Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: തര്‍ക്കങ്ങള്‍ തീര്‍ന്നു? ഇനി സഞ്ജുവും ദ്രാവിഡും ഒറ്റക്കെട്ട്!! 'തെളിവുമായി' ഫാന്‍സ്

ഐപിഎല്ലിന്റെ 18ാം സീസണിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ക്കൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇനി രണ്ടു കളികളാണ് പിങ്ക് ആര്‍മിക്കു ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത്. ഞായറാഴ്ച വൈകീട്ട്് 3.30നു പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടുന്ന റോയല്‍സ് ചൊവ്വാഴ്ച അവസാന കളിയില്‍ അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് റോയല്‍സിന്റെ എതിരാളികള്‍. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ചു കഴിഞ്ഞതിനാല്‍ ഈ രണ്ടു കളിയിലും ജയിച്ച് മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കുകയാണ് റോയല്‍സിന്റെ ലക്ഷ്യം.

പരിക്കു ഭേദമായി നായകന്‍ സഞ്ജു സാംസണ്‍ ടീമിനോടൊപ്പം ചേര്‍ന്നതും അവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിതിനിടെ സഞ്ജുവും റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ നേരത്തേയുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിച്ചതായും ഇതു റോയല്‍സിനു മുതല്‍ക്കൂട്ടാവുമെന്നും സോഷ്യല്‍ മീഡിയയി്ല്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ തെളിവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

SANJU DRAVID

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി?

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന സെഷനില്‍ ടീമിന്റെ ഗെയിം പ്ലാനുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന രാഹുല്‍ ദ്രാവിഡിന്റെയും സഞ്ജു സാംസണിന്റെയും ഫോട്ടോ പുറത്തു വന്നിരുന്നു. ഇതാണ് ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ നേരത്തേയുണ്ടായിരുന്ന പിണക്കമെല്ലാം അവസാനിച്ചു കഴിഞ്ഞുവെന്നതിനു ഏറ്റവും മികച്ച തെളിവാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാനപ്പെട്ട പ്രശനങ്ങളിലൊന്ന് ക്യാപ്റ്റനും കോച്ചും ഒരുപോലെ ചിന്തിക്കുന്നില്ലെന്നതായിരുന്നു. രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും രണ്ടു വഴിക്കാണ് പോയ്‌ക്കൊണ്ടിരുന്നത്. പല സംഭവങ്ങളും ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ നല്ല ഒത്തിണക്കത്തിലാണ് കാണപ്പെടുന്നത്. ഇതു ടീമിനു ഗുണം ചെയ്യുമെന്നായിരുന്നു ഒരു പോസ്റ്റ്.

ഒടുവില്‍ ആരാധകര്‍ ആഗ്രഹിച്ചതു തന്നെ സംഭവിച്ചിരിക്കുകയാണ്. സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും ഒറ്റക്കെട്ടായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചെന്നാണ് പുതിയ ഫോട്ടോ പറയുന്നത്. നേരത്തേ തന്നെ ഇരുവരും തങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചിരുന്നൈങ്കില്‍ ഒരുപക്ഷെ രാജസ്ഥാന്‍ റോയല്‍സ് ടീം പ്ലേഓഫില്‍ എത്തുമായിരുന്നന്നെന്നും ആരാധകര്‍ കുറിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനെ ഈ സീസണില്‍ പിന്നോട്ടടിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും തമ്മിലുള്ള തര്‍ക്കമായിരുന്നു. ഈ കാരണത്തില്‍ നല്ല രീതിയില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കാനോ, ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാനോ ഇരുവര്‍ക്കുമായില്ല. എന്നാല്‍ ഇപ്പോള്‍ ഈ തര്‍ക്കങ്ങളെല്ലാം അവസാനിച്ചതായാണ് കാണപ്പെടുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിച്ചു.

സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും ഒടുവില്‍ ഒറ്റക്കെട്ടായി മാറായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ കാണാന്‍ ആഗ്രഹിച്ചതും ഇതു തന്നെയാണ്. ഇതു നേരത്തേ ചെയ്തിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനു ഇത്രയും വലിയ ദുരന്തം ഈ സീസണില്‍ നേരിടില്ലായിരുന്നു, ഇപ്പോള്‍ ദ്രാവിഡും സഞ്ജുവും ഒന്നായതോടെ സീസണിെ അവസാനത്തെ രണ്ടു മല്‍സരങ്ങളും റോയല്‍സ് ജയിക്കുമെന്നുറപ്പായിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

SANJU DRAVID

സഞ്ജു- ദ്രാവിഡ് തര്‍ക്കം

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി കഴിഞ്ഞ മാസം രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ട മല്‍സരശേഷമാണ് രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നത്. കളി ടൈയില്‍ കലാശിച്ച ശേഷം ടീമുകള്‍ സൂപ്പര്‍ ഓവറിനായി തയ്യാറെടുക്കവെ റോയല്‍സിന്റെ ഡഗൗട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായി മാറിയത്.

റോയല്‍സ് താരങ്ങള്‍ക്കു ഗ്രൗണ്ടിനരികെ വച്ച് ദ്രാവിഡ് നിര്‍ദേശങ്ങള്‍ നല്‍കവെ ടീം ക്യാപ്റ്റനായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ, ഇവര്‍ക്കൊപ്പം ചേരാത സഞ്ജു ഒഴിഞ്ഞു മാറിപ്പോവുന്നത് വീഡിയോയില്‍ കാണാം. പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് ദ്രാവിഡിനോടു ചോദിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.

Story first published: Friday, May 16, 2025, 6:38 [IST]
Other articles published on May 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+