For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സൂര്യ മുംബൈ വിടും? പുതിയ ടീം സിഎസ്‌കെ!! വമ്പന്‍ ട്വിസ്റ്റ്, അമ്പരന്ന് ഫാന്‍സ്

ഐപിഎല്ലിന്റെ പുതിയ സീസണിനു ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും താരങ്ങളുടെ കൂടുമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. മെഗാ താരലേലം നടക്കാനിരിക്കെ പല വമ്പന്‍ ട്രാന്‍സ്ഫറുകളും വൈകാതെ കാണാനായേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം പുതിയ ടീമിനു വേണ്ടിയാവും അടുത്ത സീസണില്‍ കളിക്കുകയെന്നാണ് പുറത്തുവരുന്ന ഗോസിപ്പുകള്‍. അതിനിടെ പുതിയൊരു ഒരു പോസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരവുമായ സൂര്യകുമാര്‍ യാദവ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന പോസ്റ്റ്. ഇത്തരമൊരു വമ്പന്‍ കൂടുമാറ്റം ഉടന്‍ യാഥാര്‍ഥ്യമാവുമെന്നും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

SURYAKUMAR YADAV

സൂര്യ സിഎസ്‌കെയിലേക്ക് ?

ബ്രേക്കിങ്: സൂര്യകുമാര്‍ യാദവ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം ചേരും. ഇതാ അതു നടന്നു കഴിഞ്ഞു. ഇടപാട് നടന്നിരിക്കുകയാണ്. എല്ലാ രേഖകളും അംഗീകരിച്ചു കഴിഞ്ഞുവെന്നാണ് ക്യുര്‍ക്യുറേറ്റര്‍ എന് പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയിലുള്ള സൂര്യയുടെ ഫോട്ടോയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ഈ പോസ്റ്റില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്നു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. കാരണം മുംബൈയോ, സിഎസ്‌കെയോ, സൂര്യയോ ഇതേക്കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധി ആരാധര്‍ പോസ്റ്റിനെ താഴെ കമന്റും ചെയ്യുകയും ചെയ്തിട്ടുണ്ട്.

മുംബൈയില്‍ തുടര്‍ന്നേക്കില്ല

മുംബൈ ഇന്ത്യന്‍സിനോടൊപ്പം സൂര്യകുമാര്‍ യാദവ് അടുത്ത സീസണില്‍ തുടരില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ വന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ നേരത്തേ ഗോസിപ്പുകളൊന്നും വന്നിട്ടില്ല. ഇതാദ്യമായിട്ടാണ് സിഎസ്‌കെയിലേക്കേു അദ്ദേഹം കൂടുമാറുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരും തന്റെ മുന്‍ ടീമുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ചേര്‍ന്ന് നേരത്തേ സൂര്യയുടെ പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കെകെഎആര്‍ ശ്രമിക്കുന്നുണ്ടെന്നയായിരുന്നു റിപ്പോര്‍ട്ടുകള്‍.

മുംബൈ ടീമില്‍ അതൃപ്തനോ

മുംബൈ ഇന്ത്യന്‍സ് ടീമില്‍ സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ അതൃപ്തനാണെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യക്കു ഈ റോള്‍ നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

SURYAKUMAR YADAV

രോഹിത്തിനു ശേഷം ടീമിന്റെ ക്യാപ്റ്റന്‍സി ലഭിക്കേണ്ടിയിരുന്നത് സ്‌കൈയ്ക്കായിരുന്നു. നേരത്തേ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അദ്ദേഹം രോഹിത്തിന്റെ അഭാവത്തില്‍ ചില മല്‍സരങ്ങളില്‍ മുംബൈയെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും മുന്‍ താരവുമായ ഹാര്‍ദിക്കിനെ മുംബൈ തിരികെ കൊണ്ടുവന്നത്.

ടീമിലെത്തി ദിവസങ്ങള്‍ക്കകം തന്നെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ സൂര്യയടക്കം ടീമിലെ ഭൂരിഭാഗം പേര്‍ക്കും അതൃപ്തിയുമുണ്ടായിരുന്നു. ഹൃദയം തകര്‍ന്ന ഇമോജിയോടെയാണ് സോഷ്യല്‍ മീഡിയയില്‍ സൂര്യ ഇതിനോടു പ്രതികരിച്ചത്.

രോഹിത്തിനെ പുറത്താക്കിയതിലും തനിക്കു ലഭിക്കേണ്ടിയിരുന്ന ക്യാപ്റ്റന്‍സി ഹാര്‍ദിക്കിലേതു പോയതിലുമുള്ള അമര്‍ഷവും നിരാശയുമെല്ലാം ഇതില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സീസണിലും സൂര്യയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് മുംബൈയുടെ നീക്കം. പക്ഷെ അദ്ദേഹം അതിനു തയ്യാറാവുമോയെന്ന കാര്യം സംശയമാണ്.

Story first published: Wednesday, September 11, 2024, 11:39 [IST]
Other articles published on Sep 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+