For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ടീം ഇന്ത്യയിലെ ഓപ്പണിങ് തെറിക്കുമെന്നു ഭയം? വൈഭവിനെ സഞ്ജു ഒതുക്കി!! വിമര്‍ശനം

ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോയായി മാറിയേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടയാളാണ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവന്‍ഷി. 14 വയസ്സ് മാത്രമുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന്. പക്ഷെ റോയല്‍സ് ഈ സീസണില്‍ ഇതിനകം ആറു മല്‍സരങ്ങളില്‍ കളിച്ചിട്ടും വൈഭവിനു ഒരു അവസരം പോലും ലഭിച്ചിട്ടില്ല.

റോയല്‍സ് ബാറ്റിങ് നിര ഈ സീസണില്‍ പതറിയിട്ടും എന്തുകൊണ്ടാണ് വൈഭവിനെ ഓപ്പണിങ് ഇറക്കി ഒരു പരീക്ഷണത്തിനു റോയല്‍സ് തയ്യാറാവാത്തതെന്നാണ് ചോദ്യം. ഓരോ മല്‍സരം കഴിയുന്തോറും അടുത്ത കളിയില്‍ കൗമാര താരമുണ്ടാവുമെന്നു ആരാധകരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതു യാഥാര്‍ഥ്യമായി മാറുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

VAIBHAV SURYAVANSHI

നെറ്റ്‌സില്‍ മാത്രം ഹീറോ

കഴിഞ്ഞ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ശേഷം റീലുകളിലൂടെയും പോസ്റ്റുകളിലൂടെയുമെല്ലാം വൈഭവ് സൂര്യവന്‍ഷി ആരാധകക്കു പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഇതിനകം വൈഭവുള്‍പ്പെട്ട 15ലേറെ റീലുകളും 10ല്‍ കൂടുതല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമെല്ലാം റോയല്‍സ് പങ്കുവച്ചു കഴിഞ്ഞു. പക്ഷെ ഒരു യഥാര്‍ഥ മല്‍സരത്തില്‍ 14 കാരന്റെ പൊടിപോലുമില്ലെന്നതാണ് എടുത്തു പറയേണ്ടത്.

നെറ്റ്‌സില്‍ വൈഭവ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കുന്നതിന്റെ പല വീഡിയോകളും റോയല്‍സ് ഇതിനകം പുറത്തുവിട്ടു കഴിഞ്ഞു. ദിസങ്ങള്‍ക്കു മുമ്പ് റോയല്‍സ് ടീമിന്റെ നെറ്റ്‌സില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ വൈഭവ് നേരിടുന്ന വീഡിയോ വൈറലായിരുന്നു. 150 കിമിക്കു മുകൡ വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള അദ്ദേഹത്തെ യാതൊരു കൂസലുമില്ലാതെയാണ് 14 കാരന്‍ നേരിട്ടത്.

തലങ്ങും വിലങ്ങും ആര്‍ച്ചറിനെ വൈഭവ് പ്രഹരിക്കുന്നതും ഈ വീഡിയോയില്‍ കാണാം. ഏതു ലോകോത്തര ബൗളറെയും നേരിടാന്‍ താന്‍ പൂര്‍ണമായി സജ്ജനായിക്കഴിഞ്ഞെന്നു ഈ പ്രകടനത്തിലൂടെ കൗമാര താരം അടിവരയിടുകയാണ് ചെയ്യുന്നത്. എന്നിട്ടും റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡോ, ക്യാപ്റ്റന്‍ സഞ്ജു സാംസണോ പ്ലെയിങ് ഇലവനിലേക്കു വൈഭവിനെ കൊണ്ടു വരാന്‍ മടിക്കുന്നുവെന്നത് വിചിത്രമാണ്.

SANJU SAMSON

സഞ്ജുവിനു ഭയമോ?

നിലവില്‍ ക്യാപ്റ്റന്‍ സഞ്ജു സാസണും യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഇതു വരെയുള്ള പ്രകടനമെടുത്താല്‍ ഈ ജോടി പ്രതീക്ഷിച്ചതു പോലെ ക്ലിക്കായിട്ടല്ലെന്നു കാണാം. ടീം വിട്ട ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ അഭാവത്തിലാണ് സഞ്ജു സ്വയം ഓപ്പണിങിലേക്കു വന്നത്.

പക്ഷെ അദ്ദേഹം ഓപ്പണിങെടുക്കാനുള്ള പ്രധാന കാരണം ഇന്ത്യന്‍ ടീമിനായി ഈ റോളില്‍ സമീപകാലത്തു നടത്തിയിട്ടുള്ള പ്രകടനങ്ങളാണ്. ഇന്ത്യയുടെ അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും സഞ്ജു ഓപ്പണറായാണി കളിച്ചത്. ഇതില്‍ രണ്ടു പരമ്പരകളില്‍ കസറിയ അദ്ദേഹം മൂന്നു സെഞ്ച്വറികളും അടിച്ചെടുത്തു.

ഓപ്പണിങിലെ ഈ പ്രകടനമാണ് റോയല്‍സിലും ഈ റോള്‍ ഏറ്റെടുക്കാന്‍ മലയാളി താരത്തെ പ്രേരിപ്പിച്ചത്. റോയല്‍സിലും ഓപ്പണിങില്‍ ക്ലിക്കായാല്‍ അതു ദേശീയ ടീമില്‍ തന്റെ റോള്‍ ഭദ്രമാക്കാന്‍ സഹായിക്കുമെന്നും സഞ്ജു കണക്കുകൂട്ടി. ഈ കാരണത്താലാണ് കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്നിട്ടും താഴേക്കു ഇറങ്ങാതെ അദ്ദേഹം ഓപ്പണിങില്‍ തന്നെ തുടരുന്നത്.

തനിക്കു പകരം വൈഭവ് സൂര്യവന്‍ഷി ഓപ്പണറായി എത്തി തിളങ്ങിയാല്‍ സഞ്ജുവിനു പഴയ പൊസിഷനായ മൂന്നിലേക്കു മാറേണ്ടി വരും. ഇതു ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തേയും ബാധിച്ചേക്കും. ഈ കാരണത്താലാണ് വൈഭവിനെ ഓപ്പണിങില്‍ പരീക്ഷിക്കാതെ സഞ്ജു ഒതുക്കുന്നതെന്നാണ് വിമര്‍ശകരുടെ നിരീക്ഷണം.

Story first published: Monday, April 14, 2025, 18:27 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+