For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹെറ്റ്‌മെയര്‍ കോഴ വാങ്ങിയോ? സായിയുടെ അനായാസ ക്യാച്ച് കൈവിട്ടു! രൂക്ഷ വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന സീസണ്‍വരെ മികച്ച പ്രകടനം നടത്തിയിരുന്ന രാജസ്ഥാന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. മെഗാ ലേലത്തില്‍ സംഭവിച്ച വലിയ പിഴവുകള്‍ രാജസ്ഥാനെ പിന്നോട്ടടിക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായിരുന്നു. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ നേരിട്ട ടീമിന് എന്ത് വിലകൊടുത്തും ഗുജറാത്തിനെ തോല്‍പ്പിക്കേണ്ടിയിരുന്നു.

ടോസ് നേടിയ രാജസ്ഥാന്‍ വീണ്ടും ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് വിക്കറ്റ് പോവാതെ 53 റണ്‍സാണ് പവര്‍പ്ലേയില്‍ അടിച്ചെടുത്തത്. ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് വീണ്ടും ഗുജറാത്തിന് അടിത്തറ പാകിയിരിക്കുകയാണ്. എന്നാല്‍ തുടക്കത്തിലേ കൂട്ടുകെട്ട് പൊളിക്കാന്‍ രാജസ്ഥാന് അവസരം ലഭിച്ചതാണ്. രണ്ടാം ഓവര്‍ എറിയാനെത്തിയ മഹേഷ് തീക്ഷണയാണ് അവസരം സൃഷ്ടിച്ചത്. ഓവറിലെ നാലാം പന്തില്‍ സായ് സുദര്‍ശന്റെ ക്യാച്ച് കവറില്‍ ഫീല്‍ഡ് ചെയ്ത ഷിംറോന്‍ ഹെറ്റ്‌മെയറുടെ കൈയിലെത്തുകയായിരുന്നു.

അനായസമായി ഹെറ്റ്‌മെയറിന് എടുക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ച് താരം കൈവിടുകയായിരുന്നു. അവിശ്വസനീയമായിരുന്നു ഈ പാഴാക്കലെന്ന് പറയാം. വലിയ പവറില്‍ അല്ലാത്ത പന്തില്‍ ലഭിച്ച ക്യാച്ചിനെ അനായാസമായി ഹെറ്റ്‌മെയര്‍ പിടിക്കേണ്ടിയിരുന്നെങ്കിലും ക്യാച്ച് കൈവിട്ടതോടെ സായ് സുദര്‍ശന്റെ നിര്‍ണ്ണായക വിക്കറ്റും രാജസ്ഥാന് നഷ്ടമാവുകയായിരുന്നു. ഇതോടെ ഹെറ്റ്‌മെയറിനെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

9 റണ്‍സില്‍ സായിയെ പുറത്താക്കാമായിരുന്നു

ഈ സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരമാണ് സായ് സുദര്‍ശന്‍. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ കൂട്ടുകെട്ട് സൃഷ്ടിക്കുന്ന സായിയെ തുടക്കത്തിലേ പുറത്താക്കാന്‍ ലഭിച്ച അവസരമാണ് ഹെറ്റ്‌മെയര്‍ പാഴാക്കിയത്. ഹെറ്റ്‌മെയര്‍ കോഴ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അല്ലെങ്കില്‍ ഇത്രയും അനായാസ ക്യാച്ച് നഷ്ടപ്പെടുത്തില്ലായിരുന്നു. ക്യാച്ച് കൈവിട്ടതിന് ശേഷമുള്ള ഹെറ്റ്‌മെയറുടെ നിരാശ അഭിനയമായാണ് തോന്നിയതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുമ്പ് തന്നെ ഹെറ്റ്‌മെയറുടെ പ്രകടനത്തിനെതിരേ ആരോപണമുണ്ടായിരുന്നു.

സീസണിലെ മൂന്ന് മത്സരങ്ങളെങ്കിലും ഹെറ്റ്‌മെയറുടെ പിഴവില്‍ രാജസ്ഥാന്‍ തോറ്റു. 11 കോടിക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ ഹെറ്റ്‌മെയറിന് ടീമിലെ ഫിനിഷര്‍ റോളാണുള്ളത്. എന്നാല്‍ മോശം പ്രകടനം നടത്തി പല തവണ ഹെറ്റ്‌മെയര്‍ രാജസ്ഥാനെ തോല്‍പ്പിച്ചു. അനായാസമായി ജയിപ്പിക്കേണ്ട കളി ഹെറ്റ്‌മെയറിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെത്തുടര്‍ന്ന് തോറ്റു. ഇതിന് പിന്നാലെ തന്നെ ഹെറ്റ്‌മെയര്‍ ഒത്തുകളിക്കുവാണോയെന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടുമൊരു വലിയ പിഴവ് ഹെറ്റ്‌മെയറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സായിക്ക് ലഭിച്ച ലൈഫിനെ നന്നായി ഗുജറാത്ത് മുതലാക്കി. ജയിക്കാനുള്ള അവസരം ഹെറ്റ്‌മെയര്‍ കാരണം വീണ്ടും വീണ്ടും നഷ്ടപ്പെടുത്തുകയാണെന്നും ഇനി കളിപ്പിക്കരുതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രാജസ്ഥാനെ തോല്‍പ്പിക്കാനാണ് ഹെറ്റ്‌മെയര്‍ ശ്രമിക്കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം.

sai sudharsan ipl 2025

ക്യാച്ചുകള്‍ മത്സരം മാറ്റിമറിക്കും

ഒറ്റ സംഖ്യയില്‍ സായ് സുദര്‍ശനെ പുറത്താക്കിയിരുന്നെങ്കില്‍ ഗുജറാത്തിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. സായ് സുദര്‍ശന്റെ ക്യാച്ച് ഹെറ്റ്‌മെയര്‍ പാഴാക്കിയത് മത്സരഫലത്തെത്തന്നെ മാറ്റി മറിച്ചുവെന്നതാണ് വസ്തുത. ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാച്ച് അവസരം റിയാന്‍ പരാഗിന്റെ ഓവറില്‍ ലഭിച്ചതാണ്. എന്നാല്‍ യുവതാരം വൈഭവ് സൂര്യവന്‍ഷി മികച്ച ശ്രമം നടത്തിയെങ്കിലും പന്ത് കൈയിലാക്കാനായില്ല.

ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്യുമെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്. അഞ്ച് തുടര്‍ തോല്‍വികള്‍ നേരിട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ഇത്തരം പിഴവുകള്‍ അംഗീകരിക്കാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇത്രയും മോശം ഫീല്‍ഡിങ് പ്രകടനം നടത്തുമ്പോള്‍ നായകനായ റിയാന്‍ പരാഗിന് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Monday, April 28, 2025, 20:28 [IST]
Other articles published on Apr 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+