For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സ്വന്തം ടീമിനോടു ആരെങ്കിലും ചെയ്യുമോ? സഞ്ജുവിനോടു പരാഗിന് അസൂയ!! സംഭവമറിയാം

ഐപിഎല്ലിന്റെ 18ാം സീസണില്‍ തുടക്കം പാളിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റു കൊണ്ടു തുടങ്ങിയെങ്കിലും തുടര്‍ന്നുളള രണ്ടു കളിയിലും ജയിച്ചാണ് റോയല്‍സ് തിരിച്ചുവന്നിരിക്കുന്നത്.

അവസാനത്തെ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ 50 റണ്‍സിന്റെ ആധികാരിക വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. ഈ സീസണില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം കണ്ടതും ഈ കളിയിലാണ്. ക്യാപ്റ്റനായി സഞ്ജു സാംസണ്‍ ഈ മല്‍സരത്തിലൂടെ തിരിച്ചുവന്നതും റോയല്‍സിന്റെ ഉജ്ജ്വല പ്രകടനത്തിനു മറ്റൊരു കാരണമാണ്.

എന്നാല്‍ ഈ കളിക്കിടെയുള്ള ഒരു പ്രവര്‍ത്തിയുടെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് റോയല്‍സിന്റെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ഏറ്റുവാങ്ങുന്നത്. നായകന്‍ സഞ്ജുവിനോടുള്ള അസൂയ കാരണമാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും പലരും ആരോപിക്കുകയു ചെയ്തിരുന്നു. നേരത്തേ ആദ്യ മൂന്നു കളിയിലും സഞ്ജുവിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് പരാഗായിരുന്നു.

SANJU SAMSON

പരാഗ് കുരുക്കില്‍

പഞ്ചാബ് കിങ്‌സുമായി അവരുടെ ഗ്രൗണ്ടില്‍ നടന്ന കളിയിലെ 20ാം ഓവറിലെ അവസാനത്തെ ബോളിനു ശേഷമുള്ള സംഭവമാണ് റിയാന്‍ പരാഗിനെ ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ജോഫ്ര ആര്‍ച്ചറായിരുന്നു അവസാനത്തെ ഓവര്‍ പന്തെറിഞ്ഞത്. അര്‍ഷ്ദീപ് സിങ് അഞ്ചാമത്തെ ബോളില്‍ പുറത്തായ ശേഷം ലോക്കി ഫെര്‍ഗൂസനാണ് ക്രീസിലെത്തിയത്. അവസാനത്തെ ബോള്‍ നേരിട്ടതും അദ്ദേഹം തന്നെ.

ക്രീസിനു പുറത്തേക്കിറങ്ങിയ ശേഷം ഫെര്‍ഗൂസന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. ബാക്ക്് വേര്‍ഡ് പോയിന്റില്‍ നിന്നും ഓടിയെത്തിയ സന്ദീപ് ശര്‍ ബൗണ്ടറിലൈനിന് തൊട്ടരികെ വച്ച് അതു തടുത്തിടാന്‍ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. അദ്ദേഹത്തിന്റെ കൈയില്‍ തട്ടിയ ശേഷം ബോള്‍ ബൗണ്ടറി ലൈന്‍ കടക്കുകയും ചെയ്തു.

എന്നാല്‍ അതു നോ ബോള്‍ ആയിരുന്നോയെന്ന സംശയത്തിലായിരുന്നു അംപയര്‍. അതിനിടെയാണ് സര്‍ക്കിളിനു പുറത്ത് മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്ത പരാഗ് അതു നോ ബോളാണെന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചത്.

താരത്തിന്റെ ഈ പ്രവര്‍ത്തിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. നോ ബോളിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാരും തേര്‍ഡ് അംപയറുമെല്ലാം ഉണ്ടെന്നിരിക്കെ സ്വന്തം ടീമിനെതിരേ തന്നെ പരാഗ് ഇത്തരമൊരു നീക്കം നടത്തിയത് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

അസൂയ തന്നെ

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നായകസ്ഥാനം സഞ്ജു സാംസണിനു കൈമാറേണ്ടി വന്നതില്‍ റിയാന്‍ പരാഗിനു അതൃപ്തിയും രോഷവുമുണ്ടെന്നും ഈ കാരണത്താലാണ് അദ്ദേഹം അത്തരമൊരു പ്രവര്‍ത്തി കാണിച്ചതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയാണ്.

RIYAN PARAG

പഞ്ചാബ് കിങ്‌സുമായുള്ള കളിക്കിടെ റിയാന്‍ പരാഗിന്റെ മുഖത്തു അസൂയ തെളിഞ്ഞു കാണാമായിരുന്നു. ആദ്യ മൂന്നു കളിയിലും തന്റെ ക്യാപ്റ്റന്‍സിയില്‍ തപ്പിത്തടഞ്ഞ റോയല്‍സ് ടീം സഞ്ജു സാംസണിനു കീഴില്‍ ഇത്ര ഗംഭീരമായി കളിക്കുമെന്നു അദ്ദേഹം പ്രതീക്ഷിച്ചതല്ല. തനിക്കു ലഭിച്ച അതേ കളിക്കാരെ സഞ്ജു മാച്ച് വിന്നര്‍മാരാക്കി മാറ്റിയെടുത്തപ്പോള്‍ അതു പരാഗിന് ഉള്‍ക്കൊള്ളാനായില്ലെന്നായിരുന്നു ഒരു പ്രതികരണം.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനോടുള്ള റിയാന്‍ പരാഗിന്റെ അസൂയ തുറന്നു കാണിച്ച സംഭവമായിരുന്നു അവസാനത്തെ ഓവറിലേത്. എന്തിനാണ് ഒരു താരം സ്വന്തം ടീമിന്റെ ഒരു പിഴവിനെക്കുറിച്ച് അംപയര്‍മാരോടു പറയുന്നത്.

സ്വയം വലിയ ആളാണെന്നും സ്മാര്‍ട്ടാണെന്നും കാണിക്കുന്നതിനു വേണ്ടി തന്നെയാണിത്. ക്യാപ്റ്റനായ സഞ്ജുവിനെ ചെറുതാക്കി കാണിക്കുകയായിരുന്നു പരാഗിന്റെ ലക്ഷ്യമെന്നും ആരാധകര്‍ തുറ്‌നടിക്കുന്നു.

Story first published: Monday, April 7, 2025, 9:40 [IST]
Other articles published on Apr 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+