Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജയ്‌സ്വാളിന്റെ പുതിയ തട്ടകം കെകെആര്‍!! പകരം വെങ്കടേഷെത്തും? വമ്പന്‍ നീക്കം

മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ടീം ഐപിഎല്ലിന്റെ 18ാം സീസണിലെ മല്‍സങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് അവരുടെ യുവ സൂപ്പര്‍ താരം യശസ്വി ജയ്‌സ്വാളാണ്. റോയല്‍സായി അദ്ദേഹം കളിച്ച അവസാനത്തെ സീസണ്‍ ആണോ ഇതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിക്കുകയാണ്. ജയ്‌സ്വാളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇതിനു വഴിയൊരുക്കിയത്.

പിന്നാലെ ഈ പോസ്റ്റ് വൈറലാവുകയും ചെയ്തതോടെ ജയസ്വാള്‍ ഇതില്‍ ചില എഡിറ്റുകളും വരുത്തിയിരുന്നു. അടുത്ത ഐപിഎല്‍ സീസണില്‍ അദ്ദേഹത്തെ റോയല്‍സില്‍ കാണാനിടയില്ലെന്നാണ് പലരുടെയും പ്രവചനം. ഇതിനിടെ കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു ജയ്‌സ്വാള്‍ കൂടുമാറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

JAISWAL

ജയ്‌സ്വാളിനു പകരം വെങ്കടേഷ്?

ഈ സീസണിലെ ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വില്‍ക്കാനൊരുങ്ങുകയാണെന്നാണ് വിവരം. 24 കോടിയോളം ശമ്പളമുള്ള താരം ഇത്തവണ വന്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ മറ്റെതെങ്കിലും ഫ്രാഞ്ചൈസിക്കു വെങ്കടേഷിനെ വിറ്റ് ബാധ്യത ഒഴിവാക്കാനാണ് കെകെആറിന്റെ ശ്രമം.

ഐപിഎല്‍ സീസണ്‍ സീസണ്‍ പൂര്‍ത്തിയായതിനു പിന്നാലെ കെകെആര്‍ ടീമിനെ യശസ്വി ജയ്‌സ്വാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വെങ്കടേഷിനെ വില്‍ക്കാനായി കെകെആര്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നത്. ഇന്‍സ്റ്റയില്‍ ജയ്‌സ്വാളിന്റെ പുതിയ പോസ്റ്റ് കൂടി വന്നതോടെ ആരാധകരുടെ സംശയവും വര്‍ധിച്ചിരിക്കുകയാണ്.

ജയ്‌സ്വാള്‍ ടീം വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തെ കെകെആറിനു കൈമാറി പകരം വെങ്കടേഷിനെ സ്വന്തമാക്കാനുള്ള സാധ്യതകള്‍ തള്ളാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. കെകെആറിനു അടുത്ത സീസണില്‍ പുതിയൊരു ക്യാപ്റ്റനെയും ഓപ്പണിങ് ബാറ്ററെയുമെല്ലാം ആവശ്യമാണ്. അതുകൊണ്ടു തന്നെ കെകെആറിലേക്കുള്ള കൂടുമാറ്റം ജയ്‌സ്വാളിനെയും തീര്‍ച്ചയായും പ്രലോഭിപ്പിക്കും.

മറുഭാഗത്ത് റോല്‍സിനു അഞ്ച്- ആറ് സ്ഥാനങ്ങളില്‍ കളിക്കാന്‍ സാധിക്കുന്ന മികച്ചൊരു ഓള്‍റൗണ്ടറെ അടുത്ത സീസണില്‍ ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും അനുയോഗ്യനായ താരങ്ങളിലൊരാളുമാണ് വെങ്കടേഷ്. മാത്രമല്ല, ജയ്‌സ്വാളിനെ കൈവിട്ടാലും അതു റോയല്‍സ് ബാറ്റിങിനെ കാര്യമായി ബാധിക്കില്ല.

വൈഭവ് സൂര്യവംശിക്കൊപ്പം നായകന്‍ സഞ്ജു സാംസണിനു ഓപ്പണിങില്‍ കളിക്കാം. മൂന്നാമനായി നിതീഷ് റാണയും നാലാം നമ്പറില്‍ റിയാന്‍ പരാഗുമുണ്ട്. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ അടുത്ത സീസണിനു മുമ്പ് ഒരു വലിയ കൂടുമാറ്റം തന്നെ സംഭവിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്.

VENKATESH IYER

ജയ്‌സ്വാളിനു അതൃപ്തി

നായകന്‍ സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം യശസ്വി ജയ്‌സ്വാളാണെന്നു നിസംശയം പറയാം. കഴിഞ്ഞ കുറച്ചു സീസണുകളായി ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ സഞ്ജുവിനൊപ്പം തീര്‍ച്ചയായും നേതൃനിരയിലേക്കു വരേണ്ടയാളുമാണ് ജയ്‌സ്വാള്‍. പക്ഷെ അദ്ദേഹത്തിനു പകരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനാണ് ഈ റോളിലേക്കു അവസരം ലഭിച്ചത്.

ഈ സീസണില്‍ പരിക്കു കാരണം സഞ്ജു പുറത്തിരുന്ന എട്ടു മല്‍സരങ്ങളില്‍ ടീമിനെ നയിച്ചതും പരാഗാണ്. തനിക്കു പകരം ടീം മാനേജ്‌മെന്റ് പരാഗിനു അമിത പിന്തുണ നല്‍കുന്നതില്‍ ജയ്‌സ്വാളിനു കടുത്ത അതൃപ്തിയും രോഷവുമുണ്ട്. അദ്ദേഹത്തെ റോയല്‍സ് വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണവും ഇതു തന്നെയാണ്.

Story first published: Thursday, May 22, 2025, 13:29 [IST]
Other articles published on May 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+