Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബട്‌ലര്‍ പോട്ടെ, രാജസ്ഥാന്റെ പദ്ധതി കിടിലന്‍! സഞ്ജുപ്പട നോട്ടമിടുന്നത് അവനെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള അവസാന ദിവസമാണ് ഇന്ന്. 10 ടീമുകളും കഴിഞ്ഞ സീസണുകളിലെ പ്രകടനം വിലയിരുത്തി വലിയ അഴിച്ചപണിക്ക് തയ്യാറെടുക്കുകയാണ്. ഇത്തവണ പല വമ്പന്‍ താരങ്ങളും നിലവിലെ ടീം വിടാന്‍ തയ്യാറെടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ മെഗാ താരലേലത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ഒഴിവാക്കുമെന്നാണ് വിവരം.

വിക്കറ്റ് കീപ്പറും ഓപ്പണറുമായ ബട്‌ലര്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഒരു സീസണില്‍ത്തന്നെ നാല് സെഞ്ച്വറിയടക്കം നേടി കൈയടി നേടിയിട്ടുള്ള താരമാണ് ബട്‌ലര്‍. രാജസ്ഥാന്‍ സഞ്ജു സാംസണിന് കീഴില്‍ ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ കസറിയത് ബട്‌ലറായിരുന്നു. എന്നാല്‍ ബട്‌ലറെ ഇപ്പോള്‍ ഒഴിവാക്കാനാണ് രാജസ്ഥാന്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. രാജസ്ഥാന്‍ ജോസ് ബട്‌ലറെ വിടുന്നത് കൃത്യമായ ചില പദ്ധതികളോടെയാവും. അത് എന്തൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ നോട്ടമിടുന്നത് ഇവരെ

രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ഒഴിവാക്കി പകരം ഓപ്പണര്‍ റോളില്‍ നോട്ടമിടുന്നത് ആരെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിയതിനാല്‍ വലിയ നീക്കം തന്നെ അദ്ദേഹം നടത്തിയേക്കും. തന്റെ പഴയ ശിഷ്യനായ പൃഥ്വി ഷായെ ടീമിലേക്കെത്തിക്കാനാണ് രാജസ്ഥാന്റെ പദ്ധതി. ബട്‌ലര്‍ വിക്കറ്റ് കീപ്പര്‍ ബാക്കപ്പായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ബാക്കപ്പായി കീപ്പര്‍ സ്ഥാനത്ത് ജുറേലിനെ നിലനിര്‍ത്താനും രാജസ്ഥാന്‍ നീക്കം നടത്തുന്നു.

ഇന്ത്യന്‍ ടീമിന് പുറത്തുള്ള പൃഥ്വി ഷാ രാഹുല്‍ ദ്രാവിഡിന് കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു. നിലവില്‍ അച്ചടക്ക നടപടി നേരിട്ട് മുംബൈ ടീമില്‍ നിന്നും പൃഥ്വി പുറത്തായിരിക്കുകയാണ്. എന്നാല്‍ രാജസ്ഥാന്‍ വെടിക്കെട്ട് ഓപ്പണറെ നോട്ടമിടുന്നു. പവര്‍പ്ലേയില്‍ ഇടം കൈയനായ യശ്വി ജയ്‌സ്വാളിനൊപ്പം കടന്നാക്രമിക്കാന്‍ പൃഥ്വി ഷായെ കൊണ്ടുവരാനാണ് ടീമിന്റെ പദ്ധതിയെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

prithvi shaw

ബട്‌ലര്‍ മുംബൈയിലേക്ക്?

ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നത് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് പോകാനാണെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സ് ഓപ്പണിങ് പൊളിച്ചെഴുത്താനുള്ള നീക്കമാണ്. രോഹിത് ശര്‍മയെ മുംബൈ ഒഴിവാക്കുമെന്നാണ് വിവരം. രോഹിത് പോയാല്‍ ആ സ്ഥാനത്തേക്ക് മികച്ചൊരു താരത്തെ മുംബൈക്ക് ആവശ്യമാണ്. ബട്‌ലര്‍ എന്തുകൊണ്ടും ഈ റോളില്‍ കസറാന്‍ കഴിവുള്ളവനാണ്. വലിയ സ്‌കോര്‍ നേടാനും സ്ഥിരതയോടെ കളിക്കാനും ബട്‌ലര്‍ക്ക് സാധിക്കും.

നേരത്തെ മുംബൈക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ജോസ് ബട്‌ലര്‍. അതുകൊണ്ടുതന്നെ മുംബൈയിലേക്ക് ബട്‌ലറെ തിരികെ എത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്. ഈ മാറ്റം നടക്കുമെന്ന് തന്നെയാണ് മുംബൈയുടെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളുള്ളത്. ജോസ് ബട്‌ലര്‍ മുംബൈയിലേക്ക് വരുന്നത് ടീമിന് വളരെയധികം ഗുണം ചെയ്യും. രോഹിത് ടീം വിടുന്നതിന്റെ വിടവ് നികത്താന്‍ ബട്‌ലര്‍ വരുന്ന് സഹായിക്കുമെന്നുറപ്പാണ്.

രാജസ്ഥാന് തിരിച്ചടിയാവുമോ?

രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ജോസ് ബട്‌ലര്‍. ഇംഗ്ലണ്ട് ടി20 നായകനായ ബട്‌ലര്‍ ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ്. സഞ്ജു സാംസണിന് പ്രതിസന്ധി സമയത്ത് ഉപദേശം നല്‍കി ബട്‌ലര്‍ കൂടെയുണ്ടായിരുന്നു. ബട്‌ലറെപ്പോലൊരു വെടിക്കെട്ട് താരത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണ്.

ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറെ ഒഴിവാക്കുന്നത് ലോക മണ്ടത്തരമായി മാറാനും സാധ്യതകളേറെയാണ്. എന്തായാലും വലിയ അഴിച്ചുപണിയിലേക്കുള്ള രാജസ്ഥാന്റെ നീക്കം എങ്ങനെ ടീമിനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, October 31, 2024, 14:11 [IST]
Other articles published on Oct 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+