Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇതാ 'ദുരന്ത' 11!!, ഇതിലും മോശക്കാരില്ല, നയിക്കാന്‍ റിഷഭ്; ടീമില്‍ ആരൊക്കെ?

ഐപിഎല്ലിന്റെ 18ാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതിനകം പൂര്‍ത്തിയായിട്ടുള്ളത് 57 മല്‍സരങ്ങളാണ്. പുതിയ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടമുള്‍പ്പെടെ 17 മല്‍സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുകയും ചെയ്യുന്നു.

വിവിധ ടീമുകള്‍ക്കായി ബാറ്റിങിലും ബൗളിങിലുമെല്ലാം കസറിയിട്ടുള്ള പല താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതുപോലെ തന്നെ വന്‍ ഫ്‌ളോപ്പായി തീര്‍ന്ന കളിക്കാരുമുണ്ട്. കഴിഞ്ഞ ലേലത്തില്‍ വന്‍ തുക ചെലവഴിച്ച് ടീമുകള്‍ സ്വന്തമാക്കിയ പല വമ്പന്‍ കളിക്കാരും ഫ്‌ളോപ്പായി മാറിയവരുടെ കൂട്ടത്തിലുണ്ടെന്നു കാണാം.

ഈ തരത്തില്‍ ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഫ്‌ളോപ്പ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നു നമുക്കു നോക്കാം.

ISHAN KISHAN

ഓപ്പണര്‍മാര്‍

ഐപിഎല്ലിന്റെ ഫ്‌ളോപ്പ് ഇലവന്റെ ഓപ്പണിങ് റോൡലേക്കു ഏറ്റവും അനുയോജ്യരായ താരങ്ങള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ യുവതാരം ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും സ്ണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷനുമാണ്. കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് മഗ്യുര്‍ക്ക്. വെടികെട്ട് ഇന്നിങ്‌സുകളിലൂടെ ടൂര്‍ണമെന്റിലെ കണ്ടെത്തലുകളിലൊരാളായി അദ്ദേഹം മാറുകയുംചെയ്തു.

ഈ സീസണിലും ഡിസിക്കായി മഗ്യുര്‍ക്ക് സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നനഞ്ഞ പടക്കമായി മാറിയ അദ്ദേഹത്തെ ഒടുവില്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കാന്‍ ഡിസി നിര്‍ബന്ധിതരായി തീരുകയും ചെയ്തു. ആറു മല്‍സരങ്ങളില്‍ മാത്രമേ മഗ്യുര്‍ക്കിനെ ഈ സീസണില്‍ കളിപ്പിച്ചിട്ടുള്ളൂ. 9.16 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 55 റണ്‍സ് മാത്രം.

ഇഷാന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഈ സീസണില്‍ എസ്ആര്‍എച്ചിനായി ഓപ്പണിങില്‍ ഇറങ്ങിയിട്ടില്ല. മൂന്നാം നമ്പറിലാണ് താരം ഇതുവരെയിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ ഇടിവെട്ട് സെഞ്ച്വറിയുമായാണ് ഇഷാന്‍ സീസണ്‍ ആരംഭിച്ചത്. ഇതോടെ ഈ സീസണില്‍ താരം വലിയ റണ്‍വേട്ട നടത്തുമെന്നും ആരാധകര്‍ സ്വപ്‌നം കണ്ടു.

പക്ഷെ ആദ്യ കളിയിലെ സെഞ്ച്വറിക്കു ശേഷം ഇഷാന്റെ ഫോം കുത്തനെ ഇടിയുകയായിരുന്നു. ഒരു ഫിഫറ്റി പോലും പിന്നീട് അദ്ദേഹം നേടിയിട്ടില്ല. 10 മല്‍സരങ്ങളില്‍ നിന്നും ഇഷാന്റെ സമ്പാദ്യം വെറും 196 റണ്‍സ് മാത്രം. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റും വളരെ മോശമാണ്. ടൂര്‍ണമെന്റില്‍ തന്റെ അനുഭസമ്പത്ത് മുതലാക്കി ടീമിനു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായിട്ടില്ല.

മധ്യനിര

ഐപിഎല്‍ ഫ്‌ളോപ്പ് ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ അവിടെ വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ഗ്ലെന്‍ മാക്‌സ്വെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണുള്ളത്. കഴിഞ്ഞ മെഗാ ലേലത്തില്‍ ഏറ്റവും വില കൂടിയ മൂന്നാമത്തെ താരമായിരുന്നു വെങ്കടേഷ്.

സീസണിനു മുമ്പ് കൈവിട്ടെങ്കിലും ലേലത്തില്‍ 23.75 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തിരികെ കൊണ്ടു കൊണ്ടുവന്നത്. കഴിഞ്ഞ സീസണിലേതു പോലെ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും വെങ്കടേഷില്‍ നിന്നും ടീം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

പക്ഷെ ടൂര്‍ണമന്റില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമായി തീര്‍ന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 20.28 ശരാശരിയില്‍ വെറും 142 റണ്‍സ് മാത്രമേ വെങ്കടേഷിനു നേടാനായിട്ടുള്ളൂ. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും അദ്ദേഹം കളിച്ചിട്ടില്ല. തനിക്കു ലഭിച്ച വലിയ തുകയോടു നീതി പുലര്‍ത്താന്‍ കഴിയാതെ വലയുകയാണ് വെങ്കടേഷ്.

