Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയെ തോല്‍പ്പിച്ചത് രോഹിത്? വില്ലന്‍മാരെപ്പറ്റി ഹാര്‍ദിക്!! ലക്ഷ്യമിട്ടത് ഇവരെ

ജയ്പൂര്‍: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ കനത്ത തോല്‍വിയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു നേരിട്ടിരിക്കുന്നത്. ഏഴു വിക്കറ്റിനു ശ്രേയസ് അയ്യരും സംഘവും മുംബൈയെ വാരിക്കളയുകയായിരുന്നു. ബൗളിങിലും പിന്നീട് ബാറ്റങിലുമെല്ലാം ആധിപത്യം പുലര്‍ത്തിയ പഞ്ചാബ് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഈ ജയത്തോടെ ക്വാളിഫയര്‍ വണ്ണിലേക്കു പഞ്ചാബ് യോഗ്യത നേടിയപ്പോള്‍ മുംബൈയ്ക്കു ഇനി എലിമിനേറ്റര്‍ കളിക്കേണ്ടിയും വരും.

മുംബൈ നല്‍കിയ 185 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസമാണ് പഞ്ചാബ് മറികടന്നത്. 18.3 ഓവറില്‍ വെറും മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ എവിടെയാണ് ഈ മല്‍സരത്തില്‍ മുംബൈയ്ക്കു പിഴച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

HARDIK PANDYA

വില്ലന്‍മാര്‍ ആരെല്ലാം?

പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം ഫീല്‍ഡിങില്‍ പല പിഴവകളും വരുത്തിയിരുന്നു. പഞ്ചാബിന്റെ റണ്‍ചേസില്‍ തുടക്കത്തില്‍ തന്നെ നിരവധി ക്യാച്ചുകളാണ് മുംബൈ താരങ്ങള്‍ പാഴാക്കിയത്.

ഫിഫ്റ്റിയോടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രിയാന്‍ഷ് ആര്യയുടെ ക്യാച്ചും ഇതിലുള്‍പ്പെടും. കൂടാതെ പ്രിയാന്‍ഷിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ഹാര്‍ദിക് പാണ്ഡ്യയും പാഴാക്കിയിരുന്നു. കളിയില്‍ മുംബൈയുടെ ബൗളിങ് പ്രകടനവും മോശമായിരുന്നു.

പക്ഷെ ടീമിന്റെ പരാജയത്തില്‍ ഫീല്‍ഡിങ് പ്രകടനത്തെയോ, ബൗളര്‍മാരെയോ പഴിക്കാന്‍ ഹാര്‍ദിക് തയ്യാറായില്ല. പകരം കുറ്റം മുഴുവന്‍ ബാറ്റിങ് നിരയ്ക്കായിരുന്നു. ഒരു വിന്നിങ് ടോട്ടല്‍ നേടാന്‍ ടീമിനു സാധിച്ചില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മുംബൈ ടീം 20 റണ്‍സ് കുറച്ചാണ് നേടിയതെന്നും ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാനായില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി.

ഈ കളിയിലെ വിക്കറ്റിലേക്കു നോക്കുമ്പോള്‍ ഞങ്ങള്‍ തീര്‍ച്ചയായും 20 റണ്‍സ് കുറച്ചാണ് നേടിയത്. ഇതു സംഭവിക്കാം. ഞങ്ങള്‍ വളരെ നല്ല ക്രിക്കറ്റാണ് ഇതുവരെ കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ കളിയില്‍ ഞങ്ങള്‍ക്കു അതിനു കഴിഞ്ഞില്ല. അതു പരാജയത്തിനു വഴിയൊരുക്കുകയും ചെയ്തു.

ഐപിഎല്‍ ഇങ്ങനെ തന്നെയാണ്. അഞ്ചു ട്രോഫികള്‍ നേടിക്കഴിഞ്ഞ ടീമാണ് ഞങ്ങളുടേത്. ഇതു എല്ലായ്‌പ്പോഴും കടുപ്പം തന്നെയാണ്. നിങ്ങള്‍ ആക്‌സിലറേറ്ററില്‍ നിന്നും കാലെടുത്താല്‍ മറ്റു ടീമുകളും വിജയിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ഹാര്‍ദിക് പറഞ്ഞു.

മുംബൈയുടെ ബാറ്റിങ് പ്രകടനത്തിലേക്കു വന്നാല്‍ സൂര്യകുമാര്‍ യാദവാണ് ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായത്. കരിയര്‍ ബെസ്റ്റ് സീസണ്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്‌കൈ 57 റണ്‍സുമായി ഇന്നിങ്‌സിലെ അവസാന ബോളിലാണ് പുറത്തായത്. മറ്റാരും തന്നെ ബാറ്റിങ് ലൈനപ്പില്‍ 30 റണ്‍സ് തികച്ചില്ല. നാലു പേര്‍ 20കളില്‍ പുറത്തായി. റയാന്‍ റിക്കെല്‍റ്റണ്‍ (27), ഹാര്‍ദിക് (26), രോഹിത് ശര്‍മ (24), നമാന്‍ ധിര്‍ (20) എന്നിവരാണിത്.

MI - PBKS MATCH

ഇവരില്‍ ഏറ്റവും മോശം ഇന്നിങ്‌സ് രോഹിത്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങാണ് ടീമിന്റെ തുടക്കം പാളാന്‍ കാരണം. മാത്രമല്ല, രോഹിത് നല്‍കിയ സമ്മര്‍ദ്ദം കാരണം റിക്കെല്‍റ്റണിനു സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടിയും വന്നു. 114.15 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണ് ഹിറ്റ്മാന്‍ കളിച്ചത്.

മുംബൈ നിരയില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനായിരുന്നു. എട്ടു ഡോട്ട് ബോളുകള്‍ കളിച്ച രോഹിത് 21 ബോളിലാണ് 24 റണ്‍സിലെത്തിയത്. അതുകൊണ്ടുതന്നെ മുംബൈയുടെ തോല്‍വിയില്‍ ബാറ്റിങിനെ പഴിക്കവെ ഹാര്‍ദിക് പ്രധാനമായും ഉന്നം വച്ചത് രോഹിത്തിനെ തന്നെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Story first published: Tuesday, May 27, 2025, 7:28 [IST]
Other articles published on May 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+