For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രാജസ്ഥാന്‍ വിട്ടാല്‍ കെകെആര്‍! മുന്‍ ടീമിലേക്ക് സഞ്ജു മടങ്ങുമോ? അണിയറയില്‍ നീക്കം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. ഇപ്പോഴും വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആര്‍സിബി, ഗുജറാത്ത്, ഡല്‍ഹി, ലഖ്‌നൗ, പഞ്ചാബ് ടീമുകളെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതാണ് ഇത്തവണത്തെ സീസണെ കൂടുതല്‍ ആവേശകരമാക്കുന്നത്. ഇതുവരെ കപ്പ് നേടാത്ത ടീം ഇത്തവണ കപ്പിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ ആരാധകരും.

എന്നാല്‍ ഇത്തവണ ചില സൂപ്പര്‍ ടീമുകള്‍ പിന്നോട്ട് പോകുന്നതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ട്. ഇതിലൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന് റോയല്‍സ് അവസാന സീസണ്‍വരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ടീമുകളിലൊന്നാണ്. എന്നാല്‍ ഇത്തവണ ടീം പിന്നോട്ട് പോയിരിക്കുകയാണ്. സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം.

രാജസ്ഥാന്റെ നട്ടെല്ലായ സഞ്ജു സാംസണെ ഒതുക്കാനുള്ള നീക്കമാണ് ദ്രാവിഡ് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. മെഗാ ലേലത്തിലടക്കം സഞ്ജുവിന്റെ ആവശ്യം ദ്രാവിഡ് തള്ളിക്കളഞ്ഞു. ജോസ് ബട്‌ലറേയും ട്രന്റ് ബോള്‍ട്ടിനേയുമടക്കം രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജു രാജസ്ഥാന്‍ വിടാന്‍ സാധ്യതകളേറെയാണ്. പല കൂടുമാറ്റ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ സഞ്ജു കെകെആറിലേക്ക് മടങ്ങിപ്പോവാനുള്ള സാധ്യതകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

സഞ്ജു കെകെആറിലേക്ക് എത്തുമോ?

സഞ്ജു സാംസണിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി റിയാന്‍ പരാഗിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ള താരമാണ് പരാഗ്. അതുകൊണ്ടുതന്നെ പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സഞ്ജുവിനെ മനപ്പൂര്‍വ്വം ഒഴിവാക്കാനുള്ള ശ്രമത്തിലാണോ രാജസ്ഥാനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ എങ്ങോട്ട് പോകുമെന്നതാണ് പ്രധാന ചോദ്യം.

sanju samson ipl 2025

സഞ്ജു സിഎസ്‌കെ, ആര്‍സിബി, മുംബൈ എന്നിങ്ങനെ വമ്പന്‍ ടീമുകളിലേക്ക് കൂടുമാറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് സജീവം. എന്നാല്‍ പുതിയ സൂചനകള്‍ പ്രകാരം കെകെആര്‍ സഞ്ജുവിനെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. സഞ്ജു സാംസണെ ആദ്യമായി ഐപിഎല്ലിലേക്ക് കൊണ്ടുവന്ന ടീം കെകെആറാണ്. എന്നാല്‍ കളിക്കാന്‍ അവസരം നല്‍കിയില്ല. ഇതിന്റെ നിരാശ കെകെആറിനുണ്ടെന്ന് തന്നെ പറയാം. ഇപ്പോള്‍ സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ തിരികെ കൊണ്ടുവരാന്‍ കെകെആറിന് താല്‍പര്യമുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

കെകെആര്‍ മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ ടീമാണ്. എന്നാല്‍ ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന കെകെആര്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ അടുത്ത സീസണില്‍ ഉണ്ടായേക്കും. സഞ്ജുവിനെപ്പോലൊരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കെകെആറിന് ആവശ്യമാണ്. നിലവില്‍ ക്വിന്റന്‍ ഡീകോക്ക്, റഹ്‌മാനുല്ല ഗുര്‍ബാസ് എന്നീ വിദേശ താരങ്ങളാണ് കെകെആറിന്റെ കീപ്പര്‍മാര്‍. രണ്ട് പേരും മോശം ഫോമിലാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലൊരു താരത്തെ കെകെആറിന് ആവശ്യമുണ്ട്.

കെകെആര്‍ നായകസ്ഥാനം ലഭിച്ചാലും അത്ഭുതമാവില്ല

കെകെആറിന്റെ നിലവിലെ നായകന്‍ അജിന്‍ക്യ രഹാനെയാണ്. സീനിയര്‍ താരമായ രഹാനെക്ക് കീഴില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നില്ല. രഹാനെ ബാറ്റുകൊണ്ട് മികവ് കാട്ടുന്നുണ്ടെങ്കിലും ടീമിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കെകെആര്‍ പുതിയ നായകനെ പരിഗണിക്കാനും സാധ്യതകളുണ്ട്. സഞ്ജു സാംസണെ ടീമിലേക്കെത്തിച്ചാല്‍ നായകനാക്കാനുള്ള അവസരം കൂടിയാണ് കെകെആറിന് ലഭിക്കുക.

രാജസ്ഥാനെ ഫൈനലിലേക്കെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു. ഈ സീസണിലെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ സഞ്ജുവിന് കീഴില്‍ മികച്ച പ്രകടനം തന്നെയാണ് രാജസ്ഥാന്‍ നടത്തിയിട്ടുള്ളത്. രാഹുല്‍ ദ്രാവിഡും സഞ്ജുവും ഒന്നിച്ച് രാജസ്ഥാനില്‍ മുന്നോട്ട് പോവുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ കെകെആര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ നിലവിലെ സാഹചര്യത്തില്‍ വിലയിരുത്താം.

Story first published: Sunday, April 27, 2025, 8:15 [IST]
Other articles published on Apr 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+