Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാള്‍ മുംബൈ വിട്ടതിനു പിന്നില്‍ ടീമംഗം!! സീനിയര്‍ താരവുമായി ഉടക്കി, വിവാദം

ഐപിഎല്ലിന്റെ 18ാം സീസണ്‍ പുരോഗമിക്കവെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ ടീമിലേക്കു മാറുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയുടെ ജൂനിയര്‍ ടീമിലൂടെ വളര്‍ന്നുവന്ന് ഇപ്പോള്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ താര പദവിയിലേക്കു അതിവേഗം ഉയരുന്നയാളാണ് അദ്ദേഹം. അതിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുംബൈ വിടാനുള്ള സര്‍പ്രൈസ് തീരുമാനം ജയ്‌സ്വാള്‍ എടുത്തിരക്കുന്നത്.

ഗോവയിലേക്കാണ് അദ്ദേഹത്തിന്റെ കൂടുമാറ്റമെന്നും ഉറപ്പായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താന്‍ മുംബൈ വിടുന്നതെന്നായിരുന്നു ജയ്‌സ്വാള്‍ അറിയിച്ചത്. എന്നാല്‍ മുംബൈ ടീമിലെ ഒരു സീനിയര്‍ താരവുമായുള്ള ഉടക്കാണ് താരത്തെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതേക്കുറിച്ച് കൂടുതലറിയാം.

YASHASVI JAISWAL

ജയ്‌സ്വാള്‍ പറഞ്ഞതെന്ത്

ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ മുംബൈ വിടുകയാണെന്ന കാര്യം യശസ്വി ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു കഴിഞ്ഞു. വളരെയേറെ കടുപ്പമേറിയ തീരുമാനം കൂടിയാണിതെന്നുമാണ് താരം തുറന്നു പറഞ്ഞത്. എന്നെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയ തീരുമാനം തന്നെയാണിത്. ഞാന്‍ ഇപ്പോള്‍ എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം മുംബൈയാണ്.

എന്നെ ഞാനാക്കി മാറ്റിയത് ഈ നഗരമാണ്. ജീവിതകാലം മുഴുവന്‍ ഞാന്‍ ഇതിനു എംസിഎയോടു (മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍) കടപ്പെട്ടിരിക്കുകയും ചെയ്യുമെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു ജയ്‌സ്വാള്‍ പറഞ്ഞത്. ഗോവ എനിക്കു മുന്നില്‍ പുതിയൊരു അവസരം തുറന്നിട്ടിരിക്കുകയാണ്. അവര്‍ എനിക്കു നായക സ്ഥാനവും ഓഫര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ഏറ്റവും നന്നായി കളിക്കുകയെന്നതാണ് എന്റെ ആദ്യത്തെ ലക്ഷ്യം.

എന്നാല്‍ ദേശീയ ടീമിനോടൊപ്പം മല്‍സരങ്ങളില്ലാത്തപ്പോള്‍ ഞാന്‍ ഗോവയ്ക്കു വേണ്ടി കളിക്കുകയും വിവിധ ടൂര്‍ണമെന്റുകളില്‍ മുന്നേറാന്‍ സഹായിക്കാനും ശ്രമിക്കും. ഇതു എന്റെ വഴിക്കു വന്നിട്ടുള്ള നല്ലൊരു അവസരം തന്നെയാണ്. അതുകൊണ്ടാണ് ഇക്കാര്യം പരിഗണിക്കാന്‍ തീരുമാനിച്ചതെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കിയിരുന്നു.

യഥാര്‍ഥ കാരണം മറ്റൊന്ന്?

മുംബൈ വിടാനുള്ള യശസ്വി ജയ്‌സ്വാളിന്റെ തീരുമാനത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം മറ്റൊന്നാണ് എന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. മുംബൈ ടീം മാനേജ്‌മെന്റുമയുള്ള അതൃപ്തിയും താരത്തെ ഗോവയിലേക്കു മാറാന്‍ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

YASHASVI JAISWAL

കഴിഞ്ഞ സീസണില്‍ മുംബൈയും ജമ്മു കാശ്മീരും തമ്മിലുള്ള കളിക്കിടെ ടീമിലെ ഒരു സീനിയര്‍ താരവുമായി ജയ്‌സ്വാള്‍ ഉടക്കിയതായാണ് വിവരം. കളിയില്‍ തോല്‍വിയൊഴിവാക്കാന്‍ മുംബൈ ശ്രമിക്കവെ രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാളിന്റെ ഷോട്ട് സെലക്ഷനെ ഈ സീനിയര്‍ താരം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിനു പിന്നാലെ ജയ്‌സ്വാള്‍ തിരിച്ച് ആ സീനിയര്‍ താരത്തിന്റെ ആദ്യ ഇന്നിങ്‌സിലെ ഷോട്ട് സെലക്ഷനെയും വിമര്‍ശിക്കുകയായിരുന്നു.

മുംബൈ വിട്ട് ഗോവയിലേക്കു മാറുന്നതിനായി അനുവാദം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് ജയ്‌സ്വാള്‍ ഇമെയില്‍ അയച്ചിരുന്നു. താരത്തിന്റെ അഭ്യര്‍ഥന എംസിഎ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെ 2025-26 സീസണിലെ വിവിധ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ജയ്‌സ്വാളിനു കീഴിലായിരിക്കും ഗോവന്‍ ടീം കളിക്കാനിറങ്ങുക. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇതേ ടീമിന്റെ ഭാഗമാണ്. മുംബൈ ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് അദ്ദേഹം ഗോവയിലേക്കു തട്ടകം മാറിയത്.

Story first published: Thursday, April 3, 2025, 14:29 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+