For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത്തിന് പരിക്കല്ല? ഹാര്‍ദിക് പുറത്താക്കി!! ഇനി തിരിച്ചുവരവില്ല, രൂക്ഷവിമര്‍ശനം

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ മല്‍സരങ്ങളില്‍ ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രമേ ഹിറ്റ്മാനെ മുംബൈ പരീക്ഷിരുന്നുള്ളൂ. ഇവയിലെല്ലാം ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു.

ലഖ്‌നൗവിനെതിരേയും ഇംപാക്ട് സബായി രോഹിത് തീര്‍ച്ചയായും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടോസിനു ശേഷമാണ് പരിക്കു കാരണംരോഹിത് ഈ മല്‍സരം കളിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതു ആരാധരെ അമ്പരപ്പിക്കുക തന്നെ ചെയ്തു. സോഷ്യല്‍ മീഡിയയല്‍ അവര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. രോഹിത്തിനെ യഥാര്‍ഥത്തില്‍ ടീമില്‍നിന്നും മുംബൈ പുറത്താക്കിയതാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.

ROHIT SHARMA

ഹാര്‍ദിക് പറഞ്ഞതെന്ത്?

മുംബൈയിലെ വാംഖഡെയില്‍ നടന്ന അവസാന മല്‍സരത്തില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇന്ത്യന്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്കു പകരം യുവ ഓപ്പണര്‍ രാജ് ബവയാണ് മുംബൈയുടെ പ്ലെയിങ് ഇലവനിലേക്കു വന്നിരിക്കുന്നത്. നെറ്റ്‌സില്‍ വച്ച് രോഹിത്തിന്റെ കാല്‍നുമുട്ടിനു പരിക്കേറ്റതായും അതിനാല്‍ ഈ മല്‍സരത്തില്‍ കളിക്കുന്നില്ലെന്നുമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ വിശദീകരണം.

രോഹിത്തിനെ പുറത്താക്കും!! കോലിയുമില്ല? ലക്ഷ്യം കന്നിക്കിരീടം; ടെസ്റ്റില്‍ ഇന്ത്യക്കു ഈ ടീം

ഈ സീസണിലെ ഐപിഎല്ലില്‍ വളരെ മോശം ഫോമിലൂടെയാണ് രോഹിത് കടന്നുപോവുന്നത്. ബാറ്റിങിലെ താളം പൂര്‍ണമായി നഷ്ടപ്പെട്ടതു പോലെയാണ് കഴിഞ്ഞ മൂന്നു കളിയിലും അദ്ദേഹം കാണപ്പെട്ടത്. ഏഴ് എന്ന പരിതാപകരമായ ശരാശരിയില്‍ വെറും 21 റണ്‍സാണ് മൂന്നിങ്‌സുകളില്‍ രോഹിത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവട്ടെ വെറും 13 റണ്‍സുമാണ്.

രോഹിത്തിനെ പുറത്താക്കിത് തന്നെ?

രോഹിത് ശര്‍മ കാല്‍മുട്ടിനേറ്റ പരിക്കു കാരണമാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഈ മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയെങ്കിലും ആരാധകര്‍ ഇതു പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലെ അവരുടെ പ്രതികരണങ്ങളില്‍ നിന്നും ഇതു തന്നെയാണ് വ്യക്തമാവുന്നത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ രോഹിത്തിനെ നായകസ്ഥാനത്തും പുറത്താക്കിയ അദ്ദേഹം ഇപ്പോള്‍ ടീമില്‍ നിന്നും ഹിറ്റ്മാന്‍ പൂര്‍ണമായും പുറത്താക്കിയിരിക്കുകയാണ്. ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് രോഹിത് പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ കുറിക്കുന്നു.

ROHIT SHARMA

രോഹിത് ശര്‍മയെ ഈ തരത്തില്‍ അപമാനിക്കരുത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. പക്ഷെ പരിക്കെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഇപ്പോള്‍ ടീമില്‍ നിന്നു പോലും രോഹിത്തിനെ നീക്കിയിരിക്കുകയാണ്. ഇനി അദ്ദേഹം ടീമില്‍ തുടരരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മുംബൈ ഇന്ത്യന്‍സെന്ന ഈ നന്ദി കെട്ട ഈ ഫ്രാഞ്ചൈി രോഹിത് ശര്‍മ വിടേണ്ട സമയമായിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്യേണ്ടതായിരുന്നു. എങ്കില്‍ ഈ തരത്തില്‍ രോഹിത് അപമാനിക്കപ്പെടില്ലായിരുന്നുവെന്നും ആരാധകര്‍ തുറന്നടിക്കുകയാണ്.

പ്ലെയിങ് 11

ലഖനൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് രതി, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്, ആകാശ്ദീപ്.

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബവ, നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍.

Story first published: Friday, April 4, 2025, 19:58 [IST]
Other articles published on Apr 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+