Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഒറ്റ ഫോറും സിക്‌സുമില്ല, ദുരന്തമായി ജഡ്ഡു!! കളിച്ചത് ടെസ്‌റ്റോ? ഉടന്‍ വിരമിക്കൂ

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ടെസ്റ്റ് ശൈലിയിലുള്ള ഇന്നിങ്‌സ് കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു രൂക്ഷ വിമര്‍ശനവും പരിഹാസവും. റണ്‍ചേസില്‍ ജഡേജയെ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള ചെന്നൈയുടെ നീക്കം വന്‍ ദുരന്തമായി മാറുകയായിരുന്നു.

11 ബോളുകള്‍ ക്രീസില്‍ നിന്നു തട്ടിയും മുട്ടിയും കാണികളുടെ ക്ഷമ പരീക്ഷിച്ച ജഡ്ഡു വെറും ഏഴു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുകയായിരുന്നു. ഒരു ഫോറോ, സിക്‌സറോ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. 63.64 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിലാണ് ജഡ്ഡു ബാറ്റ് വീശിയത്. സിഎസ്‌കെ നിരയില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനായിരുന്നു.

ജഡേജ ചതിച്ചെങ്കിലും കളി ഒരു വിധം ജയിക്കാന്‍ ചെന്നൈക്കു കഴിഞ്ഞു. എല്‍എസ്ജി നല്‍കിയ 167 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു ബോളുകള്‍ ബാ്ക്കി നില്‍ക്കെ അഞ്ചു വിക്കറ്റിനു ചെന്നൈ മറികടക്കുകയായിരുന്നു.

RAVINDRA JADEJA

ജഡ്ഡുവിന്റെ വരവ്

എയ്ഡന്‍ മാര്‍ക്രമെറിഞ്ഞ എട്ടാം ഓവറിലെ അവസാനത്തെ ബോളില്‍ രചിന്‍ രവീന്ദ്ര (37) പുറത്തായതിനെ തുടര്‍ന്നാണ് നാലാം നമ്പറിലേക്കു രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രൊമോട്ട് ചെയ്തത്. സാധാരണയായി ഈ പൊസിഷനില്‍ ശിവം ദുബെയയാണ് സിഎസ്‌കെ പരീക്ഷിക്കാറുള്ളത്. പക്ഷെ ഈ കളിയില്‍ ജഡ്ഡുവിനു നാലാം നമ്പര്‍ നല്‍കാന്‍ ചെന്നൈ തീരുമാനിക്കുകയായിരുന്നു.

മൂന്നാ നമ്പറില്‍ ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഏഴു ബോളില്‍ എട്ടു റണ്‍സുമായി മറ്റൊരു ടെസ്റ്റ് ഇന്നിങ്‌സ് കളിക്കവെയാണ് മോശം ഫോമിലുള്ള ജഡേജയെ കൂടി ക്രീസിലേക്കു അയച്ച് സിഎസ്‌കെ ടീം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

തപ്പിത്തടഞ്ഞ ത്രിപാഠിക്കൊപ്പം ജഡേജ കൂടി ചേര്‍ന്നതോടെ ചെന്നൈയുടെ ഇന്നങ്‌സ് ഒച്ചിഴയുന്ന വേഗത്തിസലായി. ഇതിനിടെ ജഡേജയെത്തി അതേ ഓവറിലെ അഞ്ചാമത്തെം ബോളില്‍ ത്രപാഠി (10 ബോളില്‍ 9) പുറത്തായി. ജയിക്കാനാവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നു കൊണ്ടിരുന്നിട്ടും ജഡേജയുടെ ബാറ്റിങ് സമീപനത്തില്‍ ഒരു മാറ്റവും കണ്ടില്ല.

ഫോറിനോ, സിക്‌സറിനോ ശ്രമിക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് അദ്ദേഹം സമയം പാഴാക്കുകയിരുന്നു. ഇതിനിടെ ഒരു റണ്ണൗട്ടില്‍ നിന്നും ജഡേജ രക്ഷപ്പെടുകയും ചെയ്തു. കാണികളെ ക്ഷമ പരീക്ഷിച്ച ജഡേജയെ ഒടുവില്‍ 13ാം ഓവറില്‍ രവി ബിഷ്‌നോയ് മടക്കുകയും ചെയ്തു. കളിയില്‍ ആദ്യമായി ഒരു വമ്പന്‍ ഷോട്ടിനു ശ്രമിച്ച ജഡ്ഡുവിനെ ലോങ് ഓണില്‍ എയഡ്ന്‍ മാര്‍ക്രം പിടികൂടുകയായിരുന്നു.

രൂക്ഷ വിമര്‍ശനം

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും രവീന്ദ്ര ജഡേജയെ പുറത്താക്കേണ്ട സമയമായിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

സിഎസ്‌കെ ബാറ്റിങ് ലൈനപ്പില്‍ എന്തിനാണ് രവീന്ദ്ര ജഡേജയെന്നു ഇതു വരെ മനസ്സിലായിട്ടില്ല. ബാറ്റിങില്‍ ഇപ്പോള്‍ യാതൊരു ഇംപാക്ടും അദ്ദേഹം സൃഷ്ടിക്കുന്നില്ല. ഈ മല്‍സരത്തില്‍ 11 ബോളില്‍ വെറും ഏഴു റണ്‍സാണ് ജഡ്ഡു നേടിയത്. ഇതൊരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

രവീന്ദ്ര ജഡേജ ഇപ്പോള്‍ ടി20 ക്രിക്കറ്റില്‍ വെറും വേസ്റ്റാണ്. ഈ സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതായിരിക്കും നല്ലത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണ്‍ കളിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദഹത്തെ ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Monday, April 14, 2025, 23:51 [IST]
Other articles published on Apr 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+