Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ധോണിയുടെ പകരക്കാരനോ? മലയാളി താരം ഇപ്പോള്‍ എവിടെ? വീഡിയോ വൈറല്‍

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരുന്നതിന് മുമ്പ് മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി താരങ്ങളെ റാഞ്ചാനുള്ള നീക്കങ്ങളിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. മെഗാ ലേലത്തിലേക്ക് പോകുന്നതിന് മുമ്പ് തന്നെ താരങ്ങളുമായി ധാരണയിലേക്കെത്താനാണ് പല ഫ്രാഞ്ചൈസികളും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ സംബന്ധിച്ചുള്ള പല റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവരുന്നുണ്ട്.

ഇതില്‍ ഏറ്റവും ഒടുവിലായി ചര്‍ച്ചയാകുന്നത് സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക് കൂടുമാറുന്നു എന്നതാണ്. സഞ്ജു സാംസണ്‍ എംഎസ് ധോണിക്ക് പകരക്കാരനായി സിഎസ്‌കെയിലേക്കെത്തിയാല്‍ താരത്തിന്റെ കരിയറിലത് വലിയ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സജീവ താരമല്ല. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയാല്‍ സഞ്ജുവിന്റെ ഇന്ത്യന്‍ കരിയര്‍ തന്നെ മാറി മറിയാന്‍ സാധ്യതയുണ്ട്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു.

രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകവെ സഞ്ജു ഇതൊന്നും അറിയുന്നില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കാരണം സഞ്ജുവിന്റെ പുതിയ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സഞ്ജു സാംസണ്‍ യുഎഇ ക്രിക്കറ്റ് താരം ചിരാഗ് സുരിയോടൊപ്പം പിക്കിള്‍ബോള്‍ കളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ചിരാഗ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഞ്ജുവിനൊപ്പം പിക്കിള്‍ബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെച്ചത്.

സഞ്ജു പോയിന്റ് നേടുന്ന വീഡിയോ പങ്കുവെച്ച് ഗുഡ് ഷോട്ട് ഭയ്യ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ താഴെ സഞ്ജു സാംസണിന്റെ കൂടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ആരാധകര്‍ കമന്റായി പങ്കുവെക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും സഞ്ജു പ്രതികരിച്ചിട്ടില്ല. നിലവില്‍ വിശ്രമത്തിലുള്ള സഞ്ജു യുഎഇയിലാണ് ഇടവേള ആഘോഷിക്കുന്നത്. ദുലീപ് ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല.

sanju samson ipl 2025

അതുകൊണ്ടുതന്നെ ഇപ്പോള്‍ അദ്ദേഹം ഇടവേള ആഘോഷിക്കുകയാണ്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുമ്പോഴും ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. കാരണം രാജസ്ഥാന്‍ വിടില്ലെന്ന് നേരത്തെ തന്നെ സഞ്ജു പറഞ്ഞതാണ്. കരിയറിന്റെ നല്ല സമയത്ത് വമ്പന്‍ ടീമില്‍ നിന്ന് ഓഫര്‍ ലഭിച്ചെങ്കിലും താനത് നിരസിച്ചുവെന്ന് സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

ഇതിന് കാരണം കളിച്ചുവളര്‍ന്ന ടീമിനൊപ്പം കപ്പ് നേടാനുള്ള ആഗ്രഹമാണെന്നാണ് സഞ്ജു പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാനാവും. ഒരു തവണ രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിനായി. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ വിടാന്‍ സഞ്ജു തയ്യാറായേക്കില്ല. സിഎസ്‌കെയിലേക്ക് പോയാല്‍ സഞ്ജുവിന് നായകസ്ഥാനം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്.

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു തയ്യാറായാല്‍ കളിക്കാനുള്ള അവസരം ലഭിക്കുക പോലും പ്രയാസമാവും. സിഎസ്‌കെയില്‍ ഡെവോണ്‍ കോണ്‍വേ തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ സിഎസ്‌കെ വിക്കറ്റ് കീപ്പറായി കോണ്‍വേയെ കളിപ്പിക്കാനാണ് സാധ്യത. ഇതോടെ സഞ്ജുവിനെ ബെഞ്ചിലേക്ക് ഒതുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സഞ്ജു സാംസണിന് രാജസ്ഥാനില്‍ രാജകീയ സ്ഥാനമാണുള്ളത്.

രാജസ്ഥാന്റെ നായകനായി സഞ്ജു ഉള്ളതാണ് ടീമിന്റെ ഉയര്‍ന്ന ആരാധക പിന്തുണയുടെ കാരണങ്ങളിലൊന്ന്. സഞ്ജു ടീം വിട്ടാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ അത് വലിയ കുറവുണ്ടാക്കിയേക്കും. ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിനെ ടീമില്‍ പിടിച്ചുനിര്‍ത്താനാവും രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കുക.

സഞ്ജു രാജസ്ഥാന്‍ വിട്ട് പോകാന്‍ തയ്യാറാവുമെന്ന് നിലവിലെ സാഹചര്യത്തില്‍ കരുതാനാവില്ലെന്ന് തന്നെ പറയാം. സിഎസ്‌കെയിലേക്ക് പോയാല്‍ സഞ്ജുവിന്റെ കരിയര്‍ പിന്നോട്ട് പോകാനാണ് സാധ്യത. ഗൗതം ഗംഭീര്‍ സിഎസ്‌കെ താരങ്ങളെ അധികം പിന്തുണക്കാനും സാധ്യതയില്ല. ഇതും സഞ്ജുവിന് തിരിച്ചടിയായി മാറിയേക്കും.

Story first published: Monday, August 26, 2024, 12:51 [IST]
Other articles published on Aug 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+