IPL 2025: റോയല്‍സിന്റേത് ഒത്തുകളി? സംശയത്തിന് കാരണമുണ്ട്!! തെളിവുമായി ഫാന്‍സ്
ഹൈദരാബാദ്: ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യത്തെ പോരാട്ടത്തില്‍ തന്നെ പരാജയ ഭീതിയിലാണ് രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 287 റണ്‍സിന്റെ ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യമാണ് റിയാന്‍ പരാഗ് നയിച്ച റോയല്‍സിന്റെ പിങ്ക് ആര്‍മിക്കു നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട എസ്ആര്‍എച്ച് ടീം ആറു വിക്കറ്റ് നഷ്ടത്തിലാണ് 286 റണ്‌സെന്ന കൂറ്റന്‍ സ്‌കോര്‍ വാരിക്കൂട്ടിയത്.
റോയല്‍സ് ടീമിനെ സംബന്ധിച്ച് ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. കാരണം അത്ര മാത്രം പരിതാപകരമായിരുന്നു അവരുടെ പ്രകടനം. ഈ മല്‍സരത്തില്‍ റോയല്‍സിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഇതു ഒത്തുകളിയാണോയെന്ന ഗുരുതരമായ സംശയമാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ ഉന്നയിച്ചിരിക്കുന്നത്.

റോയല്‍സ് ഒത്തുകളിച്ചു?
സ്ണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ടീം ഒത്തുകളിച്ചുവെന്നു സംശയിക്കുന്നതായാണ് ഒരു വിഭാഗം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇതിനുള്ള ചില കാരണങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഈ മല്‍സരത്തിലെ പ്രകടനം സംശയാസ്പദമാണ്. ഒരു ഒത്തുകളി സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. കളിക്കളത്തില്‍ ഒട്ടും ആത്മാര്‍ഥതയോടെയല്ല റോയല്‍സ് ടീം കളിച്ചത്. ശരിക്കും റോയല്‍സ് ടീം ഒത്തുകൡച്ചതാണോ? ഫീല്‍ഡിങിലെ ദയനീയ പ്രകടനം ശരിക്കും ആശ്ചര്യപ്പെടുത്തുന്നു. വളരെ നിസാരമായിട്ടാണ് ഫീല്‍ഡിങില്‍ താരങ്ങള്‍ പ്രതികരിച്ചത്.
ഡബിള്‍ കൊടുക്കേണ്ടയിടത്തു പല തവണ റോയല്‍സ് താരങ്ങള്‍ വിട്ടുകൊടുത്തു. പക്ഷെ നിരാശയല്ല, പലപ്പോഴും ചിരിയാണ് പിഴവിനു ശേഷം താരങ്ങളുടെ മുഖത്തു കണ്ടത്. കൂടാതെ പല ക്യാച്ച് നഷ്ടങ്ങളും റോയല്‍സിന്റെ ഭാഗത്തു നിന്നുണ്ടായി. ക്യാച്ചെടുക്കാനുള്ള ശ്രമം പോലും ചില സന്ദര്‍ങ്ങളില്‍ റോയല്‍സ് താരങ്ങള്‍ കാണിച്ചില്ല. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഒത്തുകളി സാധ്യതയാണ് കാണുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജസ്ഥാന്‍ റോയല്‍സ് ടീം 2013ലെ ഒത്തുകളി സമയത്തേക്കു ഈ സീസണില്‍ തിരികെ പോയിരിക്കുകയാണ്. പവര്‍പ്ലേയില്‍ തന്നെ റോയല്‍സിന്റെ പ്രധാന സ്പിന്‍ ബൗളര്‍ രണ്ടു നോ ബോളുകളെറിഞ്ഞിരിക്കുകയാണ്. ഈ മല്‍സരത്തില്‍ ക്യാച്ചുകളെടുക്കാന്‍ റോയല്‍സ് താരങ്ങള്‍ വേണ്ടത്ര താല്‍പ്പര്യവും കാണിച്ചില്ല.
കൂടാതെ 2013ല്‍ റോയല്‍സിനൊപ്പമുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ പുതിയ റോളില്‍ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ എസ്ആര്‍എച്ചിനെതിരേ റോയല്‍സ് ഒത്തുകളിച്ചതായി സംശയിക്കാനുള്ള സാധ്യത കൂടുതലാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിച്ചതു തന്നെയാണ്. അല്ലാതെ ഇത്രയും മോശമായൊരു പ്രകടനം അവര്‍ ഒരിക്കലും നടത്തില്ല. ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുക്കാനുള്ള റോയല്‍സിന്റെ തീരുമാനം മുതല്‍ സംശയാസ്പദമാണ്.

ബൗളിങില്‍ വിക്കറ്റെടുക്കാന്‍ വേണ്ടിയല്ല റോയല്‍സ് താരങ്ങള്‍ പന്തെറിഞ്ഞത്. ഫീല്‍ഡിങിലും നിസാരമായ നിരവധി പിഴവുകളും കളിയിലുടനീളം അവര്‍ വരുത്തി. ഇതു ഒത്തു കളി തന്നെയാവാനാണ് സാധ്യത. അവരെ ടൂര്‍ണമെന്റില്‍ നിന്നും വീണ്ടും വിലക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് ബിസിസിഐ ഉറപ്പായും അന്വേഷിക്കണം. ഇതു ഒത്തുകളിയാവാനുള്ള സാധ്യത കൂടുതലാണ്. കാരണം ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ഒട്ടും ആത്മാര്‍ഥതയുള്ള പ്രകടനമല്ല റോയല്‍സ് താരങ്ങള്‍ കാഴ്ചവച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications