Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജയ്‌സ്വാള്‍ ഓപ്പണര്‍, തിലക് നയിക്കും!! റാണയും ടീമില്‍, അണ്ടര്‍ 22 താരങ്ങളുടെ സൂപ്പര്‍ 11

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഫ്രാഞ്ചൈസി ലീഗ് ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം തീര്‍ച്ചയായും ഐപിഎല്‍ എന്നായിരിക്കും. ഐസിസി ടൂര്‍ണമെന്റുകളെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിലേക്കു അതിവേഗത്തില്‍ വളരുകയാണ് ഈ ടൂര്‍ണമെന്റ്. ഒരുപാട് യുവതാരങ്ങളുടെ പിറവിക്കു ഐപിഎല്‍ ഇതിനകം സാക്ഷിയായിട്ടുണ്ട്. നിരവധി ഇന്ത്യന്‍ താരങ്ങളാണ് ഐപിഎല്‍ വഴി ദേശീയ ടീമിലെത്തുകയും പിന്നീട് ഹീറോകളായി മാറുകയും ചെയ്തിട്ടുള്ളത്.

അടുത്ത സീസണിലേക്കുള്ള താരലേലം അടുത്തിടെയാണ് സൗദി അറേബ്യയില്‍ നടന്നത്. പതിവുപോലെ പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ക്കു വിവിധ ടീമുകളിലേക്കു വിളിയെത്തുകയും ചെയ്തിരുന്നു. അടുത്ത സീസണില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുള്ള അണ്ടര്‍ 22 കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നോക്കാം.

YASHASVI JAISWAL

ഇവര്‍ ഓപ്പണര്‍മാര്‍

യൂത്ത് ഇലവന്റെ ഓപ്പണിങിലേക്കു വന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുക. റോയല്‍സിന്റെ തുറുപ്പുചീട്ടായ ജയ്‌സ്വാള്‍ 52 മല്‍സരങ്ങളില്‍ നിന്നും 150.61 സ്‌ട്രൈക്ക് റേറ്റോടെ 1607 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.

കഴിഞ്ഞ ഐപിഎല്ലിലൂടെ ഡിസിക്കൊപ്പം അരങ്ങേറിയ മഗ്യുര്‍ക്ക് കിടിലന്‍ ബാറ്റിങിലൂടെ സര്‍പ്രൈസ് താരമായി മാറിയിരുന്നു. ഒമ്പതു കളിയില്‍ നിന്നും 234.04 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 330 റണ്‍സാണ്. മെഗാ ലേലത്തില്‍ ആര്‍ടിഎം ഉപയോഗിച്ചു ഒമ്പത് കോടി രൂപയ്ക്കു മഗ്യുര്‍ക്കിനെ ഡിസി നിലനിര്‍ത്തുകയും ചെയ്തു.

മധ്യനിരയില്‍ ആരെല്ലാം

അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസ്, അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം ആംഗ്രിഷ് രഘുവംശി, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മ എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഈ ഫോര്‍മാറ്റിലെ അപകടകാരിയായ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഗുര്‍ബാസിനെ മെഗാ ലേലത്തില്‍ കെകെആര്‍ തിരികെ വാങ്ങിയിരുന്നു.

കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രഘുവംശിയെയും ലേലത്തില്‍ തിരികെ വാങ്ങാന്‍ കെകെആറിനു സാധിച്ചു. കെകെആറിനൊപ്പം കഴിഞ്ഞ തവണ അരങ്ങേറിയ താരം ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. തിലകാവട്ടെ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലുകളില്‍ ഒരാളാണ്. ലേലത്തിനു മുമ്പ് തന്നെ അദ്ദേഹത്തെ മുംബൈ നിലനിര്‍ത്തുകയും ചെയ്തു. ഈ ഇലവനെ നയിക്കുക തിലക് തന്നെയായിരിക്കും.

മുംബൈയ്ക്കായി 38 മല്‍സരങ്ങളില്‍ നിന്നും 146.33 സ്‌ട്രൈക്ക് റേറ്റില്‍ 1156 റണ്‍സ് താരം നേടിയിട്ടുണ്ട്. അടുത്തിടെ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളോടെ തിലക് കസറിയിരുന്നു. ഈ വര്‍ഷത്തെ എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് അദ്ദേഹമാണ്. പക്ഷെ ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഇന്ത്യക്കായില്ല.

ഓള്‍റൗണ്ടര്‍മാരെ അറിയാം

ഓള്‍റൗണ്ടര്‍മാരായി ഇലവനിലുള്ളത് ഇന്ത്യന്‍ താരങ്ങളായ നിതീഷ് റെഡ്ഡിയും രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറുമായിരിക്കും. ഇരുവരും മീഡിയം പേസര്‍മാരായ ഓള്‍റൗണ്ടര്‍മാര്‍ കൂടിയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ താരമാണ് നിതീഷ്.

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീമിലക്കും താരത്തിനു വഴി തുറന്നിരുന്നു. ഇതിനകം ടി20യിലും ടെസ്റ്റിലും നിതീഷ് അരങ്ങേറുകയും ചെയ്തു. അണ്ടര്‍ 19 ലോകകപ്പിന്റെ കണ്ടെത്തലായ ഹംഗര്‍ഗേക്കര്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു യുവതാരം.

TILAK VARMA

ബൗളിങ് നിര

ഐപിഎല്ലിലെ അണ്ടര്‍ 22 പ്ലെയിങ് ഇലവന്റെ ബൗളിങ് ലൈനപ്പെടുത്താല്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയുമായിരിക്കും.

ഇരുവരും ലേലത്തിനു മുമ്പ് നിലനിര്‍ത്തപ്പെട്ട കളിക്കാരുമാണ്. ടീമിലെ ഏക സ്പിന്നര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദായിരിക്കും. ലേലത്തില്‍ 10 കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ വാങ്ങിയത്.

അണ്ടര്‍ 22 ഐപിഎല്‍ ഇലവന്‍

യശസ്വി ജയ്‌സ്വാള്‍, ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ആംഗ്രിഷ് രഘുവംശി, തിലക് വര്‍മ (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ഹര്‍ഷിത് റാണ, മതീശ പതിരാന, നൂര്‍ അഹമ്മദ്.

Story first published: Monday, December 2, 2024, 19:51 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+