ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലേക്കുള്ള വരവ് രാജകീയമാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സ് വിട്ട ജോഫ്രാ ആര്‍ച്ചര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിയ ഇഷാന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ വെടിക്കെട്ട് സെഞ്ച്വറിയാണ് നേടിയത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഇഷാന്‍ 47 പന്തില്‍ 106 റണ്‍സോടെയാണ് മിന്നിച്ചത്. 11 ഫോറും 6 സിക്‌സും താരം പറത്തി. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ ആക്രമിക്കാന്‍ ഇഷാനായി.
തന്റെ സെഞ്ച്വറി പ്രകടനം വലിയ രീതിയില്‍ ഇഷാന്‍ ആഘോഷിക്കുന്നതാണ് കാണാനായത്. മുംബൈ ഇന്ത്യന്‍സ് കൈവിട്ടതില്‍ നിരാശയുണ്ടായെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ ഹൈദരാബാദിലേക്കുള്ള വരവ് രാജകീയമാക്കാന്‍ ഇഷാന് സാധിച്ചു. ഇപ്പോഴിതാ ഇഷാന്‍ കിഷന്റെ സെഞ്ച്വറി പ്രകടനം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കുള്ള മറുപടിയാണെന്നും ഇഷാനെ രോഹിത് ഒതുക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ മൈക്കല്‍ വോണ്‍.
ഇഷാനെ രോഹിത് പിന്തുണച്ചില്ല
മുംബൈ ഇന്ത്യന്‍സിലെ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായിരുന്നു ഇഷാന്‍ കിഷന്‍. എന്നാല്‍ അവസാന സീസണോടെ മുംബൈ ഇഷാനെ കൈവിട്ടു. ഈ സമയത്ത് ഇഷാനെ രോഹിത് പിന്തുണച്ചില്ല. കൂടാതെ ഏറെ നാളുകളായി ഇഷാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് ഇഷാനെ തഴഞ്ഞത്. എന്നാല്‍ ഈ സമയത്തും രോഹിത് ശര്‍മ ഇഷാന്‍ കിഷന് ആവശ്യമായ പിന്തുണ നല്‍കിയില്ല.
അതുകൊണ്ടാണ് രോഹിത് ശര്‍മയ്‌ക്കെതിരേ ഇഷാന് ശത്രുതയുള്ളതെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഹൈദരാബാദിനൊപ്പമുള്ള സെഞ്ച്വറി ആഘോഷം ഇഷാന്‍ രോഹിത്തിന് നല്‍കിയ മറുപടിയാണെന്നും മൈക്കല്‍ വോണ്‍ പറയുന്നു. 'ഇഷാന്റെ സെഞ്ച്വറി നേടിയതിന് പിന്നാലെയുള്ള ആഘോഷം വെറുമൊരു ആഘോഷമല്ല. തന്നെ ഒഴിവാക്കിയ മുംബൈ, തിരിഞ്ഞുനോക്കാത്ത ഇന്ത്യയുടെ സെലക്ടര്‍മാര്‍, രോഹിത് ശര്‍മ എന്നിവര്‍ക്കെതിരേയാവാം. സംതുലിതമായ താരമാണവന്‍. എല്ലാ വിരോധികള്‍ക്കും മറുപടി നല്‍കാന്‍ അവന് സാധിച്ചിരിക്കുകയാണ്' മൈക്കല്‍ വോണ്‍ പറഞ്ഞു.

ഇഷാന് മടങ്ങിവരവ് എളുപ്പമല്ല
ഇഷാന്‍ കിഷന് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ ഈ സെഞ്ച്വറി പ്രകടനം മതിയാവില്ല. ഇനിയും തുടര്‍ച്ചയായി മികവ് കാട്ടാനാവാത്ത പക്ഷം താരത്തിന് മടങ്ങിവരവ് എളുപ്പമാവില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിന് നിലവില്‍ ബിസിസി ഐ കരാറിന് പുറത്താണ് ഇഷാന്‍. വിക്കറ്റ് കീപ്പര്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും പരിഗണിക്കുന്നില്ല. ടി20യില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരെയൊക്കെ മറികടക്കുന്ന പ്രകടനം നടത്താന്‍ ഇഷാന് സാധിക്കണം.
എന്നാല്‍ ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്ക് ഇനി ഇഷാന് നേരെ കണ്ണടിക്കാനാവില്ലെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. 'ക്ഷമിക്കണം ഇഷാന്‍ നിങ്ങള്‍ ഇപ്പോള്‍ ഈ ടോപ് 5ല്‍ ഇല്ലെന്ന് പല തവണ അവനോട് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടാവും. നിലവിലെ ഇന്ത്യന്‍ ടീം അത്രത്തോളം താരസമ്പന്നമാണ്. ഇത്തരം അവിശ്വസനീയ പ്രകടനങ്ങള്‍ നടത്തി മാത്രമെ ടീമില്‍ സ്ഥാനം നേടിയെടുക്കാനാവൂ. ടി20യില്‍ സെഞ്ച്വറി നേടുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ഇപ്പോള്‍ ഇഷാനെ പരിഗണിച്ചേക്കും' മൈക്കല്‍ വോണ്‍ പറഞ്ഞു.
ഇഷാന്‍ പരിക്കിന്റെ പിടിയില്‍?
രാജസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും ഫീല്‍ഡിങ്ങിനിടെ ഇഷാന്‍ കിഷന് പരിക്കേറ്റിരിക്കുകയാണ്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇഷാന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ ഇഷാന് ഇതേ മികവ് തുടരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇഷാന് കാര്യങ്ങള്‍ എളുപ്പമാവില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിച്ചിട്ടും ഇഷാനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ മിന്നിച്ചാല്‍ സെലക്ടര്‍മാര്‍ക്ക് ഇഷാനെ പരിഗണിക്കാതിരിക്കാനാവില്ല.