Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു, ശ്രേയസ് എന്നിവര്‍ക്കും താഴെയോ രാഹുല്‍? 14 കോടി മാത്രം! പ്രതിഫലം ഇടിഞ്ഞു

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പുരോഗമിക്കുകയാണ്. റിഷഭ് പന്ത് 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലും ശ്രേയസ് അയ്യര്‍ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സിലേക്ക് പോയപ്പോഴും എല്ലാവരും ഉറ്റുനോക്കിയിരുന്നത് കെ എല്‍ രാഹുലിലേക്കാണ്. ഇന്ത്യയുടെ സീനിയര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കെ എല്‍ രാഹുലിന് എത്ര കോടി ലഭിക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്.

മോക്ക് ലേലത്തിലെല്ലാം റെക്കോഡ് പ്രതിഫലം നേടിയ രാഹുലിന് പക്ഷെ ശരിയായ ലേലത്തില്‍ നിരാശപ്പെടേണ്ടി വന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിന്റെ പകരക്കാരനായി രാഹുലിനെ എത്തിച്ചിരിക്കുകയാണ്. 14 കോടി പ്രതിഫലമാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിട്ടുവന്ന രാഹുല്‍ ലേല റെക്കോഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പ്രതീക്ഷിച്ച പ്രതിഫലത്തിലേക്കുയരാന്‍ കെ എല്‍ രാഹുലിന് സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

രാഹുലിന്റെ പ്രതിഫലം കുറഞ്ഞു

അവസാന സീസണില്‍ ലഖ്‌നൗവിനായി രാഹുല്‍ കളിച്ചത് 17 കോടിക്കാണ്. ടീമിന്റെ ഉടമയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ടീം വിട്ട രാഹുല്‍ റെക്കോഡ് പ്രതിഫലം സ്വപ്‌നം കണ്ടെങ്കിലും 14 കോടി മാത്രമാണ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സും ആര്‍സിബിയും രാഹുലിനായി രംഗത്തെത്തിയെങ്കിലും വലിയൊരു തുക മുടക്കാന്‍ തയ്യാറായില്ല. ക്ലാസിക് താരമാണെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നതാണ് താരത്തിന്റെ പ്രശ്‌നം.

kl rahul

മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് രാഹുല്‍. അതുകൊണ്ടാണ് രാഹുലിന്റെ പ്രതിഫലത്തില്‍ കുറവ് വന്നതെന്ന് പറയാം. നേരത്തെ ആര്‍സിബി നായകനായി രാഹുലിനെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഹുല്‍ ആര്‍സിബിയിലേക്കെന്നെ തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവരികയും ചെയ്‌തെങ്കിലും ആര്‍സിബി രാഹുലില്‍ ഒരു പരിധിയില്‍ കൂടുതല്‍ താല്‍പര്യം കാട്ടിയില്ലെന്ന് പറയാം.

രാഹുല്‍ സഞ്ജുവിനും ശ്രേയസിനും താഴെ?

ഡല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ ടീമിലെടുത്തത് നായകസ്ഥാനത്തേക്കായാണെന്നുറപ്പാണ്. വിക്കറ്റ് കീപ്പര്‍ റോളിലും നായക റോളിലും രാഹുലിനെ പ്രതീക്ഷിക്കാം. എന്നാല്‍ പ്രതീക്ഷിച്ച പ്രതിഫലം നേടിയെടുക്കാന്‍ രാഹുലിന് സാധിച്ചില്ല. അര്‍ഹിച്ചതിലും കുറവ് പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് പറയാം. മോശം ബാറ്റിങ് റെക്കോഡുള്ള താരമാണെങ്കിലും നായകനെന്ന നിലയില്‍ ശ്രേയസ് ഗംഭീരമാണ്. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ തുക ശ്രേയസിന് ലഭിച്ചത്.

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയ നായകനാണ് ശ്രേയസ്. സഞ്ജു സാംസണ്‍ രാജസ്ഥാനായി കളിക്കുന്നത് 18 കോടി രൂപക്കാണ്. എന്നാല്‍ അതിലും കുറവ് പ്രതിഫലമാണ് രാഹുലിനെന്നത് ആരാധകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. രാഹുലിന് അര്‍ഹിച്ച പ്രതിഫലമല്ല ലഭിച്ചതെന്നും പ്രകടനംകൊണ്ട് രാഹുല്‍ മറുപടി പറയുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Story first published: Sunday, November 24, 2024, 18:13 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+