For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബുംറ, സ്‌കൈ, രോഹിത്, ഹാര്‍ദിക്; എന്നിട്ടും മുംബൈ ജയിച്ചില്ലേ? ആഞ്ഞടിച്ച് ഇര്‍ഫാന്‍ !!

ഐപിഎല്ലിന്റെ 18ാം സീസണില്‍ നിന്നും വെറുംകൈയോടെ പടിയിറങ്ങിയതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിരയുണ്ടായിട്ടും ഇത്തവണ ടീമിനു വിജയിക്കാനായില്ലേയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. രണ്ടാം ക്വാളിഫയറില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയാണ് മുംബൈ പുറത്തായത്.

നേരത്തേ എലിമിനേറ്ററില്‍ മിന്നുന്ന ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി എത്തിയ മുംബൈയ്ക്കു അത്തരമൊരു പ്രകടനം പുറത്തെടുക്കാനായില്ല. ബാറ്റിങ് നിര തിളങ്ങിയെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനവും ഫീല്‍ഡിങിലെ ചില പിഴവുകളുമെല്ലാം മുംബൈയ്ക്കു തിരിച്ചടിയാവുകയായിരുന്നു.

irfan pathan

ഇര്‍ഫാന്റെ വിമര്‍ശനം

മുംബൈ ഇന്ത്യന്‍സിനെയും അവരുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും പലപ്പോഴും വിമര്‍ശിക്കാറുള്ള വ്യക്തിയാണ് ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും ഇതു കണ്ടിട്ടുള്ളതാണ്. പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ സീസണില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കും പ്രകടനത്തിനുമെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

ഇപ്പോഴിതാ മുംബൈ ഫൈനലിലെത്താതെ പുറത്തായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേ വാളെടുത്തിരിക്കുകയാണ് ഹാര്‍ദിക്. ബുംറ- നമ്പര്‍ 1, സൂര്യ നമ്പര്‍ 1 ടി20 ബാറ്റര്‍, രോഹിത് ശര്‍മ- അഞ്ചു ട്രോഫികളുള്ള ക്യാപ്റ്റന്‍, ഹാര്‍ദിക്- പ്രീമിയര്‍ ഓള്‍റൗണ്ടര്‍, സാന്റനര്‍- മികച്ച ഇടംകൈയന്‍ സ്പിന്നര്‍, ട്രെന്റ് ബോള്‍ട്ട്- ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

ഇത്രയുമേറെ മാച്ച് വിന്നര്‍മാരുണ്ടായിട്ടും ഐപിഎല്‍ ട്രോഫി നേടാനായില്ല. മുംബൈ ഫാന്‍സ് വളരെയധികം നിരാശരായിരിക്കും. വളരെ ആഴത്തില്‍ തന്നെ കാര്യങ്ങളിലേക്കു എംഐ നോക്കുകയും ചെയ്യും. ഈ തരത്തിലുള്ള മാച്ച് വിന്നര്‍മാരെ നിങ്ങള്‍ക്കു ഒരുപാട് ടി20 ടീമുകളില്‍ ലഭിക്കില്ലെന്നായിരുന്നു എക്‌സില്‍ ഇര്‍ഫാന്‍ കുറിച്ചത്.

ഐപിഎല്ലിന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുക്കുകയാണെങ്കില്‍ മുംബൈ ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ലെന്നു കാണാം. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് അഞ്ചാം കിരീടമുയര്‍ത്തിയ ശേഷം മുംബൈയുടെ ഗ്രാഫ് താഴേക്കാണ്.

BUMRAH HARDIK

2020നു ശേഷം രണ്ടാമത്തെ മാത്രം പ്ലേഓഫാണ് അവര്‍ ഇത്തവണ കളിച്ചത്. രണ്ടു തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും ഒരു തവണ അഞ്ചാമതുമാണ് മുംബൈ ഫിനിഷ് ചെയ്തത്. 2023ല്‍ രണ്ടാം ക്വാളിഫയറിലേക്കു അവര്‍ യോഗ്യത നേടിയിരുന്നങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയായിരുന്നു.

ഈ സീസണില്‍ മുംബൈയുടെ തുടക്കം പാളിയിരുന്നു. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. ഇതോടെ കഴിഞ്ഞ സീസണിലേതു പോലെ ഹാര്‍ദിക്കും സംഘവും വീണ്ടും പത്താംസ്ഥാനത്തേക്കു വീഴുമോയെന്നു ആരാധകരും ഭയന്നു. എന്നാല്‍ തുടക്കത്തിലെ തിരിച്ചടികള്‍ക്കു ശേഷം മുംബൈ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

തുടര്‍ച്ചയായി ആറു മല്‍സരങ്ങള്‍ ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനു ശേഷം അവരുടെ ഫോമില്‍ ചെറിയൊരു ഇടിവ് സംഭവിക്കുകയായിരുന്നു.

എങ്കിലും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫ് യോഗ്യത നേടിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തകര്‍പ്പന്‍ ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ എലിമിനേറ്ററില്‍ വീഴ്ത്തിയതോടെ കിരീട ഫേവറിറ്റുകളിലൊന്നായും മുംബൈ മാറിയിരുന്നു. പക്ഷെ പഞ്ചാബിന്റെ ആധിപത്യത്തിനു മുന്നില്‍ അവര്‍ക്കു മറുപടി ഇല്ലായിരുന്നു.

Story first published: Monday, June 2, 2025, 11:23 [IST]
Other articles published on Jun 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+