For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹാര്‍ദിക് കളിച്ചത് ടെസ്റ്റോ? 'ബെസ്റ്റ്' ക്യാപ്റ്റന്‍!! വന്‍ ദുരന്തം, വിമര്‍ശനം

അഹമ്മദാബാദ്: ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ കിങ്‌സിനെതിരായ സ്ലോ ബാറ്റിങിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടുന്നത്. ടി20ക്കു പകര ടെസ്റ്റ് ഇന്നിങ്‌സാണോ അദ്ദേഹം കളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരിഹാസം. 13 ബോളില്‍ വെറും 15 റണ്‍സാണ് ഹാര്‍ദിക്കിനു നേടാനായത്. വെറും ഒരു ഫോര്‍ മാത്രമേ ഇതിലുള്‍പ്പെട്ടിരുന്നുള്ളൂ.

മല്‍സരം നന്നായി ഫിനിഷ് ചെയ്യുന്നതിനു പകരം മുംബൈയുടെ ഇന്നിങ്‌സ് സ്ലോയാക്കുകയാണ് ഹാര്‍ദിക് ചെയ്തതെന്നാണ് ആരാധകര്‍ ആഞ്ഞടിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബിനു 204 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈ നല്‍കിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സിന് അവര്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

HARDIK PANDYA

ഹാര്‍ദിക്കിന്റെ ബാറ്റിങ്

മുംബൈ ഇന്ത്യന്‍സിനു വേണ്ടി അഞ്ചാം നമ്പറിലാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. യുസ്വേന്ദ്ര ചഹലെറിഞ്ഞ 14ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സൂര്യകുമാര്‍ യാദവ് വീഴുകയായിരുന്നു. 26 ബോളില്‍ 44 റണ്‍സോടെ വളരെ അഗ്രസീവ് ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. തുടര്‍ന്നെത്തിയ ഹാര്‍ദിക്കും ഇതേ അഗ്രസീവ് ഇന്നിങ്‌സ് കളിക്കേണ്ടത് ആവശ്യമായിരുന്നു. ആറോവറുകളും അപ്പോള്‍ ടീമിനു മുന്നില്‍ ബാക്കിയുണ്ടായിരുന്നു.

മല്‍സരം വളരെ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ ഹാര്‍ദിക്കിനു സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ അമിത പ്രതിരോധത്തിലൂന്നിയുള്ള സ്ലോ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. ഇതോടെ മുംബൈയുടെ സ്‌കോറിങിന്റെ ഇന്നിങ്‌സിനു പെട്ടെന്നു വേഗത കുറയുകയും ചെയ്തു. കൈല്‍ ജാമിസണെറിഞ്ഞ 15ാം ഓവറില്‍ വെറും നാലു റണ്‍സ് മാത്രമേ മുംബൈ നേടിയുള്ളു. ഓവറില്‍ മൂന്നു ബോള്‍ കളിച്ച ഹാര്‍ദിക് നേടിയത് മൂന്നു സിംഗിളുകള്‍ മാത്രം.

വിജയ്കുമാര്‍ വൈശാഖിന്റെ അടുത്ത ഓവറിലും ഹാര്‍ദിക്കിന്റെ തട്ടിമുട്ടിക്കളി തുടര്‍ന്നു. ഒരു ഫോര്‍ പോലും അദ്ദേഹം ഈ ഓവറില്‍ നേടിയില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഹാര്‍ദിക് വിഷമിക്കുന്നതാണ് കണ്ടത്. 17ാം ഓവറില്‍ നമാന്‍ ധിര്‍ മൂന്നു ഫോറുകളടിച്ചപ്പോള്‍ ഹാര്‍ദിക്കിന്റെ സംഭാവന ഒരു റണ്‍സ് മാത്രമായിരുന്നു. 18ാം ഓവറിലണ് ഹാര്‍ദിക്കിന്റെ ആദ്യത്തെ ബൗണ്ടറി വന്നത്. തന്റെ 10ാം ഓവര്‍ വരെ ആദ്യ ഓവറിനായി താരത്തിനു കാത്തിരിക്കേണ്ടി വരികയും ചെയ്തു.

HARDIK PANDYA

ഇതേ ഓവറിലെ അവസാന ബോളി ഹാര്‍ദിക്കിന്റെ വിരസമായ ഇന്നിങ്‌സും അവസാനിച്ചു. ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഹാര്‍ദിക്കിന്റെ ടൈമിങ് അമ്പെ പാളി. ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നപ്പോള്‍ വിക്കറ്റിനു പിന്നില്‍ കീപ്പര്‍ ജോഷ് ഇംഗ്ലിസ് അതു അനാസായം പിടികൂടുകയും ചെയ്തു.

വന്‍ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യക്കു നേരെ ഉയരുന്നത്. ഹാര്‍ദിക് പാണ്ഡ്യ എന്തൊരു വലിയ ദുരന്തമാണ്. ഈ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു 220-230 റണ്‍സെങ്കിലും ഉറപ്പായും നേടാന്‍ സാധിച്ചേനെ. പക്ഷെ ഹാര്‍ദിക്കിന്റെ് സ്ലോ ബാറ്റിങാണ് അതു 203 റണ്‍സിലൊതുക്കിയത്. ഈ കളിയില്‍ മുംബൈ തോറ്റാല്‍ പ്രധാന വില്ലന്‍ ഹാര്‍ദിക്കായിരിക്കുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇത്രയും നിര്‍ണായകമായ ഒരു മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ എന്താണ് കാണിച്ചത്? 13 ബോളില്‍ 15 റണ്‍സെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. നിര്‍ണായക മല്‍സരങ്ങളില്‍ അദ്ദേഹത്തിനു ബാറ്റിങില്‍ മുംബൈയ്ക്കു വിശ്വസിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, June 2, 2025, 0:33 [IST]
Other articles published on Jun 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+