For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഗംഭീറിനെ കോപ്പിയടിച്ച് ദ്രാവിഡ്!! വന്‍ മണ്ടത്തരം, ടീമിനു കിട്ടിയത് മുട്ടന്‍ പണി

ജയ്പൂര്‍: ഐപിഎല്ലിലെ ഹോം മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 174 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സ് നാലു വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സിലെത്തിയത്. യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ മികച്ചൊരു ടോട്ടല്‍ തീര്‍ച്ചയായും റോയല്‍സിനു ഇവിടെ പടുത്തുയര്‍ത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ റോയല്‍സ് രാഹുല്‍ ദ്രാവിഡിന്റെ ഒരു മോശം തീരുമാനം ടീമിനെ പിന്നിലേക്കു അടിപ്പിക്കുകയായിരുന്നു.

നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന അതേ ഗെയിം പ്ലാനാണ് ദ്രാവിഡും കോപ്പിയടിച്ചത്. ബാറ്റിങില്‍ എല്ലായ്‌പ്പോഴും ഇടംകൈ- വലംകൈ കോമ്പിനേഷന്‍ വേണമെന്നു നിര്‍ബന്ധമുള്ളയാളാണ് ഗംഭീര്‍. ഇതു കാരണം അദ്ദേഹം നേരത്തേ ഏറെ വിമര്‍ശനങ്ങളും നേരിട്ടു. ഈ മല്‍സരത്തില്‍ ദ്രാവിഡ് ചെയ്തതും ഇതു തന്നെയാണ്.

DRAVID

പാളിപ്പോയ തന്ത്രം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരത്തില്‍ വമ്പനടിക്കാരനായ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ നിതീഷ് റാണയെ രാജസ്ഥാന്‍ റോയല്‍സ് ആറാം നമ്പറിലാണ് ബാറ്റിങിനു അയച്ചത്. ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടിയാണ് രാഹുല്‍ ദ്രാവിഡ് ഇത്തരമൊരു മണ്ടത്തരം കാണിച്ചത്. മൂന്നാം നമ്പറായിരുന്നു റാണയ്ക്കു ഏറ്റവും ബെസ്റ്റ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ മൂന്നാമനായി ഇറങ്ങിയാണ് അദ്ദേഹം 80 പ്ലസ് റണ്‍സുമായി ടീമിന്റെ ഹീറോയായി മാറിയത്.

പക്ഷെ അതിനു ശേഷം റാണയെ മൂന്നാമനായി റോയല്‍സ് ബാറ്റ് ചെയ്യിച്ചിട്ടില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. യഥാര്‍ഥത്തില്‍ ശിവം ദുബെയെപ്പോലെ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ തകര്‍ത്തടിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

ആര്‍സിബിയുമായുള്ള കളിയില്‍ പിച്ചും സാഹചര്യങ്ങളുമെല്ലം റാണയ്ക്കു അനുകൂലമായിരുന്നു. മൂന്നാമനായി ഇറങ്ങിയിരുന്നെങ്കില്‍ ആര്‍സിബിയുടെ സ്ലോ ബൗളര്‍മാര്‍ക്കെതിരേ അതിവേഗം റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു സാധിച്ചേനെ. പക്ഷെ ഇടംകൈയന്‍ ഓപ്പണര്‍ ജയശ്വി ജയ്‌സ്വാള്‍ പുറത്താവാതെ ക്രീസിലുണ്ടായിരുന്നതു കാരണം റാണയെ ദ്രാവിഡ് വൈകിപ്പിച്ചു.

NITISH RANA

റിയാന്‍ പരാഗാണ് മൂന്നാമനായി ബാറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റ് പൊസിഷന്‍ നാലാണെന്നതു കണക്കുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ സീസണില്‍ നാലാമനായി 550ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ പരാഗ് ടീമിന്റെ ടോപ്‌സ്‌കോററുമായിരുന്നു. എന്നിട്ടും ദ്രാവിഡ് അദ്ദേഹത്തെ മൂന്നാം നമ്പറിലയച്ചത് വിചിത്രമാണ്.

നാലാമനായെങ്കിലും റാണ ബാറ്റിങിന് എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ജയ്‌സ്വാള്‍ അപ്പോഴും ക്രീസില്‍ ഉണ്ടായിരുന്നതിനാല്‍ വീണ്ടുമൊരു വലംകൈയന്‍ ബാറ്ററായ ധ്രുവ് ജുറേലിനെയാണ് ദ്രാവിഡ് പരീക്ഷിച്ചത്.

പക്ഷെ റണ്ണെടുക്കാന്‍ പാടുപെട്ട താരം ടീമിന്റെ സ്‌കോറിങ് വേഗത കുറയ്ക്കുകയും ചെയ്തു. 16ാം ഓവറില്‍ ജയ്‌സ്വാള്‍ പുറത്തായിട്ടും റാണയെ ദ്രാവിഡ് കൊണ്ടു വന്നില്ല. പകരം അഞ്ചാമനായി ഇടംകൈയന്‍ ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് കളിച്ചത്. ഒടുവില്‍ 20ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഹെറ്റ്‌മെയര്‍ മടങ്ങിയ ശേഷമാണ് റാണ ആറാമനായി ക്രീസിലെത്തിയത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

ആദ്യ ബോളില്‍ തന്നെ ബൗണ്ടറി പായിച്ചാണ് റാണ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പരാഗിന്റെയോ, ജുറേലിന്റെയോ സ്ഥാനത്തു റാണ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ 190-200 റണ്‍സെങ്കിലും ജയ്പൂരിലെ ഈ സ്ലോ പിച്ചില്‍ റോയല്‍സിനു കുറിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ദ്രാവിഡിന്റെ മണ്ടന്‍ ഗെയിം പ്ലാന്‍ കാരണം റോയല്‍സിനു വെറും 173 റണ്‍സില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു.

Story first published: Sunday, April 13, 2025, 18:23 [IST]
Other articles published on Apr 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+