For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവുമായി ഉടക്കോ? ഞെട്ടിക്കുന്ന പ്രതികരണവുമായി ദ്രാവിഡ്!! പറഞ്ഞതറിയാം

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ക്യാപ്റ്റനും കോച്ചും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കവെ ഇതേക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് പരിശീലകനും മുന്‍ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ്. റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള അവസാന മല്‍സരത്തിനു പിന്നാലെയാണ് ദ്രാവിഡും സഞ്ജുവും തമ്മില്‍ ഉടക്കുണ്ടെന്നു അഭ്യൂങ്ങള്‍ പ്രചരിച്ചത്.

ടൈയില്‍ കലാശിച്ച കളി സൂപ്പര്‍ ഓവറിലേക്കു കടക്കവെ പുറത്തുവന്ന വീഡിയോയിരുന്നു ഇതിനു കാരണം. ഡഗൗട്ടില്‍ റോയല്‍സ് താരങ്ങളും കോച്ചിങ് സ്ംഘത്തിലുള്ളവരും വട്ടത്തില്‍ അണിനിരന്ന് ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കവെ ഇവര്‍ക്കൊപ്പം കൂടാതെ സഞ്ജു വിളറിയ മുഖഭാവവുമായി ഒഴിഞ്ഞു മാറി നടക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്.

ഇതിനിടെ ഒരു ടീമംഗം അദ്ദേഹത്തോടു എന്തു സംഭവിച്ചുവെന്നു ആംഗ്യത്തിലൂടെ ചോദിച്ചെങ്കിലും ഒന്നുമില്ലെങ്കിന്നു കൈ കൊണ്ട് സഞ്ജു ആംഗ്യവും കാണിക്കുകയായിരുന്നു. വളരെ വേഗത്തില്‍ തന്നെ ഈ വീഡിയോ വൈറലാവുകയും ചെയ്തു.

SANJU DRAVID

പ്രതികരിച്ച് ദ്രാവിഡ്

സഞ്ജു സാംസണിനും തനിക്കുമിടയില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായി തള്ളിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ്. നാളെ (ശനി) രാത്രി ഹോംഗ്രൗണ്ടായ ജയ്പൂരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി നടക്കാനിരിക്കുന്ന നിര്‍ണായക പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്കും സഞ്ജുവിനുമിടയില്‍ തെറ്റിദ്ധാരണകളോ, തര്‍ക്കങ്ങളോ ഒന്നും തന്നെയില്ല. ഒറ്റക്കെട്ടായി തന്നെയാണ് ഞങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ ശ്രദ്ധിക്കുന്നത്. എല്ലാ തീരുമാനങ്ങളെടുക്കലിലും സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹവുമായി എനിക്കു നല്ല ബന്ധമാണുള്ളത്. ഒരു ടീമെന്ന നിലയില്‍ ഞങ്ങളെടുക്കുന്ന ഓരോ തീരുമാനങ്ങളിലും ചര്‍ച്ചകളിലും സഞ്ജുവും പങ്കാഴളിയാണെന്നും ദ്രാവിഡ് വിശദമാക്കി.

ആശങ്കയായി ഡെത്ത് ഓവര്‍ ബൗളിങ്

രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സംബന്ധിച്ച് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനമാണെന്നു രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. നിങ്ങള്‍ മല്‍സരങ്ങള്‍ തോറ്റു കൊണ്ടിരിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ വരാതിരിക്കുകയും ചെയ്യുമ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നതു സ്വാഭാവികമാണ്.

നന്നായി പെര്‍ഫോം ചെയ്യാതിരിക്കുകയോ, മോശം ഫോമിലൂടെ കടന്നു പോവുകയും ചെയ്യുമ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. ഞങ്ങള്‍ ചിന്തിക്കേണ്ടതും അതേക്കുറിച്ചു തന്നെയാണ്.

SANJU ROYALS

screenshot: JioHotstar

പക്ഷെ സഞ്ജുവും ഞാനും തമ്മില്‍ തര്‍ക്കവും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ടീമിനകത്തെ സ്പിരിറ്റ് വളരെ മികച്ചതാണ്. താരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കഠിനാധ്വാനം എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതിന്റെ ഫലം ടീമിനു ലഭിക്കാത്തത് അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. ടീമിനു തിരിച്ചടികള്‍ നേരിടേണ്ടി വരുമ്പോള്‍ അതു താരങ്ങളെ എത്ര മാത്രം വേദനിപ്പിക്കുമെന്നും എത്രത്തോളം അതു അവരെ തളര്‍ത്തുമെന്നും ആളുകള്‍ കാണാറില്ല.

താരങ്ങള്‍ വലിയ നിരാശയിലും ദുഖത്തിലുമാണ്. പ്രത്യേകിച്ചും അവസാന മല്‍സരത്തിനു ശേഷം (ടൈയില്‍ കലാശിച്ച കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു സൂപ്പര്‍ ഓവറില്‍ തോറ്റു). ആ മല്‍സരം ഞങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കുമായിരുന്നെന്നും പക്ഷെ ചില പിഴവുകള്‍ തങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ചതായും താരങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് റോയല്‍സ്. ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടു ജയം മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. ശേഷിച്ച അഞ്ചിലും തോല്‍വിയായിരുന്നു ഫലം. സീസണില്‍ ഇനി ശേഷിച്ച ഏഴു കളിയില്‍ ആറെണ്ണമെങ്കിലും വിജയിക്കാനായാല്‍ മാത്രമേ റോയല്‍സിനു പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂ.

Story first published: Friday, April 18, 2025, 20:09 [IST]
Other articles published on Apr 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+