For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണിക്കു വേണ്ടി ചതി! പരിക്കേറ്റ റുതുരാജ് ഫുട്‌ബോള്‍ കളിക്കുന്നു; വിമര്‍ശിച്ച് ആരാധകര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ ഇത്തവണയും വലിയ കിരീട പ്രതീക്ഷയോടെയാണ് എത്തിയത്. 43ാം വയസിലും എംഎസ് ധോണിയെന്ന ഇതിഹാസം പാഡണിയുന്ന സിഎസ്‌കെ ഇത്തവണ വലിയ പ്രകടനം നടത്തുമെന്നാണ് കരുതിയതെങ്കിലും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയായില്ല. നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെക്കുന്നതെന്ന് പറയാം.

അഞ്ച് മത്സരത്തില്‍ നാല് മത്സരത്തിലും സിഎസ്‌കെ തോറ്റു. ഒമ്പതാം സ്ഥാനത്താണ് നിലവില്‍ സിഎസ്‌കെയുള്ളത്. ഇത്തവണ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട സിഎസ്‌കെ ഇപ്പോള്‍ നിര്‍ണ്ണായകമായൊരു മാറ്റം വരുത്തിയിരിക്കുകയാണ്. ടീമിന്റെ നായകസ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക് വാദിനെ മാറ്റി ധോണി നായകനായിരിക്കുകയാണ്. പരിക്കേറ്റ് റുതുരാജ് ടീമിന് പുറത്തായിരിക്കുകയാണെന്നും അതുകൊണ്ടാണ് ധോണിയെ നായകനാക്കുന്നതെന്നുമാണ് ടീം പറയുന്നത്.

എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞ റുതുരാജ് ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറലാവുകയാണ്. കാല്‍മുട്ടിനാണ് പരിക്കേറ്റതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നിട്ടാണോ റുതുരാജ് ഫുട്‌ബോള്‍ കളിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എംഎസ് ധോണിക്കായി സിഎസ്‌കെ റുതുരാജിന്റെ ഭാവി തകര്‍ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ധോണിയെ ക്യാപ്റ്റനാക്കാനുള്ള നീക്കം

സിഎസ്‌കെ യുവതാരങ്ങളെ കാര്യമായി പ്രോത്സാഹിപ്പിക്കാത്ത ടീമാണ്. ഇത്തവണ റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ സിഎസ്‌കെ കളിച്ചിട്ട് കാര്യമായ പ്രകടനം നടത്താനാവുന്നില്ല. ടീം നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇപ്പോള്‍ സിഎസ്‌കെയ്ക്ക് തിരിച്ചുവരാന്‍ ധോണിയെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ റുതുരാജിനെ പുറത്താക്കിയിരിക്കുന്നത്. റുതുരാജിനെ നായകനായി സിഎസ്‌കെ പിന്തുണക്കുന്നില്ല.

അവസാന സീസണില്‍ നായകസ്ഥാനത്തേക്കെത്തിയ റുതുരാജിന് കീഴില്‍ സിഎസ്‌കെയ്ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനാകുന്നില്ല. ഈ സീസണ്‍ കൈവിട്ട് പോകാതിരിക്കാന്‍ ധോണിയെ നായകനാക്കി അവസാന ഘട്ട ശ്രമം നടത്തുകയാണ് സിഎസ്‌കെ. ഇതിനായി ധോണിയെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിഎസ്‌കെ മനപ്പൂര്‍വ്വം റുതുരാജിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയെ ധോണി നശിപ്പിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.

ms dhoni

ടീമിനല്ല ധോണിക്കാണ് പ്രാധാന്യം

സിഎസ്‌കെ എംഎസ് ധോണിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ടീമാണ്. സിഎസ്‌കെയെ സംബന്ധിച്ച് എല്ലാം ധോണിയാണ്. ആരാധകര്‍ ടീമിനൊപ്പം നില്‍ക്കാന്‍ കാരണം ധോണിയാണെന്ന് പറയാം. ഇതുവരെ സിഎസ്‌കെ വളര്‍ന്നതിന് പിന്നില്‍ ധോണിയുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ടീം ധോണിക്ക് അമിത പരിഗണന നല്‍കുമ്പോള്‍ ടീം തകരുകയാണ്. ഈ സീസണില്‍ ധോണിക്ക് ടീം കൂടുതല്‍ പ്രാധാന്യം നല്‍കി. സാമ്പത്തികമായി ഇത് ലാഭമുണ്ടാക്കിക്കൊടുക്കുന്നു.

എന്നാല്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ടീമിന് സാധിക്കാത്തതില്‍ എല്ലാവരും നിരാശരാണ്. എല്ലാ ടീമുകളും യുവതാരങ്ങളെ കൊണ്ടുവന്ന് കപ്പിലേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ സിഎസ്‌കെ മാത്രം ഇതിന് തയ്യാറാവുന്നില്ല. ആര്‍ക്കും വേണ്ടാത്ത സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കപ്പിലേക്കെത്താനുള്ള പഴയ തന്ത്രം തന്നെയാണ് സിഎസ്‌കെ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കാര്യമായി ഫലം കാണുന്നില്ലെന്നതാണ് വസ്തുത.

വിജയ് ശങ്കര്‍, ദീപക് ഹൂഡ തുടങ്ങി ആര്‍ക്കും വേണ്ടാത്ത താരങ്ങളെയാണ് സിഎസ്‌കെ ഇത്തവണ ടീമിലേക്ക് കൊണ്ടുവന്നത്. ഇവരെല്ലാം ടീമിന് ബാധ്യതയാവുന്നു. റുതുരാജ് പ്രതിഭാശാലിയായ യുവതാരമാണ്. എന്നാല്‍ ധോണിക്ക് നല്‍കുന്ന അമിത പരിഗണന റുതുരാജിന്റെ ഭാവി കൂടി നശിപ്പിക്കുകയാണെന്ന് നിസംശയം പറയാം. റുതുരാജ് ഗെയ്ക് വാദിനെക്കൂടി ഒഴിവാക്കിയാല്‍ സിഎസ്‌കെയ്ക്ക് എടുത്തു പറയാന്‍ മറ്റൊരു യുവതാരമില്ലാത്ത അവസ്ഥ വരും. അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്തിലേക്ക് സിഎസ്‌കെ പോകാനാണ് സാധ്യത കൂടുതല്‍.

Story first published: Friday, April 11, 2025, 13:00 [IST]
Other articles published on Apr 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+