For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മലൈക അറോറയും സംഗക്കാരയും പ്രണയത്തിലോ? എപ്പോഴും ഒരുമിച്ച്! ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ രാജസ്ഥാന്‍ റോല്‍സിന്റെ തുടക്കം മോശമായെങ്കിലും ടീം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം സിഎസ്‌കെയെ തോല്‍പ്പിച്ച് വിജയ വഴിയിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗാണ് ആദ്യത്തെ മൂന്ന് മത്സരത്തിലും രാജസ്ഥാനെ നയിച്ചത്.

ഇത്തവണ വലിയ മാറ്റങ്ങള്‍ രാജസ്ഥാനിലുണ്ടായിട്ടുണ്ട്. അവസാന സീസണില്‍ രാജസ്ഥാന്റെ പരിശീലകസ്ഥാനത്ത് കുമാര്‍ സംഗക്കാരയായിരുന്നു. എന്നാല്‍ ഇത്തവണ സംഗക്കാര ഉപദേഷ്ടാവായപ്പോള്‍ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി. എങ്കിലും രാജസ്ഥാന്‍ ടീമിനൊപ്പം ഇത്തവണയും സംഗക്കാര സജീവമായിത്തന്നെ ഉണ്ട്. ഇപ്പോഴിതാ സംഗക്കാരയും പ്രശസ്ത സിനിമാ താരവും മോഡലുമായ മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇരുവരേയും പല സ്ഥലത്തും ഒന്നിച്ച് കണ്ടതോടെയാണ് പ്രണയ ഗോസിപ്പുകള്‍ ഉടലെടുത്തത്. സിഎസ്‌കെ-രാജസ്ഥാന്‍ മത്സരം ഇരുവരും ഒരുമിച്ചിരുന്ന് കണ്ടതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

സംഗക്കാരയുമായി ചേര്‍ന്ന് മത്സരം കണ്ടു

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉപദേഷ്ടാവ് എന്നതിലുപരിയായി കുമാര്‍ സംഗക്കാര ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസമാണ്. ഗംഭീര റെക്കോഡുകളോടെ വിരമിച്ച സംഗക്കാര രാജസ്ഥാന്റെ പരിശീലക റോളിലും തിളങ്ങിയിരുന്നു. വലിയ ആരാധക പിന്തുണയുള്ള വ്യക്തിയാണ് സംഗക്കാര. മലൈകയും വളരെ പ്രശസ്തയായ മോഡലും ഡാന്‍സറും അഭിനേത്രിയുമാണ്. അര്‍ബാസ് ഖാനുമായി നിലവില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ് മലൈക. അതുകൊണ്ടുതന്നെ ഇപ്പോള്‍ സംഗക്കാരയുമായി പ്രചരിക്കുന്ന പ്രണയ വാര്‍ത്തകള്‍ക്ക് പിന്നില്‍ കഴമ്പുണ്ടെന്നാണ് ആരാധക പക്ഷം.

kumar sangakkara

കുമാര്‍ സംഗക്കാരക്ക് തൊട്ടടുത്തിരുന്നാണ് മലൈക മത്സരം കണ്ടത്. രാജസ്ഥാന്റെ ജേഴ്‌സി അണിഞ്ഞാണ് ഇരുവരും മത്സരം കണ്ടത്. ഇങ്ങനെ ഇരുന്ന് മത്സരം കാണണമെങ്കിലും സംഗക്കാരയുമായ മലൈക ഡേറ്റിങ്ങിലായിരിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നത്. വിവാഹിതനായ സംഗക്കാര ക്രിക്കറ്റിലെ മാന്യന്മാരായ താരങ്ങളിലൊരാളാണ്. രാഹുല്‍ ദ്രാവിഡിനെപ്പോലെ ക്ലീന്‍ ഇമേജ് സംഗക്കാരക്കുമുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തെ തകര്‍ത്ത് ഇത്തരമൊരു ഡേറ്റിങ്ങിന് സാധ്യതയില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

മലൈകയുമായി അടുത്ത സൗഹൃദം മാത്രം

മലൈക അറോറയും സംഗക്കാരയും തമ്മില്‍ ഡേറ്റിങ്ങിലാണെന്നത് വസ്തുതാ വിരുദ്ധമാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മലൈക വിവാഹമോചിതയാണ്. അര്‍ബാസ് ഖാനില്‍ മലൈകയ്ക്ക് ഒരു കുട്ടിയുമുണ്ട്. നിലവില്‍ മലൈക ഹിപ് ഹോപ്പ് ഇന്ത്യ 2വിലെ വിധികര്‍ത്താക്കളിലൊരാളാണ്. സംഗക്കാരയും മലൈകയും രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരാണ്. സംഗക്കാരയുമായുള്ള സൗഹൃദംകൊണ്ട് ഇരുവരും ഒരുമിച്ച് മത്സരം കാണാനെത്തിയതാണ്. അതില്‍ മറ്റൊരു മോശം ബന്ധവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

എന്തായാലും ഇരുവരുടേയും ചിത്രങ്ങള്‍ പാപ്പരസികള്‍ പ്രണയമാണെന്ന തരത്തില്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇത്തവണ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായതോടെ രാജസ്ഥാനില്‍ കുമാര്‍ സംഗക്കാരക്ക് കാര്യമായ റോളില്ല. സംഗക്കാര പരിശീലകനായിരിക്കെ രാജസ്ഥാന്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. എന്നാല്‍ ദ്രാവിഡ് വന്നതോടെ രാജസ്ഥാന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെ ഗംഭീരമല്ലെന്ന് തന്നെ പറയാം.

രാജസ്ഥാന് മുന്നില്‍ വലിയ വെല്ലുവിളി

രാജസ്ഥാന്‍ റോയല്‍സിന് ഈ സീസണില്‍ കാര്യങ്ങള്‍ എളുപ്പമല്ല. ആദ്യത്തെ രണ്ട് മത്സരം തോറ്റ രാജസ്ഥാന്‍ മൂന്നാം മത്സരം ജയിച്ചിരിക്കുകയാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ സ്ഥിരതയോടെ കളിക്കാന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നാലാം മത്സരം മുതല്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്റെ നായകസ്ഥാനത്ത് ഉണ്ടാവും. ഇതോടെ രാജസ്ഥാന് കൂടുതല്‍ കരുത്തുറ്റ പ്രകടനം നടത്താനാവുമെന്ന് തന്നെ കരുതാം.

Story first published: Monday, March 31, 2025, 11:29 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+