For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇഷാന്‍ കളിച്ചത് മുംബൈയ്ക്കു വേണ്ടി!! ഒത്തുകളി തന്നെ, തെളിവുകളുമായി ഫാന്‍സ്

ഹൈദരാബാദ്: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയപ്പെട്ട പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മ പവര്‍പ്ലേയില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. റണ്‍മഴ കാണാനെത്തിയ ആരാധകരെ നിരാശപ്പെടുത്തി എസ്ആര്‍ച്ചിന്റെ മുന്‍നിര വരിവരിയാണ് ക്രീസ് വിട്ടത്. അഞ്ചോവറിനുള്ളില്‍ തന്നെ ആദ്യത്തെ നാലു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായി.

ഇക്കൂട്ടത്തില്‍ മുന്‍ മുംബൈ താരം കൂടിയായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ പുറത്താവല്‍ വലിയ വിവാദത്തിലായിരിക്കുകയാണ്. ഒരു റണ്‍സ് മാത്രമെടുത്താണ് അദ്ദേഹം മടങ്ങിയത്. ദീപക് ചാഹര്‍ക്കായിരുന്നു ഇഷാന്റെ വിക്കറ്റ്. എന്തുകൊണ്ടാണ് ഇടംകൈയന്‍ ബാറ്ററുടെ വിക്കറ്റ് വിവാദമായി മാറിയതെന്നു നോക്കാം.

ISHAN KISHAN

ഇഷാന്റെ പുറത്താവല്‍

ട്രെന്റ് ബോള്‍ട്ടെറിഞ്ഞ രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ ട്രാവിസ് ഹെഡ് (0) പുറത്തായതിനെ തുടര്‍ന്നാണ് വണ്‍ഡൗണായി ഇഷാന്‍ കിഷന്‍ ക്രീസിലെത്തിയത്. ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെപ്പോലെ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ന്യൂബോള്‍ ആക്രമണത്തെ നേരിടാന്‍ ഇഷാനും ശരിക്കും പാടുപെട്ടു.

ആദ്യത്തെ രണ്ടു ബോളിലും റണ്ണെടുക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം മൂന്നാമത്തെ ബോൡ സിംഗിളുമായി അക്കൗണ്ട് തുറന്നു. എന്നാല്‍ ദീപക് ചാഹര്‍ എറിഞ്ഞതൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ ഇഷാന്‍ പുറത്താവുകയും ചെയ്തു. ആംഗിള്‍ ചെയ്ത് ലെഗ് സൈഡിലൂടെ പോയ ബോളിലേക്കു എത്താന്‍ ഇഷാന്‍ ശ്രമിക്കുകയായിരുന്നു. ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണിന്റെ കൈകളിലെത്തുകയും ചെയ്തു.

പക്ഷെ ക്യാച്ചിനായി റിക്കെല്‍റ്റണ്‍ അപ്പീലൊന്നും ചെയ്തില്ല. മാത്രമല്ല ചാഹറുടെ ഭാഗത്തു നിന്നും അപ്പീലൊന്നുമുണ്ടായില്ല. എന്നാല്‍ ലെഗ് സൈഡില്‍ ഫീല്‍ഡ് ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധമനസോടെ ക്യാച്ചല്ലേയെന്നു ചാഹറിനോടു കൈ ഉയര്‍ത്തി ചോദിക്കുകയും ചെയ്തു. പിന്നാലെ ചാഹര്‍ വെറുതെയന്നു അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ അംപയറുടെ ഈ തീരുമാനത്തിനു മുമ്പ് തന്നെ ഇഷാന്‍ സ്വയം ക്രീസ് വിട്ടിരുന്നു.

അതു ഔട്ട് തന്നെയാണെന്നു ഉറപ്പിച്ചായിരുന്നു ഇഷാന്‍ ഇതു ചെയ്തത്. പക്ഷെ അല്‍പ്പ സമയത്തിനു ശേഷം റീപ്ലേ വന്നതോടെ ബാറ്റിലോ, പാഡിലോ ടച്ചില്ലായിരുന്നുവെന്നു അള്‍ട്രാ എഡ്ജില്‍ കാണിക്കുകയിരുന്നു. ഡ്രസിങ് റൂമിലിരുന്ന് ഇതു കണ്ട ഇഷാന്‍ ഇഷാന്‍ നിരാശയില്‍ കരുയുന്നതും സ്വയം പഴിക്കുന്നതും കാണാമായിരുന്നു.

ഇഷാന് വിമര്‍ശനം

അംപയര്‍ ഔട്ട് പോലും വിധിക്കുന്നതിനു മുമ്പ് ഒരു ഫ്രീ വിക്കറ്റ് മുംബൈ ഇന്ത്യന്‍സിനു സമ്മാനിച്ച് ക്രീസ് വിട്ട ഇഷാന്‍ കിഷനെതിരേ രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരം ഒത്തുകളിച്ചതാണെന്നും ചിലര്‍ ആഞ്ഞടിക്കുകയും ചെയ്തു.

ISHAN KISHAN

screenshot: Jiohotstar

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്കു ഈ സീസണില്‍ മാറിയിട്ടും ഇഷാന്‍ കിഷന്‍ ഇപ്പോഴും മുംബൈ ഇന്ത്യന്‍സിനു വേണ്ടി തന്നെയാണ് കളിക്കുന്നത്. ഈ കളിയില്‍ അദ്ദേഹത്തിന്റെ പുറത്താവല്‍ സംശയാസ്പദമാണ്. എന്തുകൊണ്ടാണ് ഇഷാന്‍ അംപയറുടെ വിധിക്കു മുമ്പ് സ്വയം ക്രീസ് വിട്ടത്? എന്തുകൊണ്ടാണ് അതു റിവ്യു എടുക്കാന്‍ തയ്യാറാവാതിരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

ഇഷാന്‍ കിഷന്റേത് ഒത്തുകളി തന്നെയാണ്. അംബാനിയില്‍ നിന്നും വലിയ ഓഫര്‍ തന്നെ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടാവലും. അല്ലെങ്കില്‍ എന്തുകൊണ്ടാണ് റിവ്യു പോലും എടുക്കാതെ, അംപയറുടെ തീരുമാനം പോലും വരുന്നതിനു മുമ്പ് ക്രീസ് വിട്ടതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരേ ഇഷാന്‍ കിഷന്റേത് ഒത്തുകളി തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. അതിനു രണ്ടു തെളിവുകള്‍ കൂടി തരാം. എന്തിനാണ് അത് ഔട്ടാണെന്നു ഇഷാന്‍ സ്വയം തീരുമാനിച്ചത്? മുംബൈ താരങ്ങള്‍ പോലും വിക്കറ്റിനായി ആത്മവിശ്വാസത്തോടെ അപ്പീല്‍ ചെയ്തില്ല. അതു മാത്രമല്ല, അംപയര്‍ ഔട്ട് നല്‍കിയപ്പോള്‍ എന്തുകൊണ്ടാണ് റിവ്യു എടുക്കാതിരുന്നത്? ഇഷാന്‍ ഒത്തുകളിച്ചുവെന്നതിനുള്ള രണ്ടു തെൡവുകളാണ് ഇതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Wednesday, April 23, 2025, 20:46 [IST]
Other articles published on Apr 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+