വിശാകപട്ടണം: രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സസൂപ്പര്‍ കിങ്‌സിന്റെ സ്ലോ ബാറ്റിങിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ പവര്‍പ്ലേയില്‍ ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് ചെന്നൈ മുന്‍നിര കാഴ്ചവച്ചത്. ഇതോടെയാണ് ടി20ക്കു പകരം ടെസ്റ്റാണോ സിഎസ്‌കെ കളിച്ചതെന്നു പലരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സ് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സിലെത്തിയത്. ഇതില്‍ 81 റണ്‍സും മൂന്നാം നമ്പറില്‍ കളിച്ച ഓള്‍റൗണ്ടര്‍ നിതീഷ് റാണയുടെ ബാറ്റില്‍ നിന്നായിരുന്നു. 36 ബോളില്‍ 10 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

നനഞ്ഞ തുടക്കം
183 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നതിനാല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മികച്ചൊരു തുടക്കം അനിവാര്യമായിരുന്നു. അതുകൊണ്ടു തന്നെ പവര്‍പ്ലേ നന്നായി മുതലാക്കേണ്ടതും പ്രധാനമായിരുന്നു. പക്ഷെ അഞ്ചു തവണ ചാംപ്യന്‍മാരാ അവര്‍ക്കു അതിനു സാധിച്ചില്ല.
ആദ്യത്തെ 23 ബോളില്‍ ഒറ്റ ഫോറും സിക്‌സറും പോലും ചെന്നൈക്കു നേടാന്‍ കഴിഞ്ഞില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്രയും ബോളില്‍ അവര്‍ക്കു നേടാനായത് എട്ടു റണ്‍സ് മാത്രമാണ്. ഇതിനിടെ ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ രണ്ടു കളിയിലും വന്‍ ഫ്ളോപ്പുകളായി മാറിയ റോയല്‍സ് ബൗളിങ് നിരയാണ് സിഎസ്‌കെയെ ഈ തരത്തില്‍ വരിഞ്ഞുകെട്ടിയത്.
തുടരെ മൂന്നാമത്തെ കളയിലും രചിന്‍ രവീന്ദ്ര- രാഹുല്‍ ത്രിപാഠി ജോടിയാണ് ചെന്നൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. റോയല്‍സിനായി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ജോഫ്ര ആര്‍ച്ചറുമായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തയും ബോളില്‍ രചിനെ ബീറ്റ് ചെയ്ത അദ്ദേഹം നാലാമത്തെ ബോളില്‍ വിക്കറ്റും സ്വന്തമാക്കി. എഡ്ജായ രചിനെ (0) വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടുകയായിരുന്നു. ഈ ഓവര്‍ മെയ്ഡനില്‍ കലാശിക്കുകയും ചെയ്തു.

തുഷാര്‍ ദേശ്പാണ്ഡെയാണ് അടുത്ത ഓവറില്‍ പന്തെറിഞ്ഞത്. ഒരു ഡബിളും രണ്ടു സിംഗിളുമ
ക്കം നാലു റണ്‍സാണ് താരം വിട്ടുകൊടുത്തത്. മൂന്നാം ഓവറില്‍ ആര്‍ച്ചര്‍ വീണ്ടും ചെന്നൈയെ വീണ്ടും വെള്ളം കുടിപ്പിച്ചു. ഒരേയൊരു സിംഗിളാണ് അദ്ദേഹം വഴങ്ങിയത്. അവസാന ഓവറില്‍ ത്രിപാഠിയെ ആര്‍ച്ചര്‍ ബീറ്റും ചെയ്തു. മൂന്നാവര്‍ കഴിഞ്ഞപ്പോള്‍ ചെന്നൈ സ്‌കോര്‍ ബോര്‍ഡില്‍ ഒരു വിക്കറ്റിനു വെറും അഞ്ചു റണ്‍സ് മാത്രം.
നാലാം ഓവര്‍ തുഷാറിനായിരുന്നു. ആദ്യത്തെ നാലു ബോളില്‍ മുന്നു റണ്‍സ് മാത്രമേ ചെന്നൈ നേടിയുള്ളൂ. ഇതോടെ റുതുരാജും ത്രിപാഠിയും ബൗണ്ടറിയും സിക്‌സറുമടിക്കാന്‍ മറന്നുപോയോയെന്ന സംശയത്തിലായിരുന്നു ചെന്നൈ ഫാന്‍സ്.
22 ബോളുകള്‍ ഒരു ബൗണ്ടറി പോലുമില്ലാതെ ചെന്നൈ ഇതിനിടെ പൂര്‍ത്തിയാക്കുകയും ചെയ്തു. ഒടുവില്‍ 23ാമത്തെ ബോളില്‍ തുഷാറിനെതിരേ ഫോറടിച്ചാണ് ബൗണ്ടറി ക്ഷാമത്തിനു ത്രിപാഠി അന്ത്യം കുറിച്ചത്. തൊട്ടടുത്ത ബോളില്‍ താരം വീണ്ടുമൊരു ബൗണ്ടറി കൂടി പായിക്കുകയും ചെയ്തു.