റിഷഭാവട്ടെ ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസിലേക്കു വന്നത്. 27 കോടിയാണ് അദ്ദേഹത്തിനായി ടീമിനു മുടക്കേണ്ടി വന്നത്. എല്‍എസ്ജിയുടെ നായകസ്ഥാനവും റിഷഭിനു ലഭിച്ചു. പക്ഷെ ഇത്രയും വലിത തുക അദ്ദേഹത്തിനായി ചെലവഴിക്കാനുള്ള തീരുമാനം വന്‍ മണ്ടത്തരമായിരുന്നുവെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും റിഷഭ് പരാജയമായി തീര്‍ന്നു.

11 മല്‍സരങ്ങളില്‍ നിന്നും 99.22 എന്ന ദയനീയ സ്‌ട്രൈക്ക്‌റേറ്റോടെ 12.80 ശരാശരിയില്‍ വെറും 128 റണ്‍സ് മാത്രമേ സീസണില്‍ റിഷഭ് നേടിയിട്ടുള്ളൂ. എല്‍എസ്ജി ടീമാവട്ടെ പ്ലേഓഫ് പോലുമെത്താതെ പുറത്താവലിന്റെ വക്കിലുമാണ്. ഐപിഎല്‍ ഫ്‌ളോപ്പ് ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരവും റിഷഭ് തന്നെ.

കഴിഞ്ഞ സീസണിലെ എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ട സണ്‍റൈസേഴ്്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ നിതീഷിനും ഈ സീസണില്‍ തിളങ്ങാനായില്ല. ഒമ്പതു മല്‍സരങ്ങളിലാണ് അദ്ദേഹം ഇത്തവണ കളിച്ചത്. അവയില്‍ നിന്നും 24.71 ശരാശരിയില്‍ 120.13 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 173 റണ്‍സ് മാത്രം. ബൗളിങിലാവട്ടെ നിതീഷ് ഈ സീസണില്‍ ഉപയോഗിക്കപ്പെടുകയും ചെയ്തിട്ടില്ല.

RISHABH PANT

പഞ്ചാബ് കിങ്‌സ് താരമായ മാക്‌സ്വെല്ലും ഈ സീസണില്‍ വന്‍ പരാജയമായിരുന്നു. ബൗളിങില്‍ അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ആറിന്നിങ്‌സുകളില്‍ നിന്നും എട്ട് എന്ന ദയനീയ ശരാശരിയില്‍ വെറും 48 റണ്‍സാണ് മാക്‌സിയുടെ സമ്പാദ്യം. ബൗളിങില്‍ നാലു വിക്കറ്റുകളും അദ്ദേഹം നേടി.

11 കോടിക്കു രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഹെറ്റ്‌മെയറുടെ പ്രകടനവും വളരെ ശോകമാണ്. ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും ഫിനിഷറുടെ റോളില്‍ അദ്ദേഹത്തിനു നടത്താനായില്ല. 11 ഇന്നിങ്‌സുകളില്‍ നിന്നും 216 റണ്‍സാണ് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ചെയ്തത്.

ബൗളിങ് നിര

ഐപിഎല്ലിലെ ഫ്‌ളോപ്പ് ഇലവന്റെ ബൗളിങ് ലൈനപ്പില്‍ റാഷിദ് ഖാന്‍, രവി ബിഷ്‌നോയ്, മോഹിത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരുണ്ട്. ഐപിഎല്ലില്‍ നിരവധി സീസണുകളായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് റാഷിദ്. നിര്‍ണായക വിക്കറ്റുകളെടുത്തുന്നതിലും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിയുന്നതിലും മിടുക്കനാണ് അദ്ദേഹം.

പക്ഷെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം റാഷിദിന് ഇതാവര്‍ത്തിക്കാനായിട്ടില്ല. 11 മല്‍സരങ്ങളിലാണ് അദ്ദേഹം പന്തെറിഞ്ഞത്. 9.09 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ മാത്രമേ റാഷിദ് വീ്‌ഴ്ത്തിയിട്ടുള്ളൂ.

മുന്‍ സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടായിരുന്ന ബിഷ്‌നോയിയും ഇത്തവണ നിരാശപ്പെടുത്തി. 10 മല്‍സരങ്ങളില്‍ നിന്നും വെറും ഒമ്പതു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 10.41 എന്ന മോശം ഇക്കോണമി റേറ്റിലാണിത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായ മോഹിത്തിനും ഇത്തവണ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഏഴു മല്‍സരങ്ങളിലാണ് അദ്ദേഹം പന്തെറിഞ്ഞത്. പക്ഷെ 10 ഇക്കോണമി റേറ്റില്‍ നേടിയത് വെറും രണ്ടു വിക്കറ്റുകള്‍ മാത്രം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഷമിയും ക്ലിക്കായില്ല. ഒമ്പതു കളിയില്‍ നേടിയത് വെറും ആറു വിക്കറ്റുകളാണ്.

ഐപിഎല്ലിലെ ഫ്‌ളോപ്പ് 11

ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് ധവാന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, നിതീഷ് റെഡ്ഡി, ഷിംറോണ്‍ ഹെറ്റ്മെയര്‍, റാഷിദ് ഖാന്‍, രവി ബിഷ്നോയ്, മോഹിത് ശര്‍മ, മുഹമ്മദ് ഷമി.

Story first published: Sunday, May 11, 2025, 9:16 [IST]
Other articles published on May 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+