For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജു ഐപിഎല്‍ കളിക്കുന്നില്ലേ? കോളടിച്ചത് ഇവര്‍ക്ക്; ആ സീറ്റ് നേടിയെടുക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ സഞ്ജു സാംസണ്‍ കളിക്കുമോ ഇല്ലെയോ എന്നതാണ് രാജസ്ഥാന്‍ റോയല്‍സിന് വലിയ തലവേദനായിരിക്കുന്ന ചോദ്യം. രാജസ്ഥാന്‍ നായകനായ സഞ്ജുവിന് വമ്പന്‍ റെക്കോഡാണ് ഐപിഎല്ലിലുള്ളത്. സമീപകാലത്തായി ഇന്ത്യയുടെ ഓപ്പണര്‍ റോളിലും സഞ്ജു കസറുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ റോളിലേക്കെത്തി ശോഭിച്ച് കൈയടി നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു മലയാളി താരമുണ്ടായിരുന്നത്.

എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം പരിക്കിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെയാണ് സഞ്ജു സാംസണിന്റെ കൈവിരലിന് പരിക്കേല്‍ക്കുന്നത്. വിരലിന് പൊട്ടലേറ്റ സഞ്ജുവിന് ഒരു മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് നിലവിലെ വിവരം. അങ്ങനെ വന്നാല്‍ സഞ്ജുവിന് ഐപിഎല്‍ 2025 നഷ്ടമാവാന്‍ സാധ്യതകളേറെയാണ്. സഞ്ജുവിന് ഐപിഎല്‍ കളിക്കാനാവാതെ പോയാല്‍ താരത്തിന്റെ അന്താരാഷ്ട്ര കരിയറിനെപ്പോലും അത് പ്രതികൂലമായി ബാധിച്ചേക്കും.

സഞ്ജുവിന് ഐപിഎല്‍ നഷ്ടമാവുന്നത് ചില താരങ്ങളെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ സ്ഥാനം നോട്ടമിടുന്ന പല താരങ്ങള്‍ക്കും ഈ അഭാവം ഗുണം ചെയ്യും. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അഭിഷേക് ശര്‍മ

യശ്വസി ജയ്‌സ്വാള്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരിലൊരാള്‍ മാറിക്കൊടുക്കേണ്ടതായി വരും. അഭിഷേക് ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതിനാല്‍ സഞ്ജുവിനെ ജയ്‌സ്വാളിനൊപ്പം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അഭിഷേക് തിളങ്ങുകയും സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തതോടെ മലയാളി താരത്തിന്റെ ഓപ്പണര്‍ സ്ഥാനത്തിന് ഇളക്കം തട്ടിയിരിക്കുകയാണ്.

ഇത്തവണത്തെ ഐപിഎല്ലിലൂടെ സഞ്ജു സാംസണ് ഫോം തെളിയിക്കാന്‍ സാധിച്ചാലെ ഇനി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. സഞ്ജുവിന് ഐപിഎല്‍ നഷ്ടമാവുകയും അഭിഷേക് ശര്‍മ ഐപിഎല്ലില്‍ ഫോം കണ്ടെത്തുകയും ചെയ്താല്‍ അഭിഷേകിന് ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്.

sanju samson

ഇഷാന്‍ കിഷന്‍

ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിനെ മറികടന്ന് ഇടം നേടിയെടുക്കാനാണ് ഇഷാന്‍ ശ്രമിക്കുന്നത്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഇഷാനുള്ളത്. സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിക്കാതെ പോവുകയും ഇഷാന്‍ കിഷന്‍ ഫോമിലേക്കെത്തുകയും ചെയ്താല്‍ ഇന്ത്യ ഇഷാനെ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. സഞ്ജുവിന് ഐപിഎല്‍ നഷ്ടമാവുന്നത് ഇഷാന് നേട്ടമാവാനാണ് സാധ്യത.

ശുബ്മാന്‍ ഗില്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ശുബ്മാന്‍ ഗില്‍. ഓപ്പണര്‍ റോളില്‍ മിന്നിക്കാന്‍ കഴിവുള്ള താരമാണ് ഗില്‍. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് മോശമാണെന്ന പേരില്‍ ശുബ്മാനെ ഇന്ത്യ ടി20 ടീമില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. എന്നാല്‍ ടി20യില്‍ ഓപ്പണറെന്ന നിലയില്‍ തിരിച്ചുവരവ് നടത്താന്‍ ഗില്ലിന് മുന്നില്‍ അവസരമുണ്ട്. സഞ്ജു സാംസണ്‍ കളിക്കാത്ത പക്ഷം ഗില്ലിന് കാര്യങ്ങള്‍ എളുപ്പമാവും. ഗുജറാത്ത് ടൈറ്റന്‍സ് നായകനും ഓപ്പണറുമായ ഗില്ലിന് മികവ് കാട്ടാന്‍ സാധിച്ചാല്‍ ഇന്ത്യ വീണ്ടും താരത്തിന് തിരിച്ചുവരവിന് അവസരം നല്‍കിയേക്കും.

റിഷഭ് പന്ത്

ഇന്ത്യയുടെ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിലേക്കെത്തിയപ്പോള്‍ റിഷഭിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ റിഷഭിന് ഇപ്പോഴും തിരിച്ചുവരവിനുള്ള അവസരമുണ്ട്. സഞ്ജു സാംസണിന് ഐപിഎല്‍ നഷ്ടമായാല്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ് റിഷഭ് പന്ത്. ഇത്തവണ ശോഭിക്കാനായാല്‍ സഞ്ജുവിനെ മറികടന്ന് റിഷഭിന് ടി20 ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമുണ്ടാവും.

Story first published: Sunday, February 16, 2025, 12:39 [IST]
Other articles published on Feb 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+