Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്! ഒപ്പം അസ്ഹര്‍, മില്ലര്‍, ഷമി; കേരളത്തിനു കിടു ടീം റെഡി

ഐപിഎല്ലിന്റെ 18ാം സീസണ്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. കേരളത്തിന്റെ സാന്നിധ്യമില്ലാതെയാണ് വീണ്ടുമൊരു ടൂര്‍ണമെന്റിനു കൊടിയിറങ്ങുന്നത്. കേരളാ മണ്ണില്‍ നിന്നും സ്വന്തമായൊരു ടീമെന്നതു ലോകമെമ്പാടുമുള്ള മലയാളിക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും വലിയ സ്വപ്‌നം തന്നെയാണ്. പക്ഷെ അതു എപ്പോള്‍ യാഥാര്‍ഥ്യമാവുമെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍ മാത്രമേ ഐപിഎല്ലില്‍ കേരളാ ടീമിന്റെ സാന്നിധ്യമുണ്ടായിടുള്ളൂ. 2011ലായിരുന്നു ഇത്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെയെ നായനാക്കി കൊച്ചിയില്‍ നിന്നുള്ള കൊച്ചി ടസ്‌കേഴ്‌സ് കേരളയാണ് ഐപിഎല്ലില്‍ ഒരു കൈ നോക്കിയത്. പക്ഷെ ടീമിനു വെറും ഒരു വര്‍ഷം മാത്രമേ ആയുസ്സുണ്ടായുള്ളൂ. ബിസിസിഐയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ടസ്‌കേഴ്‌സിനെ പുറത്താക്കുകയായിരുന്നു.

അതിനു ശേഷം കേരളത്തില്‍ നിന്നും മറ്റൊരു ടീം ഐപിഎല്ലിലുണ്ടായിട്ടില്ല. ഇതു തീര്‍ച്ചയായും നിരാശാജനകം തന്നെയാണ്. എന്നാല്‍ അടുത്ത സീസണില്‍ കൊച്ചിയോ, തിരുവനന്തപുരമോ ആസ്ഥാനമാക്കി ഒരു ഐപിഎല്‍ ടീം വരികയാണെങ്കില്‍ ആരൊക്കെയാവും ഫ്രാഞ്ചൈസിയിലുണ്ടാവുകയെന്നു നമുക്കു പരിശോധിക്കാം.

SANJU JAISWAL

നായകന്‍ സഞ്ജു തന്നെ

കേരളത്തില്‍ നിന്നു പുതുതായി ഒരു ഐപിഎല്‍ ടീം വരികയാണെങ്കില്‍ അതിനെ നയിക്കാന്‍ സഞ്ജു സാംസണെയല്ലാതെ മറ്റാരെയും കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം കേരളാ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് തന്നെയാണ് അദ്ദേഹം. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണെങ്കിലും കേരളത്തില്‍ നിന്നും ഒരു ഫ്രാഞ്ചൈസി വന്നാല്‍ അദ്ദേഹം തീര്‍ച്ചയായും കൂടെയുണ്ടാവുമെന്നതില്‍ സംശയമില്ല.

റോയല്‍സില്‍ നിന്നും മറ്റൊരു താരം കൂടി കേരളാ ടീമിലേക്കു വരും. അതു യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തന്നെയായിരിക്കും. സഞ്ജുവിനെ സ്വന്തം ചേട്ടനെ പോലെ കാണുന്നയാളാണ് അദ്ദേഹം.

റോയല്‍സില്‍ ഇനി തനിക്കു വലിയ ഭാവിയില്ലെന്നും റിയാന്‍ പരാഗായിരിക്കും അടുത്ത ക്യാപ്റ്റനെന്നും ഉറപ്പായതിനാല്‍ കേരളാ ടീമിന്റെ ഓഫര്‍ വന്നാല്‍ അതു ജയ്‌സ്വാള്‍ തീര്‍ച്ചയായും സ്വീകരിക്കും. കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന പുതിയ ചുമതല കൂടി അദ്ദേഹത്തിനുണ്ടാവും.

ടീമില്‍ ആരെല്ലാം?

അടുത്ത സീസണിനു മുമ്പ് മെഗാ ലേലമില്ലെന്നതിനാല്‍ താരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഓപ്ഷനുകള്‍ കേരളാ ടീമിനു ലഭിക്കില്ല. അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം വിവിധ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനിടയുള്ള ചില പ്രധാന താരങ്ങളെ ലേലത്തില്‍ നോട്ടിമിടാം.

മൂന്നാം നമ്പറിലേക്കു കേരളത്തിനു ടീമിലെത്തിന്‍ സാധിക്കുന്നയാളാണ് മലയാളി വെടിക്കെട്ട് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. നായകന്‍ സഞ്ജു സാംസണിനെ കൂടാതെ ടീമിലെ മറ്റൊരു മലയാളി സാന്നിധ്യമായിരിക്കും അദ്ദേഹം.

DAVID MILLER

നാലാം വമ്പറിലേക്കു സൗത്താഫ്രിക്കയുട ഇടംകൈയന്‍ ബാറ്റര്‍ ഡേവിഡ് മില്ലറായിരിക്കും ബെസ്റ്റ് ഓപ്ഷന്‍. അഞ്ചാമനായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്സ്റ്റണിനെയും ആറാമനായി മറ്റൊരു ഇടിവെട്ട് ബാറ്ററും ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സിനെയും കേരളത്തിനു നോട്ടമിടാം. ഏഴാമന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളിലേക്കു രവി ബിഷ്‌നേിയായണ് ബെസ്റ്റ്. തുടര്‍ന്നു പേസര്‍മാരുടെ ഊഴമായിരിക്കും. പരിചയസമ്പന്നനായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാവും പേസാക്രണത്തിനു ചുക്കാന്‍ പിടിക്കുക. കൂട്ടിന് നടരാജനുമുണ്ടാലും. മൂന്നാമത്തെ പേസര്‍ സൗത്താഫ്രിക്കയുടെ ആന്‍ട്രിച്ച് നോര്‍ക്കിയ ആയിരിക്കും.

കേരളത്തില്‍ നിന്നുള്ള ഐപിഎല്‍ ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍, ഡേവിഡ് മില്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, ടി നടരാജന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ.

Story first published: Tuesday, May 27, 2025, 15:48 [IST]
Other articles published on May 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+