Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ശ്രേയസിന് 26.75 കോടിയോ? ഈ തുകയ്ക്കില്ല!! ഞെട്ടലില്‍ സോഷ്യല്‍ മീഡിയ

ജിദ്ധ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററയ ശ്രേയസ് അയ്യരെ റെക്കോര്‍ഡ് തുകയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു കോടി രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.75 കോടി രൂപയെന്ന ഞെട്ടിക്കുന്ന തുകയ്ക്കു പഞ്ചാബ് റാഞ്ചുകയായിരുന്നു. ഇത്രയും വലിയ തുക ശ്രേയസിനു ലഭിച്ചതിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ.

2022ലെ ലേലത്തില്‍ 12.25 കോടിക്കായിരുന്നു അദ്ദേഹത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്. എന്നാല്‍ വെറും രണ്ടു സീസണ്‍ കൊണ്ടു തന്നെ ശ്രേയലിന്റെ പ്രതിഫലം ഇരട്ടിയിലേറെയായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ലേലത്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനു വേണ്ടി കെകെആര്‍ മുടക്കിയ 24.75 കോടി രുപയായിരുന്നു ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ശ്രേയസ് പഴങ്കഥയാക്കിയിരുന്നത്.

SHREYAS IYER

ചോദ്യം ചെയ്ത് ഫാന്‍സ്

ശ്രേയസ് അയ്യര്‍ക്കു വേണ്ടി 27 കോടിയോളം രൂപ നല്‍കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായത് ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതിനെ ചോദ്യം ചെയ്തിട്ടുമുണ്ട്.

ശ്രേയസ് അയ്യര്‍ക്കു വേണ്ടി എന്തിനാണ് 26.75 കോടി രൂപ നല്‍കാന്‍ പഞ്ചാബ് കിങ്‌സ് തയ്യാറായത്? ഈ തുകയ്ക്കു അര്‍ഹതയുള്ള താരമല്ല അദ്ദേഹം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഇതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഇതെന്താണ് ഐപിഎല്‍ ലേലത്തില്‍ നടക്കുന്നത്. ശ്രേയസ് അയ്യര്‍ക്കു വേണ്ടി പഞ്ചാബ് കിങ്‌സ് 26.75 കോടി വരെ തുക മുടക്കാന്‍ തയ്യാറായത് അദ്ഭുതം തന്നെയാണ്. ടി20 ഫോര്‍മാറ്റിലെ ശരാശരി ബാറ്റര്‍ മാത്രമാണ് അദ്ദേഹം. ശ്രേയസിനെ ബാറ്റിങില്‍ വിശ്വസിക്കാനും സാധിക്കില്ല. മാത്രല്ല പരിക്കുകളുടെ ചരിത്രവും ശ്രേയസിനൊപ്പമുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രേയസിന്റെ കരിയര്‍

2015ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് ശ്രേയസ് അയ്യര്‍. ലേലത്തില്‍ 2.6 കോടി രൂപയ്ക്കായിരുന്നു അന്നു അദ്ദേഹത്തെ ഡിസി റാഞ്ചിയത്. പിന്നിട് ഗൗതം ഗംഭീര്‍ ഡിസിസുടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ നായകസ്ഥാനവും ശ്രേയസിനെ തേടിയെത്തി. 2020ല്‍ ചരിത്രത്തിലാദ്യമായി ഡിസി ഫൈനല്‍ കളിച്ചത് അദ്ദേഹത്തിനു കീഴിലാണ്.

2021ലെ സീസണിനു ശേഷം ഡിസി കൈവിട്ടതോടെയാണ് താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. 2023ലെ സീസണ്‍ പരിക്കു കാരണം ശ്രേയസിനു നഷ്ടമാവുരയും ചെയ്തു. എന്നാല്‍ അവസാന സീസണില്‍ കെകെആറിനെ ചാംപ്യന്‍മാരാക്കി ശ്രേയസ് കൈയടിയും നേടുകയായിരുന്നു,. ഇതാണ് ഇപ്പോള്‍ മെഗാ ലേലത്തില്‍ അദ്ദേഹത്തിന്റെ മൂല്യം കുത്തനെ ഉയരാന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Sunday, November 24, 2024, 16:47 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+