Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എന്തിന് സമദിനെ 'തള്ളിവിട്ടു'? റിഷഭിനു ബാറ്റിങ് ഭയം!! സഞ്ജുവിനെ കണ്ടുപഠിക്കൂ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ ബാറ്റിങിനു ഏറെ അനുകൂലമായ സാഹചര്യമുണ്ടായിട്ടും ബാറ്റ് ചെയ്യാതെ മാറി നിന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ എല്‍എസ്ജി നാലു റണ്‍സിന്റെ ത്രില്ലിങ് വിജയം കൊയ്ത പോരാട്ടത്തിലാണ് അദ്ദേഹം ബാറ്റിങിനു ഇറങ്ങാതെ മാറിനിന്നത്.

നേരത്തേയുള്ള നാലു മല്‍സരങ്ങളിലും നിക്കോളാസ് പൂരനു ശേഷം നാലാമനായാണ് റിഷഭ് ബാറ്റ് ചെയ്തത്. പക്ഷെ നാലിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി. കെകആറിനെതിരേ മികച്ചൊരു ഇന്നിങ്‌സുമായി റിഷഭ് താളം വീണ്ടെടുക്കുമെന്നു ആരാധകര്‍ അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും ബാറ്റ് ചെയ്യാതെ സ്വയം മുങ്ങുകയായിരുന്നു.

RISHABH PANT

ബാറ്റിങില്‍ നിന്നും ഒഴിഞ്ഞുമാറി

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. 15 ഓവര്‍ ആവുമ്പോഴേക്കും അവരുടെ ടോട്ടല്‍ 170 റണ്‍സ് കടക്കുകയു ചെയ്തിരുന്നു. ആന്ദ്രെ റസ്സലെറിഞ്ഞ 16ാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലാണ് മിച്ചെല്‍ മാര്‍ഷ് (81) പുറത്തായത്. എല്‍എസ്ജി അപ്പോള്‍ രണ്ടു വിക്കറ്റിനു 170 റണ്‍സെന്ന ശക്തമായ നിലയിലുമായിരുന്നു.

പതിവുപോലെ നാലാം നമ്പറില്‍ റിഷഭ് പന്ത് ബാറ്റിങിനു എത്തുമെന്നായിരുന്നു അപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത്. കാരണം ടീം അപ്പോള്‍ ശക്തമായ നിലയിലായതിനാല്‍ ബാറ്റ് ചെയ്യുന്നയാള്‍ക്കു യാതൊരു സമ്മര്‍ദ്ദവുമില്ലായിരുന്നു. അതിനാല്‍ റിഷഭിനു സ്വതസിദ്ധമായ ശൈലിയില്‍ ആഞ്ഞടിച്ച് മികച്ചൊരു സ്‌കോറുമായി ബാറ്റിങിലെ ആത്മവിശ്വാസം വീണ്ടെടുക്കാനും കഴിയുമായിരുന്നു.

എന്നാല്‍ ബാറ്റിങിനെത്താതെ മാറിനിന്ന റിഷഭ് പകരം അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ അബ്ദുള്‍ സമദിനെയാണ് ക്രീസിലേക്കു അയച്ചത്. പക്ഷെ നാലു ബോളില്‍ ആറു റണ്‍സ് മാത്രെടുത്ത് താരം പുറത്തായി. അതിനു ശേഷവും ബാറ്റിങിനായി റിഷഭ് ക്രീസിലേക്കു വന്നില്ല. പകരം ഡേഡിവ് മില്ലറെയാണ് അഞ്ചാം നമ്പറില്‍ ബാറ്റിങിന് അയച്ചത്.

സീസണിലെ ആദ്യത്തെ നാലു കളിയിലെ പ്രകടനം നോക്കിയാല്‍ 4.7 ശരാശരിയില്‍ വെറും 19 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുക ലഭിച്ചിട്ടും ഇത്ര ദയനീമായ ഒരു പ്രകടനം ആരും തന്നെ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചതല്ല. തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ കളിയില്‍ ഡെക്കുമായാണ് എല്‍എസ്ജി ക്യാപ്റ്റനായി റിഷഭ് തുടങ്ങിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള രണ്ടാമത്തെ കളിയില്‍ 15 ബോളില്‍ 15 റണ്‍സുമായി വളരെ സ്ലോ ഇന്നിങ്‌സ് കളിച്ച് താരം ക്രീസ് വിടുകയായിരുന്നു. സീസണില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. പഞ്ചാബ് കിങ്‌സിനെതിരേയും റിഷഭ് ക്ലിക്കായില്ല. അഞ്ചു ബോളില്‍ നേടാനായത് വെറും രണ്ടു റണ്‍സ് മാത്രം. നാലാമങ്കത്തില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു എല്‍എസ്ജിയുടെ എതിരാളികള്‍. ആറു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് റിഷഭ് മടങ്ങുകയും ചെയ്തു.

റിഷഭിനു പരിഹാസം, വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ റിഷഭ് പന്തിനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റിഷഭ് പന്തിനു നേരെ ഉയരുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ ബാറ്റിങിന് ഇറങ്ങാതെ മാറിനിന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ പലരും ചോദ്യം ചെയ്തു.

റിഷഭ് പന്ത് ഇത്ര വലിയ ദുരന്തമാണോ? ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനും ടൂര്‍ണമെന്റില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായിട്ടും അദ്ദേഹം ബാറ്റ് ചെയ്യാതെ ഒഴിഞ്ഞു മാറിയത് ശരിയായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കേണ്ടയാളാണ് റിഷഭ്. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ അദ്ദേഹം കണ്ടുപഠിക്കണം. ടീമിനു ആവശ്യം വന്നപ്പോള്‍ മൂന്നാം നമ്പര്‍ വിട്ട് ഈ സീസണില്‍ സ്വയം ഓപ്പണിങിലേക്കു സഞ്ജു വന്നത് റിഷഭ് കണ്ടു പഠിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Wednesday, April 9, 2025, 12:08 [IST]
Other articles published on Apr 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+