Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജു എങ്ങോട്ട്? ഇഷ്ട ടീം സിഎസ്‌കെ അല്ല! അത് മറ്റൊന്ന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ആദ്യം ഭാഗമായത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലാണ്. എന്നാല്‍ ആദ്യം കളിക്കാന്‍ അവസരം ലഭിച്ചത് രാജസ്ഥാന്‍ റോയല്‍സിലാണ്. ഇപ്പോള്‍ രാജസ്ഥാന്റെ നായകനെന്ന നിലയില്‍ കസറാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. രാജസ്ഥാനെ ഫൈനലിലടക്കം കളിപ്പിക്കാന്‍ സഞ്ജുവിനായി.

ഐപിഎല്‍ 2025ന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടുമെന്നും സിഎസ്‌കെയിലേക്ക് പോകുമെന്നുമെല്ലാമുള്ള പലതരം ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് സഞ്ജു രാജസ്ഥാന്‍ നായകനായി തുടരുമെന്ന് രാജസ്ഥാന്റെ പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജു രാജസ്ഥാനിലൂടെ വിരമിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജുവിന്റെ ഇഷ്ട ടീമേതാണെന്ന് അറിയാമോ?

കൂടുതല്‍ ഇഷ്ടം ഡല്‍ഹിയോട്

രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് നേരിട്ട രണ്ട് വര്‍ഷം സഞ്ജു സാംസണ്‍ കളിച്ചത് ഡല്‍ഹിക്കുവേണ്ടിയായിരുന്നു. അവിടെ വലിയ പിന്തുണയായിരുന്നു സഞ്ജുവിന് ലഭിച്ചത്. തന്റെ ശൈലിയില്‍ കളിക്കാനുള്ള അനുവാദം ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കിയിരുന്നു. ഇതിന്റെ ഗുണം സഞ്ജുവിന്റെ പ്രകടനത്തില്‍ കണ്ടിരുന്നു. ഡല്‍ഹിക്കായി സെഞ്ച്വറി പ്രകടനമടക്കം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജു ആദ്യം പോകാന്‍ ശ്രമിക്കുക ഡല്‍ഹിയിലേക്കാവും.

നിലവില്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ നായകനാണ്. സഞ്ജു സാംസണ്‍ വരാന്‍ താല്‍പര്യം കാട്ടിയാല്‍ ഒപ്പം കൂട്ടാന്‍ ഡല്‍ഹി മടിക്കില്ലെന്നുറപ്പാണ്. ഡല്‍ഹിക്കൊപ്പം മികച്ച ബാറ്റിങ് റെക്കോഡ് തന്നെ സഞ്ജുവിന് അവകാശപ്പെടാം. ഈ സീസണിലെ മെഗാ ലേലത്തിന് മുമ്പ് സഞ്ജുവിനെ ഒപ്പമെത്തിക്കാന്‍ ശ്രമിച്ചവരില്‍ ഡല്‍ഹിയുമുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍ രാജസ്ഥാന്‍ സഞ്ജുവിനെ പിന്തുണക്കുന്നതിനാല്‍ കൂടുമാറ്റം എളുപ്പമല്ല.

sanju samson ipl 2025

സിഎസ്‌കെയിലേക്ക് പോകില്ല

സിഎസ്‌കെയിലേക്ക് സഞ്ജു കൂടുമാറ്റം നടത്താന്‍ സാധ്യത വളരെ കുറവാണ്. സിഎസ്‌കെയിലേക്കെത്തിയാല്‍ സഞ്ജുവിന്റെ കരിയര്‍ മാറിമറിയാന്‍ സാധ്യത കൂടുതലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ ഇത് സഞ്ജുവിനെ സഹായിച്ചേക്കും. എന്നാല്‍ സഞ്ജുവിന്റെ ശൈലിയും സിഎസ്‌കെയുടെ ശൈലിയും വ്യത്യസ്തമാണ്. അനുഭവസമ്പന്നരായ സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് വ്യക്തമായ പദ്ധതികളോടെ കളിക്കുന്ന ടീമാണ് സിഎസ്‌കെ.

അതേ സമയം സഞ്ജു സാംസണ്‍ കടന്നാക്രമിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന താരമാണ്. ആദ്യ പന്ത് മുതല്‍ ആക്രമിക്കണമെന്ന മനോഭാവത്തോടെയാണ് സഞ്ജു കളിക്കുന്നത്. സഞ്ജുവിനെ ഒപ്പം കൂട്ടാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നുവെന്ന അഭ്യൂഹങ്ങളെ സിഎസ്‌കെ ടീം മാനേജ്‌മെന്റ് തള്ളിക്കളഞ്ഞിരുന്നു. ഇതില്‍ നിന്ന് തന്നെ സിഎസ്‌കെയുടെ പദ്ധതികളില്‍ നിലവില്‍ സഞ്ജു സാംസണ് സ്ഥാനമില്ലെന്ന് തന്നെ വിലയിരുത്താം. സിഎസ്‌കെയില്‍ ധോണിക്ക് പകരക്കാരനായി ആരെത്തുമെന്നത് വലിയ ചോദ്യമാണ്.

സഞ്ജുവിനെ രാജസ്ഥാന്‍ വിടില്ല

സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് അത്ര വേഗത്തില്‍ കൈവിടില്ല. അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരെയെല്ലാം ഒഴിവാക്കിയിട്ടുള്ള ടീമാണ് രാജസ്ഥാനെങ്കിലും സഞ്ജുവിനെ അത്ര വേഗത്തില്‍ ഒഴിവാക്കില്ല. ഇതിന് കാരണം സഞ്ജുവിന്റെ ആരാധക പിന്തുണയാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന് ലഭിക്കുന്ന വലിയ പിന്തുണയുടെ കാര്യം സഞ്ജു സാംസണാണ്.

സഞ്ജു പോയാല്‍ രാജസ്ഥാന് ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാവും. ഇത് ടീമിന്റെ മൂല്യത്തേയും ബാധിക്കും. അതുകൊണ്ടുതന്നെ സഞ്ജുവിനെ കഴിയുന്ന അത്ര പിന്തുണക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. സഞ്ജുവിന്റെ ആഗ്രഹവും രാജസ്ഥാനായി കളിച്ച് വിരമിക്കണമെന്നാണ്. രാജസ്ഥാനെ കപ്പിലേക്കെത്തിക്കണമെന്നതാണ് സഞ്ജുവിന്റെ വലിയ സ്വപ്നം.

Story first published: Saturday, September 28, 2024, 13:13 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+