Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ദ്രാവിഡിന് സഞ്ജുവിനോട് ഇത്ര ദേഷ്യമോ? പരാഗിന് മുന്നില്‍ വിമര്‍ശിച്ചു! ടീം വിടണം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സൂരപ്പര്‍ താരങ്ങളില്‍ പലരേയും കൈവിട്ട് മെഗാ ലേലത്തിന് മുമ്പ് തന്നെ രാജസ്ഥാന്‍ വലിയ മണ്ടത്തരം കാട്ടി. രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നത് രാജസ്ഥാന് പറ്റിയ വലിയ പിഴവാണെന്ന് വ്യക്തമാകുന്നതാണ് നിലവിലെ ടീമിന്റെ പ്രകടനം. രാജസ്ഥാനില്‍ എത്തിയത് മുതല്‍ ഏകാധിപത്യപരമായി ദ്രാവിഡ് തീരുമാനമെടുക്കുകയാണ്.

സഞ്ജു സാംസണിന്റെ വാക്ക് കേള്‍ക്കാതെ ജോസ് ബട്‌ലറേയും യുസ് വേന്ദ്ര ചഹാലിനേയും ട്രന്റ് ബോള്‍ട്ടിനേയും ഒഴിവാക്കി. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കെല്ലാ കോടികള്‍ നല്‍കി ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. ഇവര്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ടീമിന്റെ വില്ലന്മാരായി മാറുന്നതാണ് കാണുന്നത്. ഇതിനോടൊപ്പം നായകന്‍ സഞ്ജു സാംസണുമായി ദ്രാവിഡിന് അഭിപ്രായ ഭിന്നതയുമുണ്ടായി. സഞ്ജുവിനെ കാര്യമായി പരിഗണിക്കാത്ത ദ്രാവിഡിന്റെ നീക്കത്തില്‍ നായകന് അതൃപ്തിയുണ്ടായിരുന്നു.

സഞ്ജു പരിശീലനടത്തിലടക്കം സജീവമായി ഉണ്ടായിട്ടും രാജസ്ഥാന്‍ പരിക്കാണെന്ന് പറഞ്ഞ് തഴയുകയാണ്. ഇതിന് പിന്നില്‍ ദ്രാവിഡിന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാണ്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുമ്പ് സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന സൂചനകളാണ് പുറത്തുവരുന്നത്. റിയാന്‍ പരാഗിനെ സാക്ഷിയാക്കിയാണ് സഞ്ജുവിനോട് ദ്രാവിഡ് തര്‍ക്കിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തെളിവെന്നോളം ചില ചിത്രങ്ങളും പുറത്തുവരികയാണ്.

സഞ്ജുവിന്റെ വാക്കിന് വിലയില്ല

സഞ്ജു സാംസണിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്തിയത് മുതല്‍ ടീമിലെ നിര്‍ണ്ണായക റോള്‍ താരത്തിനുണ്ടായിരുന്നു. പ്രധാന തീരുമാനമങ്ങളെല്ലാം സഞ്ജുവുമായി ചേര്‍ന്നാണ് പരിശീലകന്‍ കുമാര്‍ സംഗക്കാര എടുത്തിരുന്നത്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് വന്നതോടെ സഞ്ജുവിന് ടീമിനുള്ളിലെ പവര്‍ നഷ്ടമായെന്ന് പറയാം. ഇപ്പോള്‍ സഞ്ജുവിനോട് ആലോചിക്കാതെ ദ്രാവിഡ് മിക്ക കാര്യങ്ങളും തീരുമാനിക്കുകയാണ്. ഡല്‍ഹിക്കെതിരായ സൂപ്പര്‍ ഓവറിലാണ് ദ്രാവിഡും സഞ്ജുവും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും വ്യക്തമായത്.

sanju samson rahul dravid ipl 2025

സൂപ്പര്‍ ഓവറിന് മുമ്പ് ടീം നടത്തിയ നിര്‍ണ്ണായക മീറ്റിങ്ങില്‍ നിന്ന് സഞ്ജു വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് സഞ്ജുവും ദ്രാവിഡും തമ്മില്‍ അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോര്‍ട്ട് വന്നത്. സഞ്ജു പറയുന്ന കാര്യങ്ങളില്‍ പലതും ദ്രാവിഡ് അംഗീകരിക്കുന്നില്ല. രാജസ്ഥാന്റെ ഇതുവരെയുള്ള ശൈലിയെ പൊളിച്ചെഴുതി തന്റെ വരുതിക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ദ്രാവിഡ് നടത്തുന്നത്. ഇതില്‍ സഞ്ജുവിന് കടുത്ത അമര്‍ഷമുണ്ട്.

കെകെആറിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനം നടത്തവെയാണ് ദ്രാവിഡ് റിയാന്‍ പരാഗിനൊപ്പം സഞ്ജുവുമായി കുറേ നേരം സംസാരിച്ചത്. ഇതിന്റെ വീഡിയോയിലും ചിത്രങ്ങളിലും സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ടെന്ന് തന്നെയാണ് വ്യക്തമാവുന്നത്. നിരാശയോടെ ദ്രാവിഡിന്റെ വാക്കുകള്‍ സഞ്ജു കേട്ട് നില്‍ക്കുന്നതാണ് കണ്ടത്. എന്തായാലും സഞ്ജു രാജസ്ഥാന്‍ വിടാനുള്ള സാധ്യതകള്‍ ഏറിയിരിക്കുകയാണ്.

പരാഗിനെ ക്യാപ്റ്റനാക്കാനുള്ള നീക്കമോ?

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള നീക്കമാണ് നിലവില്‍ ടീം മാനേജ്‌മെന്റും പരിശീലകന്‍ ദ്രാവിഡും നടത്തുന്നത്. റിയാന്‍ പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. ഇതിനോടകം സഞ്ജുവിന്റെ അഭാവത്തില്‍ പരാഗിനെയാണ് രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത്.

എന്നാല്‍ സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുമ്പോള്‍ പരാഗിന് വഴി മാറേണ്ടതായി വരും. അടുത്ത സീസണിന് മുമ്പ് സഞ്ജുവിനെ ഒഴിവാക്കിയാല്‍ പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്ഥിരമായി നിയോഗിക്കാമെന്നാണ് രാജസ്ഥാന്‍ കണക്കുകൂട്ടുന്നത്. എന്തായാലും സഞ്ജു ഈ സീസണിന് ശേഷം രാജസ്ഥാന്‍ വിടാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

Story first published: Sunday, May 4, 2025, 17:01 [IST]
Other articles published on May 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+