For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ലോകകപ്പില്‍ രോക്കോയ്ക്ക് പകരക്കാര്‍ ആരെല്ലാം? സഞ്ജു ഫസ്റ്റ് ചോയ്‌സോ, ഉത്തരം വേണം

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 18ാം സീസണ്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ്. കാരണം അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കവെ ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കു ഈ ഐപിഎല്ലിലൂടെ ഇന്ത്യക്കു ഉത്തരം കണ്ടെത്തിയേ തീരൂ.

കഴിഞ്ഞ വര്‍ഷം നടന്ന അവസാനത്തെ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇതു നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും അടുത്ത എഡിഷനില്‍ ഇന്ത്യയിറങ്ങുക.

അവസാന എഷിഷനില്‍ കപ്പുയര്‍ത്തിയ ചിലരെ അടുത്ത ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ അവരുടെ പകരക്കാരെ ഉറപ്പിക്കുകയെന്ന വലിയ ലക്ഷ്യമാണ് ഐപിഎല്ലില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനുള്ളത്. രാഹുല്‍ ദ്രാവിഡില്‍ നിന്നും പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം പുതിയ ലുക്കിലുള്ള ഒരു ടി20 സംഘത്തെ ഗംഭീര്‍ വാര്‍ത്തെടുത്തു കഴിഞ്ഞു.

മികച്ച പരമ്പര വിജയങ്ങളും ടി20യില്‍ ഇന്ത്യന്‍ ടീം കുറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗംഭീറിന്റെ തീരുമാനം ശരിയായിരുന്നോയെന്നു ഐപിഎല്ലിലൂടെയാവും ഉറപ്പിക്കാനായേക്കുക. അടുത്ത ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ പ്രധാനമായും നാലു ചോദ്യങ്ങള്‍ക്കാണ് ഇന്ത്യക്കു ഉത്തരം ആവശ്യം. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ABHISHEK SHARMA

രോഹിത്തിന്റെ പകരക്കാരന്‍ ?

ആദ്യത്തെ ചോദ്യം മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ പകരക്കാരന്‍ ആരാണെന്നതാണ്. ഹിറ്റ്മാന് പകരം നായകമായി സൂര്യകുമാര്‍ യാദവുണ്ടെങ്കിലും ഓപ്പണിങില്‍ ഒരു അഗ്രസീവ് ബാറ്ററെ ടീമിനു വേണം. ഇന്ത്യക്കായി 16 ടി20കളില്‍ നിന്നും രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും നേടിക്കഴിഞ്ഞ യുവ താരം അഭിഷേക് ശര്‍മ ഈ റോളിന് അനുയോജ്യനാണ്.

എന്നാല്‍ മറ്റൊരു യുവതാരം യശസ്വി ജയ്‌സ്വാളും ഈ റോളിലേക്കു ഫേവറിറ്റാണ്. സമീപകാലത്തു ടെസ്റ്റ് മല്‍സരങ്ങളുടെ തിരക്കു കാരണം അധികം ടി20കളില്‍ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ടി20യില്‍ തന്റെ അഗ്രസീവ് ബാറ്റിങ് പുറത്തെടുക്കാന്‍ ജയ്‌സ്വാളിനു കിട്ടുന്ന അവസരമാവും ഐപിഎല്‍.

മലയാളി താരം സഞ്ജു സാംസണും ഓപ്പണിങില്‍ സമീപകാലത്തു പരീക്ഷിക്കപ്പെട്ടെങ്കിലും പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ഒരു തലവേദനയാണ്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി അതു തിരുത്താനും സഞ്ജുവിനു അവസരമുണ്ട്. സമീപകാലത്തു ടി20 കളിച്ചിട്ടില്ലാത്ത ശുഭ്മന്‍ ഗില്ലിനും മടങ്ങിവരവിനുള്ള നല്ല വേദിയാവും ഐപിഎല്‍.

കോലിയുടെ റോള്‍ ആര്‍ക്ക്?

മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ചത് ഇതിഹാസ താരം വിരാട് കോലിയാണ്. എന്നാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹവും ടി20 മതിയാക്കിയതോടെ ഈ റോളില്‍ സ്ഥിരമൊരാളെ ടീമിനു കൂടിയേ തീരൂ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് കോലി വിരമിച്ച ശേഷം മൂന്നാമനായി കൂടുതലും കളിച്ചത്.

എന്നാല്‍ അവസാനത്തെ ചില പരമ്പരകളില്‍ തിലക് വര്‍മയെ ഈ റോളിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തിരുന്നു. ഈ നീക്കം അപ്രതീക്ഷിത വിജയവുമായി മാറി. രണ്ടു തുടര്‍ സെഞ്ച്വറികളടക്കം നേടിയാണ് താരം കസറിയത്. അതുകൊണ്ടു തന്നെ സൂര്യ, തിലക് ഇവരില്‍ ആരെ മൂന്നാമനാക്കണമെന്നു ഇന്ത്യക്കും തീരുമാനിക്കേണ്ടതുണ്ട്.

വിക്കറ്റ് കീപ്പറാര് ?

അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുക ആരാണെന്നതാണ് മൂന്നാമത്തെ ചോദ്യം. കഴിഞ്ഞ ടി20 ലോകകപ്പില്‍ റിഷഭ് പന്തിനായിരുന്നു ഈ റോള്‍. പക്ഷെ താരം ഫ്‌ളോപ്പായി. ഗൗതം ഗംഭീര്‍ കോച്ചായ ശേഷം സഞ്ജു സാംസണാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിച്ചുകൊണ്ടിരിക്കുന്നത്.

SANJU SAMSON

എന്നാല്‍ രണ്ടില്‍ ആരാണ് കേമനെന്നു ഗംഭീര്‍ ഉറപ്പിക്കുക ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാവും. സഞ്ജു, റിഷഭ് എന്നിവരെക്കൂടാതെ ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരും വിക്കറ്റ് കീപ്പര്‍ റോളിനായി മല്‍സരിക്കുന്നവരാണ്.

ഓള്‍റൗണ്ടര്‍മാര്‍

അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വേണ്ട ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയെന്നതാണ് മറ്റൊരു ചോദ്യം. രവീന്ദ്ര ജഡേജ കഴിഞ്ഞ ടൂര്‍ണമെന്റിനു ശേഷം ഈ ഫോര്‍മാറ്റ് മതിയാക്കിക്കഴിഞ്ഞു. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് അടുത്ത ലോകകപ്പിലേക്കു ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍മാര്‍.

എന്നാല്‍ ജഡ്ഡുവിനു ഏറ്റവും അനുയോജ്യനായ ഒരു മാച്ച് വിന്നറെ ഇന്ത്യക്കു ഐപിഎല്ലില്‍ കണ്ടെത്തണം. വാഷിങ്ടണ്‍ സുന്ദറാണ് ഈ റോളിലേക്കു ഏറ്റവും ബെസ്റ്റ് ഓപ്ഷനായി വിലയിരുത്തപ്പെടുന്നത്. പക്ഷെ അദ്ദേഹം ഇതു തെളിയിക്കണം. റിയാന്‍ പരാഗ് മറ്റൊരു മികച്ച ഓപ്ഷനാണ്. കൂടാതെ ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ലോകകപ്പില്‍ ഇടം മോഹിക്കുന്നവരാണ്.

Story first published: Thursday, March 13, 2025, 16:35 [IST]
Other articles published on Mar 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+