Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബി ജഴ്‌സി, കളിച്ചത് കെകെആറിന് ? സുയാഷ് എന്തൊരു ദുരന്തം!! മാനം കാത്തത് ജിതേഷ്

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണറും സൗത്താഫ്രിക്കന്‍ താരവുമായ ക്വിന്റണ്‍ ഡികോക്കിന്റെ സിംപിള്‍ ക്യാച്ച് പാഴാക്കിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു യുവ സ്പിന്നര്‍ സുയാഷ് ശര്‍മയ്ക്കു ട്രോള്‍. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡെറിഞ്ഞ ആദ്യ ഓവറില്‍ തന്നെയാണ് ഡികോക്കിന്റെ ക്യാച്ച് സുയാഷ് നഷ്ടപ്പെടുത്തിയത്.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ ക്രിക്കറ്റ് പ്രേമികള്‍ രംഗത്തു വരികയായിരുന്നു. നേരത്തേ കെകെആറിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് സുയാഷ്. അതുകൊണ്ടു തന്നെ ഇത്തവണ ക്യാച്ച് താഴെയിട്ട് തന്റെ പഴയ ടീമിനോടു നന്ദി കാണിച്ചതാണോ സുയാഷെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

SUYASH SHARMA

സംഭവം ഇങ്ങനെ

സുനില്‍ നരെയ്‌നും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നാണ ഈ മല്‍സരത്തില്‍ കെകെആറിനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്. സ്‌ട്രൈക്ക് നേരിട്ടത് ഡികോക്കായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ആദ്യ ബോളില്‍ ഡിക്കോക്കിന് റണ്ണില്ല. എന്നാല്‍ അടുത്ത ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ഒരു കിടിലന്‍ ഷോട്ടിലൂടെ അദ്ദേഹം ബൗണ്ടറി കടത്തി. ഈ സീസണിലെ ആദ്യ ബൗണ്ടറി.

അടുത്ത ബോളിലാണ് സുയാഷ് ശര്‍മയുടെ അബദ്ധം കണ്ടത്. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ ബോളില്‍ ഡികോക്ക് പുള്‍ ഷോട്ടിനു തുനിയുകയയിരുന്നു. പക്ഷെ ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നുയ ലെഗ് സൈഡില്‍ ഫീല്‍ഡ് ചെയ്ത സുയാഷിന് പാകമായ ക്യാച്ചിരുന്നു.

അദ്ദേഹത്തിനു അതു പിടികൂടാന്‍ ഒരുരപാട് സമയവും ബാക്കിയുണ്ടായിരുന്നു. ബോള്‍ കൈകളിലേക്കു തന്നെ വീണെങ്കിലും തെന്നിമാറി നിലത്തു വീഴുകയായിരുന്നു. വിക്കറ്റുറപ്പിച്ച ആര്‍സിബി താരങ്ങളും കാണികളും ഇതു കണ്ട് സ്തബ്ധരാവുകയും ചെയ്തു.

പക്ഷെ ഈ പിഴവിന് സുയാഷിനോ, ആര്‍സിബിക്കോ വലിയ വില നല്‍കേണ്ടി വന്നില്ല. അഞ്ചാമത്തെ ബോളില്‍ തന്നെ ഡികോക്ക് വീണു. ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റില്‍ ഉരസിയ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. വിക്കറ്റ്,കീപ്പര്‍ ജിതേഷ് ശര്‍മ വലതു വശത്തേക്കു ഡൈവ് ചെയ്ത് ഇതു കൈക്കുള്ളിലാക്കുകയും ചെയ്തു.

സുയാഷിനു ട്രോള്‍

സുയാഷ് ശര്‍മ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജഴ്‌സിയാണ് ഈ മല്‍സരത്തില്‍ ധരിച്ചതെങ്കിലും കളിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയാണ്. ഇത്ര സിംപിളായ ഒരു ക്യാച്ച് അദ്ദേഹം എങ്ങനെയാണ് താഴെയിട്ടത്? ഇതു തീര്‍ച്ചയായും അവിശ്വസനീയമാണെന്നും ആരാധകര്‍ കുറിക്കുന്നു.

സുയാഷ് ശര്‍മ ആ ക്യാച്ച് പാഴാക്കിയത് സംശയാസ്പദമാണ്. ഇത്രയും അനായാസമായ ക്യാച്ച് ആരും നഷ്ടപ്പെടുത്തില്ല. തന്നെ വളര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴസിനോടു സുയാഷ് നന്ദി കാണിക്കുകയാണ് ചെയ്തതെന്നു സംശയിക്കേണ്ടി വരും. അല്ലാതെ ഈ പിഴവിനു മറ്റൊരു കാരണവും കാണാന്‍ സാധിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാ്ട്ടി.

Story first published: Saturday, March 22, 2025, 20:04 [IST]
Other articles published on Mar 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+