Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഫൈനല്‍ നിര്‍ണയിക്കുക എന്താവും? കപ്പടിക്കുക ആ ടീം!! യുവിയുടെ അച്ഛന്‍

ഐപിഎല്ലിന്റെ 18ാം സീസണില്‍ ആരാവും കിരീടമുയര്‍ത്തുകയെന്നും ഫൈനലിന്റെ വിധി നിര്‍ണയിക്കുക എന്തായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്. കന്നിക്കിരീടം ലക്ഷ്യമിട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഇന്നു രാത്രി നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പോരടിക്കുന്നത്.

ഈ സീസണില്‍ ഐപിഎല്‍ ട്രോഫി ഏറ്റവുമധികം അര്‍ഹിക്കുന്ന ടീമുകള്‍ കൂടിയാണ് ഇരുവരും. നേരത്തേ ലീഗ് ഘട്ടത്തില്‍ തുല്യ പോയിന്റ് വീതം നേടിയാണ് ആദ്യ രണ്ടു സ്ഥാനക്കാരായി പഞ്ചാബും ആര്‍സിബിയും പ്ലേഓഫിലേക്കു കുതിച്ചത്. ആര്‍സിബിക്കു ഇതു നാലാം ഫൈനലാണെങ്കില്‍ പഞ്ചാബം രണ്ടാം തവണ മാത്രമാണ് ഫൈനല്‍ കളിക്കുന്നത്.

yuvi yograj

കോലിയെ സൂക്ഷിക്കണം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഫൈനലില്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് പഞ്ചാബ് കിങ്‌സിനു യോഗ്‌രാജ് സിങ് നല്‍കിയിരിക്കുന്നത്. ഈ ഫൈനലിന്റെ വിധി നിര്‍ണയിക്കുക കോലിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൈനലില്‍ വിരാട് കോലിയെ വേഗത്തില്‍ പുറത്താക്കാനായില്ലെങ്കില്‍ പഞ്ചാബ് കിങ്‌സ് കുഴപ്പത്തിലാവും. വിരാട് ഔട്ടായില്ലെങ്കില്‍ 250-300 റണ്‍സ് വരെ ചേസ് ചെയ്തു ജയിപ്പിക്കാന്‍ കഴിയും. പഞ്ചാബ് ജയിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ ആദ്യത്തെ പത്തോവറിനുള്ളില്‍ വിരാടിനെ ഔട്ടാക്കാനായില്ലെങ്കില്‍ മല്‍സരവിധി കുറിക്കപ്പെടും. എന്റെ മനസ്സ് പറയുന്നത് പഞ്ചാബിനായിക്കും കിരീടമെന്നാണന്നും യോഗ്‌രാജ് പറയുന്നു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ നടന്നിട്ടുള്ള 17 സീസണുകളിലും കളിച്ചിട്ടുള്ള കുറച്ചു ടീമുളുടെ ലിസ്റ്റിലുള്ളവരാണ് ആര്‍സിബിയും പഞ്ചാബും. പക്ഷെ ഒരിക്കല്‍പ്പോലും അവര്‍ക്കു കിരീടഭാഗ്യമുണ്ടായില്ല. 2009, 2011, 2016 വര്‍ഷങ്ങളിലായിരുന്നു ആര്‍സിബി കലാശപ്പോരിനിറങ്ങിയത്. പക്ഷെ എല്ലാത്തിലും അവര്‍ക്കു കിരീടം അടിയറ വയ്‌ക്കേണ്ടിവരികയായിരുന്നു. ഏറ്റവും അവസാനം 2016ല്‍ ടീം ഫൈനല്‍ കളിച്ചപ്പോള്‍ കോലിയായിരുന്നു ക്യാപ്റ്റന്‍.

എന്നാല്‍ ഒരിക്കല്‍ മാത്രമേ പഞ്ചാബിനു ഫൈനല്‍ ഭാഗ്യമുണ്ടായുള്ളൂ. 2014ലായിരുന്നു ഇത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലിയാണ് അന്നു പഞ്ചാബിനെ നയിച്ചത്. പക്ഷെ കിരീടപ്പോരാട്ടത്തില്‍ ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അവര്‍ മൂന്നു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. 199 റണ്‍സെന്ന വലിയ ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് പഞ്ചാബ് പരാജയത്തിലേക്കു വീണത്.

SHREYAS KOHLI

കോലിയും ശ്രേയസും

വിരാട് കോലിയു പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാവും ഈ ഐപിഎല്‍ ഫൈനലെന്നു യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടു. പഞ്ചാബ് കിങ്‌സിനു വളരെ മികച്ച ക്യാപ്റ്റനാണുള്ളത്. ശ്രേയസ് അയ്യര്‍ ശരിക്കും അതിശയിപ്പിക്കുന്ന കളിക്കാരനാണ്.

യഥാര്‍ഥത്തില്‍ ഈ ഫൈനല്‍ പഞ്ചാബ് ക്യാപ്റ്റനും വിരാട് കോലിയും തമ്മിലായിരിക്കും. ആര്‍സിബിക്കു വിരാടുണ്ടെങ്കില്‍ പഞ്ചാബിനു ശ്രേയസുണ്ട്. പഞ്ചാബ് തന്നെ ഇതില്‍ ജയിക്കണം. ഏതു പൊസിഷനില്‍ വച്ചും ആര്‍സിബിയെ ജയിപ്പിക്കാന്‍ വിരാടിനു സാധിക്കുമെങ്കില്‍ ശ്രേയസിനും അതു സാധിക്കുമെന്നും യോഗ്‌രാജ് കൂട്ടിച്ചര്‍ത്തു.

ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് കോലിയും ശ്രേയസും ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. 14 മല്‍സരങ്ങളില്‍ നിന്നും 55.81 ശരാശരിയില്‍ 614 റണ്‍സ് കോലി സ്‌കോര്‍ ചെയ്തു കഴിഞ്ഞു. എട്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്. ശ്രേയസാവട്ടെ 16 ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് 603 റണ്‍സുമാണ്. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹവും നേടി.

Story first published: Tuesday, June 3, 2025, 15:24 [IST]
Other articles published on Jun 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+