Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അര്‍ജുന്റെ സീറ്റ് ഇപ്പോഴും സേഫ്, ഇഷാന് സീറ്റ് തെറിച്ചു!! മുംബൈ ടീമില്‍ വന്ന മാറ്റങ്ങളെന്ത് ?

ഐപിഎല്ലിന്റെ പുതിയ സീസണിനെ വലിയ പ്രതീക്ഷയോടെയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മുംബൈയെ പുതിയ ലുക്കിലാണ് അടുത്ത സീസണില്‍ കാണാന്‍ സാധിക്കുക. അഞ്ചു താരങ്ങളുള്‍പ്പെട്ട കോര്‍ ഗ്രൂപ്പിനെ മാത്രം നിലനിര്‍ത്തി മുംബൈ ശേഷിച്ചവരെയാണ് മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്.

ലേലത്തില്‍ ഏഴു താരങ്ങളെ അടിസ്ഥാന വിലയ്ക്കു തന്നെ സ്വന്തമാക്കിയ മുംബൈ ആകെ ചെലവഴിച്ച് 54.95 കോടി രൂപയുമാണ്. ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ ലേലത്തില്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കാതെ പോയ മുംബൈ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ഒരിക്കല്‍ക്കൂടി അടിസ്ഥാന വിലയ്ക്കു സ്വന്തമാക്കുകയും ചെയ്തു. 2024ലെയും അടുത്ത സീസണിലെയും മുംബൈ ടീമുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ARJUN TENDULKAR

ലേലത്തില്‍ വാങ്ങിയവര്‍ ആരെല്ലാം

ട്രെന്റ് ബോള്‍ട്ട്, നമന്‍ ധീര്‍ (ആര്‍ടിഎം വഴി നിലനിര്‍ത്തി), റോബിന്‍ മിന്‍സ്, കര്‍ണ്‍ ശര്‍മ, റയാന്‍ റിക്കെറ്റണ്‍, ദീപക് ചാഹര്‍, അല്ലാ ഗസന്‍ഫര്‍, വില്‍ ജാക്ക്‌സ്, അശ്വനി കുമാര്‍, മിച്ചെല്‍ സാന്റ്‌നര്‍, റീസ് ടോപ്ലേ, ശ്രീജിത്ത് കൃഷ്ണന്‍, രാജ് അംഗദ് ബവ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സത്യനാരായണ രാജു, ബെവന്‍ ജേക്കബ്‌സ്, ലിസാഡ് വില്യംസ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരാണ് ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്.

ഇഷാന്‍ കിഷനെ ലേലത്തില്‍ തിരികെ വാങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിച്ചിരുന്നു. പക്ഷെ വലിയ തുക അദ്ദേഹത്തിനായി മുടക്കാന്‍ അവര്‍ക്കു സാധിക്കില്ലായിരുന്നു. 3.2 കോടി രൂപ വരെയാണ് ലേലത്തില്‍ ഇഷാന് വേണ്ടി അവര്‍ വിളിച്ചത്. തുടര്‍ന്നു പിന്‍മാറുകയും ചെയ്തു.

ഒടുവില്‍ 11.25 കോടി രൂപയ്ക്കാണ് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. മുന്‍ വെടിക്കെട്ട് താരം ടിം ഡേവിഡിനെ വാങ്ങാന്‍ പക്ഷെ മുംബൈ താല്‍പ്പര്യം കാണിച്ചില്ല. പേസര്‍ അന്‍സുല്‍ കാംബോജിനെ തിരികെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 3.4 കോടി രൂപയ്ക്കാണ് താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്.

ISHAN KISHAN

മുംബൈ ടീമിനു പുറത്തായവര്‍

ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്, നെഹാല്‍ വധേര, ഡെവാള്‍ഡ് ബ്രെവിസ്, ശ്രേയസ് ഗോപാല്‍, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ഷംസ് മുലാനി, റൊമാരിയോ ഷെപ്പേര്‍ഡ്, ജെറാള്‍ഡ് കൊറ്റ്സി, പിയൂഷ് ചൗള, ഹാര്‍വിക് ദേശായി, വിഷ്ണു വിനോദ്, ശിവാലിക് ശര്‍മ, ആകാശ് മധ്വാള്‍, ക്വേന മഫക, നുവാന്‍ തുഷാര, ലൂക്ക് വുഡ്, ജേസണ്‍ ബെറന്‍ഡോര്‍ഫ്, ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിലുണ്ടാവുകയും ഇത്തവണ ചീട്ട് കീറുകയും ചെയ്ത കളിക്കാര്‍.

മെഗാ ലേലത്തിനു മുമ്പ് ആറു കളിക്കാരെ നിലനിര്‍ത്താന്‍ ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ടായിരുന്നെങ്കിലും മുംബൈ ഇന്ത്യന്‍സ് വെറും അഞ്ചു പേരെ മാത്രമേ നിലനിര്‍ത്തിയുള്ളൂ.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെക്കൂടാതെ മുന്‍ നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിരെയാണ് മുംബൈ ഒപ്പം കൂട്ടിയത്. ആര്‍ടിഎം ഓപ്ഷന്‍ വഴി ലേലത്തില്‍ 5.25 കോടിക്കു മുംബൈ തിരികെയെത്തിക്കുകയും ചെയ്തു.

Story first published: Thursday, November 28, 2024, 15:03 [IST]
Other articles published on Nov 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+