Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പന്തിന് 25 കോടിക്ക് മുകളില്‍!! പ്രവചിച്ച ഇര്‍ഫാന്‍ പെട്ടു, ആഞ്ഞടിച്ച് ഫാന്‍സ്

മുംബൈ: ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് ഇത്തവണ എക്കാലത്തെയും വലിയ തുകയുമായി ചരിത്രം കുറിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. എന്നാല്‍ ക്രിക്കറ്റ് പ്രേമികളില്‍ ഒരു വിഭാഗം ഇര്‍ഫാനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.

ടി20 ക്രിക്കറ്റില്‍ റിഷഭിന്റെ കണക്കുകള്‍ നിരത്തിയാണ് ഒരു വിഭാഗം ആരാധകര്‍ ആഞ്ഞടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന റിഷഭിനെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ലേലത്തിനു മുമ്പ് ഒഴിവാക്കിയത്. ഇതോടെ മെഗാ ലേലത്തിലെ കളിക്കാരുടെ പൂളില്‍ അദ്ദേഹവും ഇടം പിടിക്കുകയായിരുന്നു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല, നായകസ്ഥാനവും നല്‍കാന്‍ കഴിയുമെന്നതിനാല്‍ റിഷഭിനു ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് സ്ഥാപിച്ച ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം തിരുത്തുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

MITCHELL STARC

ഇര്‍ഫാന്റെ പ്രവചനം

ഐപിഎല്‍ മെഗാ ലേലത്തിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ എക്‌സിലൂടെയാണ് റിഷഭ് പന്തിനെക്കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ വമ്പന്‍ പ്രവചനം നടത്തിയിരിക്കുന്നത്. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ലേല റെക്കോര്‍ഡ് അപകടത്തിലാണ്. റിഷഭ് പന്ത് ഇതു തകര്‍ക്കാന്‍ തയ്യാറായി കഴിഞ്ഞുവെന്നുമാണ് ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചത്.

കഴിഞ്ഞ മിനി താരലേലത്തിലായിരുന്നു സ്റ്റാര്‍ക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തിനു മെഗാ ലേലത്തില്‍ ലഭിച്ചത് 24.75 കോടിയെന്ന അവിശ്വസനീയ തുകയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഇത്ര വലിയൊരു തുക മുടക്കി സ്റ്റാര്‍ക്കിനെ കൈക്കലാക്കിയത്. അന്നു കെകെആറും ഗുജറാത്ത് ടൈറ്റന്‍സുമാണ് ലേലത്തില്‍ അദ്ദേഹത്തിനായി ഇഞ്ചോടിഞ്ച് പോരടിച്ചത്. പിന്നീട് കെകെആറിന്റെ ഐപിഎല്‍ കിരീടനേട്ടത്തില്‍ സ്റ്റാര്‍ക്ക് നിര്‍ണായക പങ്കും വഹിച്ചിരുന്നു. പക്ഷെ ലേലത്തിനു മുമ്പ് ഓസീസ് പേസറെ കെകെആര്‍ കൈവിടുകയായിരുന്നു.

ആഞ്ഞടിച്ച് ഫാന്‍സ്

മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഓള്‍ടൈം ഐപിഎല്‍ റെക്കോര്‍ഡ് റിഷഭ് പന്ത് മെഗാ ലേലത്തില്‍ പഴങ്കഥയാക്കുമെന്നുള്ള ഇര്‍ഫാന്‍ പഠാന്റെ പ്രവചനം ക്രിക്കറ്റ് ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ അവര്‍ പ്രതികരിക്കുകയും ചെയ്തു.

റിഷഭ് പന്തിന്റെ ഇന്ത്യന്‍ ടി20 കരിയര്‍ നോക്കൂ. 74 ഇന്നിങ്‌സുകളില്‍ നിന്നും 22.71 ശരാശരിയില്‍ 126.56 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 1158 റണ്‍സ് മാത്രം. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. റിഷഭിനായി വലിയ തുക മുടക്കാന്‍ തയ്യാറാവുന്ന ഫ്രാഞ്ചൈസി ഉടമുകളുടെ ക്രിക്കറ്റ് അറിവിന്റെ കാര്യത്തില്‍ നാണക്കേട് തോന്നുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഐപിഎല്ലിലെ ഏറ്റവും മോശം ക്യാപ്റ്റനാണ് റിഷഭ്. 2021നു ശേഷം നേടിയത് ഒരേയൊരു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണ്. അനുകമ്പയുടെ പുറത്തു ലഭിച്ച അവാര്‍ഡായിരുന്നു ഇതെന്നുമാണ് ഒരു പ്രതികരണം.

RISHABH PANT

റിഷഭ് പന്തിന് എക്കാലത്തെയും വലിയ തുകയൊന്നും ലേലത്തില്‍ ലഭിക്കില്ല. ശ്രേയസ് അയ്യരായിരിക്കും ഇത്തവണ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ പോവുന്നയാള്‍. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി കളിക്കുകയും ചെയ്യാറുണ്ട്. റിഷഭല്ല, ശ്രേയസായിരിക്കും ലേലത്തില്‍ ഞെട്ടിക്കാന്‍ പോവുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

ഐപിഎല്‍ മെഗാ ലേലത്തില്‍ റിഷഭ് പന്തിനല്ല, ശ്രേയസ് അയ്യര്‍ക്കാണ് കൂടുതല്‍ തുക ലഭിക്കേണ്ടത്. കാരണം ബാറ്റിങിലെ പ്രതിഭ താരതമ്യം ചെയ്യുമ്പോള്‍ ശ്രേയസാണ് കൂടുതല്‍ മിടുക്കനെന്നു കാണാം. കൂടാതെ പന്തിനേക്കാള്‍ നല്ല ക്യാപ്റ്റനും കൂടിയാണെന്നും ആരാധകര്‍ കുറിക്കുന്നു.

റിഷഭ് പന്തിനു ഒരിക്കലും മിച്ചെല്‍ സ്റ്റാര്‍ക്കിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കാന്‍ പോവുന്നില്ല. ബുദ്ധിയുള്ള ആരും അതു ചെയ്യില്ല. ടെസ്റ്റില്‍ റിഷഭ് വളരെ മികച്ച ബാറ്ററാണ്. പക്ഷെ ടി20യില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്രത്തോളം ഇംപാക്ടുണ്ടാക്കാറില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Monday, November 18, 2024, 19:35 [IST]
Other articles published on Nov 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+