For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവും ജയ്‌സ്വാളും റോയല്‍സ് വിടുന്നു!! 2026ല്‍ പുതിയ ടീം? വമ്പന്‍ സൂചന

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും കളിച്ച അവസാനത്തെ സീസണ്‍ ആണോ ഇതെന്ന ആശങ്കയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചില പോസ്റ്റുകളാണ് അവര്‍ ഇങ്ങനെയൊരു സംശയമുന്നയിക്കാന്‍ കാരണം. ടൂര്‍ണമെന്റില്‍ ഒമ്പതാം സ്ഥാനത്തു ഫിനിഷ് ചെയ്ത റോയല്‍സിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

അഞ്ചു തവണ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്താണ് റോയല്‍സ് ഈ സീസണ്‍ അവസാനിപ്പിച്ചത്. സീസണ്‍ കഴിഞ്ഞതിനുശേഷം വന്ന ചില പോസ്റ്റുകളില്‍ സഞ്ജുവിന്റെയും ജയ്‌സ്വാളിന്റെയും പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

SANJU SAMSON

സംശയങ്ങള്‍ക്കു കാരണമെന്ത്?

ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായ ശേഷം സഞ്ജു സാംസണ്‍ മടങ്ങിപ്പോവുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചിരുന്നു. ഈ വീഡിയോയില്‍ അദ്ദേഹം തന്റെ ക്യാപ്പില്‍ ഒപ്പുവയ്ക്കുന്നും ടീം ഒഫീഷ്യലുകളുമായി തമാശകള്‍ പങ്കുവച്ച് ചിരിക്കുന്നതുമെല്ലാം കാണാം. വീഡിയോയുടെ അവസാന ഭാഗത്തു ക്യാമറയ്ക്കു നേരെ നോക്കി അല്‍പ്പം വിഷാദത്തോടെ ബിഗ് ബൈ (Big Bye) എന്നു പറയുകയും ചെയ്യുന്നുണ്ട്.

സഞ്ജുവിന്റെ ഈ വാക്കുകളും മുഖഭാവവുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സംശയത്തിലാക്കുന്നത്. ഇതേക്കുറിച്ചു പലരും പ്രതികരിക്കുകയു ചെയ്തിട്ടുണ്ട്. സഞ്ജു സാംസണ്‍ രാജസഥാന്‍ റോയല്‍സ് വിടുമെന്നുറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആ ബിഗ് ബൈ ഇതു തന്നയാണ് സൂചിപ്പിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

അടുത്ത ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ തന്നെ കാണില്ലെന്ന സൂചന തന്നെയാണ് സഞ്ജു സാംസണ്‍ നല്‍കിയിരിക്കുന്നത്. പുതിയൊരു ടീമിന്റെ നായകസ്ഥാനത്തു നമുക്കു 2026ലെ ഐപിഎല്ലില്‍ കാണാനായേക്കും. ആ ബിഗ് ബൈയിലും സഞ്ജുവിന്റെ മുഖഭാവത്തിലുമെല്ലാം നമുക്കു ഇതു വ്യക്തമായി കാണാമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.

രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ഭയപ്പെട്ടത് തന്നെ സംഭവിക്കുകയാണ്. ഇനി സഞ്ജു സാംസണില്ലാത്ത ടീമിനെയാണ് വരും ഐപിഎല്‍ സീസണുകള്‍ നമ്മള്‍ കാണുക. ടീം വിടാമെന്ന തീരുമാനത്തിലേക്കു അദ്ദേഹം എത്തിക്കഴിഞ്ഞതായി പുതിയ വീഡിയോയില്‍ നിന്നും വ്യക്തമാണ്. റോയല്‍സ് ടീം മാനേജ്‌മെന്റിന്റെ മോശം തീരുമാനങ്ങളായിരിക്കാം ഇതിനു പിന്നിലെന്നും ആരാധകര്‍ കുറിക്കുന്നു.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെങ്കില്‍ ഇതിന്റെ പ്രധാന കാരണക്കാരന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ ആയിരിക്കും. ടീമിനു മേല്‍ ആധിത്യം സ്ഥാപിക്കാനുള്ള ദ്രാവിഡിന്റെ ശ്രമമാണ് സഞ്ജുവിനെ ഒതുക്കിയത്. അദ്ദേഹവുമായി വീണ്ടുമൊരു സീസണ്‍ കൂടി പ്രവര്‍ത്തിക്കുകയെന്നതു സഞ്ജുവിനു ബുദ്ധിമുട്ടായേക്കാം. ഇതാവാം അദ്ദേഹത്തെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്.

YASHASVI JAISWAL

അതേസമയം, ഐപിഎല്‍ സീസണ്‍ അവസാനിച്ചതിനു പിന്നാലെയുള്ള യശസ്വി ജയ്‌സ്വാളിന്റെ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. എല്ലാത്തിനും നന്ദി രാജസ്ഥാന്‍ റോയല്‍സ്. നമ്മള്‍ പ്രതീക്ഷിച്ചതു പോലെയൊരു സീസണായിരുന്നില്ല ഇത്, എങ്കിലും ഈ യാത്രയില്‍ നന്ദിയുണ്ട്. ഭാവിയില്‍ എന്താണോ കാത്തിരിക്കുന്നത് അടുത്ത വെല്ലുവിളിയിലേക്ക് എന്നായിരുന്നു ഇന്‍സ്റ്റയിലെ പോസ്റ്റില്‍ ജയ്‌സ്വാള്‍ കുറിച്ചത്.

ഇതു വെറുമൊരു സാധാരണ പോസ്റ്റ് മാത്രമായി കാണേണ്ടെന്നും പലതും ഇതിനു പിന്നില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. ഐപിഎല്ലില്‍ ഇതുവരെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച ശേഷം ഒസു സീസണ്‍ കഴിഞ്ഞപ്പോഴും യശസ്വി ജയ്സ്വാള്‍ ഇത്തമൊരു പോസ്റ്റ് ഇട്ടിരുന്നില്ല. റോയല്‍സ് ടീമില്‍ അദ്ദേഹത്തിനു അതൃപ്തിയുണ്ടെന്നും മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വ്യക്തമാവുന്നത്.

സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ജയ്‌സ്വാളിനു നായകസ്ഥാനം ലഭിക്കേണ്ടിയിരുന്നത്. പക്ഷെ റിയാന്‍ പരാഗിനെയാണ് ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത്. ഇതിലുള്ള അതൃപ്തിയാണ് ജയ്‌സ്വാളിന്റെ പിണക്കത്തിനു കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

Story first published: Thursday, May 22, 2025, 9:23 [IST]
Other articles published on May 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+