത്തവണ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 10 അമേരിക്കന്‍ താരങ്ങളും ഒരു ഇറ്റലി താരവുമുണ്ട്. 1165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളുമാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 320 ക്യാപ്പ്ഡ് താരങ്ങളും 1244 അണ്‍ക്യാപ്പ്ഡ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30 താരങ്ങളാണ് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളത്.

25 താരങ്ങളെയാണ് ഒരു ടീമിന് പരമാവധി ടീമിലെത്തിക്കാന്‍ സാധിക്കുന്നത്. 120 കോടി രൂപയാണ് ഒരു ടീമിന് ഉപയോഗപ്പെട്ടുത്താന്‍ സാധിക്കുന്ന ആകെ തുക. എന്തായാലും ഇത്തവണത്തെ ലേലം കൊഴുക്കുമെന്നുറപ്പാണ്. എന്നാല്‍ ചില പ്രമുഖര്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ കണ്ടേക്കില്ല. ഇത്തരത്തില്‍ വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോസ് ബട്‌ലര്‍

രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിനായി ഇത്തവണ കോടികള്‍ ഒഴുക്കാന്‍ കാത്ത് നില്‍ക്കുകയാണ് ടീമുകള്‍. എന്നാല്‍ ഇത്തവണ ബട്‌ലര്‍ കളിക്കുന്ന കാര്യം സംശയമാണെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറെ ഒഴിവാക്കാനുള്ള കാരണം തന്നെ താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണെന്നാണ് വിവരം.

ബട്‌ലര്‍ ഇംഗ്ലണ്ട് ടി20 നായകനാണ്. പരിക്കിന്റെ പിടിയിലുള്ള ബട്‌ലര്‍ക്ക് എന്‍ഒസി നല്‍കി ഇംഗ്ലണ്ട് തയ്യാറായേക്കില്ലെന്നാണ് വിവരം. ബട്‌ലര്‍ക്ക് വിശ്രമം എടുക്കാന്‍ ഇംഗ്ലണ്ട് നിര്‍ദേശിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ അടുത്ത സീസണില്‍ നിന്ന് ബട്‌ലര്‍ വിട്ടുനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

MITCHELL STARC

മുഹമ്മദ് ഷമി

കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് ഷമി. തിരിച്ചുവരവിന് തയ്യാറെടുക്കവെ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ് ഷമി. ഐപിഎല്‍ ആരംഭിക്കാന്‍ ഇനിയും സമയം മുന്നിലുണ്ടെന്നിരിക്കെ ഷമി തിരിച്ചെത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഷമിക്ക് ഐപിഎല്‍ സീസണ്‍ നഷ്ടമാവാനുള്ള സാധ്യതയും മുന്നിലുണ്ട്. ഷമി കഴിഞ്ഞ ഐപിഎല്‍ സീസണുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരമാണ്. എന്നാല്‍ ഇത്തവണ ഷമി ടീമില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് ഷമി എത്തുമോയെന്നത് കണ്ടറിയാം.

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് ബെന്‍ സ്‌റ്റോക്‌സ്. കടന്നാക്രമിച്ച് കളിക്കാനും പന്തുകൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കാനും സ്റ്റോക്‌സിന് കഴിവുണ്ട്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലും സ്റ്റോക്‌സ് കളിക്കില്ലെന്നാണ് വിവരം. സ്‌റ്റോക്‌സിന്റെ ഫിറ്റ്‌നസ് പരിഗണിച്ച് എന്‍ഒസി നല്‍കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായേക്കില്ല. മെഗാ ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം നേടാന്‍ സ്റ്റോക്‌സിന് കഴിവുണ്ട്. എന്നാല്‍ വരുന്ന സീസണില്‍ സ്‌റ്റോക്‌സ് കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസറാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. അതിവേഗ പന്തുകള്‍ക്കൊണ്ട് മത്സരത്തെ മാറ്റിമറിക്കാന്‍ സ്റ്റാര്‍ക്കിന് കഴിവുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന സീസണില്‍ കപ്പിലേക്കെത്തിക്കുന്നതില്‍ സ്റ്റാര്‍ക്കിന് നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ വരുന്ന സീസണില്‍ സ്റ്റാര്‍ക്ക് കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. പൊതുവേ തുടര്‍ച്ചയായ സീസണുകളില്‍ സ്റ്റാര്‍ക്ക് കളിക്കാറില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ സ്റ്റാര്‍ പേസര്‍ വിട്ടുനിന്നേക്കും.

Story first published: Wednesday, November 6, 2024, 9:23 [IST]
Other articles published on Nov 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+